
News
75ാമത് കാന്‍സ് ചലച്ചിത്രമേളയില്‍ ജൂറി പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ നടിയായി ദീപികപദുകോണ്‍
75ാമത് കാന്‍സ് ചലച്ചിത്രമേളയില്‍ ജൂറി പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ നടിയായി ദീപികപദുകോണ്‍
Published on

ലോക പ്രശസ്ത 75ാമത് ചലച്ചിത്ര മേളയായ കാന്‍സ് ചലച്ചിത്രമേളയില്‍ ജൂറി പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ നടിയായി ദീപികപദുകോണ്‍ തെരെഞ്ഞെടുക്കപ്പെട്ടു. മെയ് 17 മുതല്‍ 28 വരെയാണ് മേള. കഴിഞ്ഞ ദിവസമാണ് ജൂറി അംഗങ്ങളുടെ പ്രഖ്യാപനം നടന്നത്. സിനിമാ മേഖലയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവര്‍ക്ക് മാത്രമാണ് ഇത്തരം ലോകോത്തര മേളകളില്‍ ജൂറിയാകാന്‍ അനുമതിയുള്ളത്.
വര്‍ഷങ്ങളായി ദീപിക പദുക്കോണ്‍ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്. 72ാമത് കാന്‍സ് ഫെസ്റ്റിവലില്‍ ദീപിക ധരിച്ച വേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഐശ്വര്യ റായ്,ഷര്‍മീഷ ടാഗോര്‍,നന്ദിത ദാസ്, വിദ്യാ ബാലന് എന്നിവരാണ് ദീപികയ്ക്ക് മുന്‍പ് കാന്‍സ് ഫെസ്റ്റിവലില്‍ ജൂറി അംഗത്വം നേടിയ മറ്റ് ഇന്ത്യന്‍ നായികമാര്‍.
2015ല്‍ കാനില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് നടന് വിന്‍സെന്റ് ലിന്‍ഡനാണ് പാം ഡി ഓര് ബഹുമതികള്‍ പ്രഖ്യാപിക്കുന്ന മത്സര ജൂറികളുടെ പ്രഖ്യാപനത്തിന് അധ്യക്ഷനായത്.
ഈ വര്‍ഷത്തെ പാം ഡി ഓര് പുരസ്കാരത്തിന്റെ വിജയികളെ തിരഞ്ഞെടുക്കുന്നതിനായി 5 പുരുഷന്മാരും നാല് സ്ത്രീകളുമടക്കം 9 പേരാണ് ജൂറിയിലുള്ളത്. ദീപികയ്ക്ക് പുറമെ നടിമാരായ റബേക്ക നൂമി റാപ്പസും ജൂറി അംഗങ്ങളായി തിരഞ്ഞെടുത്തു. അസ്ഗര്‍ ഫര്‍ഗാദി, ജാസ്മിന് ട്രിങ്ക, ജഫ് നിക്കോളഅസ്, ലാഡ്ജ് ലി, ജോക്കിം ട്രയര്‍ എന്നിവരും ജൂറി പട്ടികയിലുണ്ട്.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...