Connect with us

കെജിഎഫിലെ അധീരയ്ക്ക് പിന്നാലെ വിജയ്‌യുടെ വില്ലനാകാന്‍ സഞ്ജയ് ദത്ത്; ഏറ്റെടുത്ത് ആരാധകര്‍

News

കെജിഎഫിലെ അധീരയ്ക്ക് പിന്നാലെ വിജയ്‌യുടെ വില്ലനാകാന്‍ സഞ്ജയ് ദത്ത്; ഏറ്റെടുത്ത് ആരാധകര്‍

കെജിഎഫിലെ അധീരയ്ക്ക് പിന്നാലെ വിജയ്‌യുടെ വില്ലനാകാന്‍ സഞ്ജയ് ദത്ത്; ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സഞ്ജയ് ദത്ത്. കെജിഎഫിലെ അധീര റിലീസായ അന്ന് മുതല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന കെജിഎഫിലെ അധീര എന്ന വില്ലന്‍ കഥാപാത്രത്തിന് ഏറെ പ്രശംസയാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ വീണ്ടും വില്ലനാകാന്‍ സഞ്ജയ് ദത്ത് തയ്യാറെടുക്കുന്നുവെന്നാണ് വിവരം.

വിജയ് നായകനാകുന്ന ചിത്രം ‘ദളപതി66’ല്‍ താരത്തിന്റെ പ്രതിനായകനായി സഞ്ജയ് ദത്ത് എത്തുമെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. വിജയ് സിനിമയില്‍ ശക്തമായ വില്ലന്‍ കഥാപാത്രം ആവശ്യമാണെന്നും വിവേക് ഒബ്രോയ് പ്രതിനായക വേഷം ചെയ്യുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചൈന്നെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് സിനിമയുടെ അടുത്ത ഷെഡ്യൂള്‍ നടക്കുന്നത്. ചിത്രത്തില്‍ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. ഇറട്ടോമാനിയ എന്ന അസുഖബാധിതനായും ഒരു യുവാവിന്റെ വേഷത്തിലും വിജയ് എത്തും.

‘അഴകിയ തമിഴ് മകന്‍’, ‘കത്തി’, ‘ബിഗില്‍’ എന്നീ സിനിമകള്‍ക്ക് ശേഷം വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദളപതി 66. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക.

പൂജ ഹെഗ്‌ഡേ, കിരണ്‍ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ തെലുങ്ക് താരം നാനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എസ് തമനാകും ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുക. ശ്രീ വെങ്കിട ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

More in News

Trending

Recent

To Top