Connect with us

ചിത്രത്തില്‍ സ്വവര്‍ഗാനുരാഗിയുടെ കഥാപാത്രം; ഡോക്ടര്‍ സ്ട്രേഞ്ച് ഇന്‍ ദി മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസിന്റെ പ്രദര്‍ശനം നിരോധിച്ച് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍

News

മാര്‍വല്‍ സ്റ്റുഡിയോസിന്റെ ഡോക്ടര്‍ സ്ട്രേഞ്ച് ഇന്‍ ദി മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസിന്റെ പ്രദര്‍ശനം നിരോധിച്ച് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍. ചിത്രത്തില്‍ സ്വവര്‍ഗാനുരാഗിയുടെ കഥാപാത്രം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമ നിരോധിക്കുന്നത്. ചിത്രം മെയ് ആദ്യവാരം റിലീസ് ചെയ്യാനിരിക്കെയാണ് നിരോധിച്ചിരിക്കുന്നത്.

രാജ്യത്തെ നിയമപ്രകാരം സൗദി അറേബ്യന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ അമേരിക്ക ഷാവേസ് എന്ന കഥാപാതത്രമാണ് സ്വവര്‍ഗാനുരാഗിയായി എത്തുന്നത്. നടി സോചിര്റില്‍ ഗോമസ് ആണ് അമേരിക്കന്‍ ഷാവേസിനെ അവതരിപ്പിക്കുന്നത്.

സാം റൈമി സംവിധാനം ചെയ്യുന്ന ഡോക്ടര്‍ സ്ട്രെയിഞ്ച് ആന്‍ഡ് ദി മള്‍ട്ടിവേഴ്സ് ഓഫ് മാഡ്‌നെസ്സിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജേഡ് ഹാലി ബാര്‍ട്ട്ലെറ്റും മൈക്കല്‍ വാള്‍ഡ്രോണും ചേര്‍ന്നാണ്. സ്‌പൈഡര്‍മാന്‍ നോ വേ ഹോമിന് ശേഷം നടക്കുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം എന്ന് അഭ്യൂഹങ്ങളുണ്ട്.

മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ 28-ാമത്തെ ചിത്രമാണ് ഡോക്ടര്‍ സ്ട്രേഞ്ച് ഇന്‍ ദി മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ്. ഡോക്ടര്‍ സ്ട്രേഞ്ച് ഇന്‍ ദി മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ് എന്നതിന് മുമ്ബ്, മാര്‍വലിന്റെ ദി എറ്റേണല്‍സ് സൗദി അറേബ്യയില്‍ നിരോധിച്ചിരുന്നു. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഗേ സൂപ്പര്‍ ഹീറോ ചിത്രമായിരുന്നു ദി എറ്റേണല്‍സ്.

More in News

Trending

Recent

To Top