ബോളിവുഡില്‍ ഇന്നും നിരവധി ആരാധകരുള്ള താരമാണ് അനുപം ഖേര്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രമാണ് അനുപം ഖേര്‍ പങ്കുവെച്ചിരിക്കുന്നത്.
പുതിയ ചിത്രം കശ്മീര്‍ ഫയല്‍സ് വന്‍ വിജയമായതിന് പിന്നാലെയാണ് അനുപം ഖേര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത് എന്നാണ് വിവരം. മോദിക്കായി പ്രത്യേക സമ്മാനവുമായാണ് നടന് എത്തിയത്. അമ്മ ദുലാരി ഖേര്‍ തന്നുവിട്ട രുന്ദ്രാക്ഷമാലയാണ് അനുപം ഖേര്‍ മോദിക്ക് സമ്മാനിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് പ്രധാനമന്ത്രിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചത്.
‘രാപകലില്ലാതെ രാജ്യത്തിനായി താങ്കള്‍ ചെയ്യുന്ന കഠിനാധ്വാനം പ്രചോദനമേകുന്നതാണ്. താങ്കളുടെ രക്ഷയ്ക്കെന്നുപറഞ്ഞ് എന്റെ അമ്മ കൊടുത്തുവിട്ട രുദ്രാക്ഷമാല താങ്കള്‍ സ്വീകരിച്ചത് എന്നും ഞാനോര്‍ക്കും’ എന്ന കുറിപ്പിലാണ് അനുപം ഖേര്‍ മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. അതിനു പിന്നാലെ നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി തന്നെ രംഗത്തെത്തി. അമ്മയുടേയും രാജ്യത്തെ ജനങ്ങളുടേയും പ്രാര്‍ഥനയാണ് തനിക്ക് രാജ്യത്തിനായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നതിന് പ്രേരണയാകുന്നതെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.
അനുപം ഖേറിനെ പ്രധാന കഥാപാത്രമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് കശ്മീര്‍ ഫയല്‍സ്. കശ്മീരി പണ്ഡിത്തിന്റെ ജീവിതമാണ് ചിത്രത്തില്‍ പറഞ്ഞത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. 250 കോടിയിലേറെയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്.
ബോളിവുഡില്‍ നിരവധി ആാധകരുള്ള താരമാണ് ഷാരൂഖ് ഖാന്. സിനിമാ ജീവിതം 30 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെയ്ക്കാന്‍ അദ്ദേഹം ലൈവിലെത്തിയിരുന്നു. താരത്തിന്റെ...
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിന് ശേഷം, മോഹന്‍ലാലും സംവിധായകന് പ്രിയദര്‍ശനും മറ്റൊരു പ്രോജക്റ്റിനായി ഒന്നിക്കുന്നു, എം ടി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഫോറന്‍സിക് ലാബിലേക്ക് അയക്കുന്നതില്‍ എതിർപ്പില്ലെന്നാണ് പ്രോസിക്യൂഷന് കോടതിയിൽ കഴിഞ്ഞ...