ചിയാൻ വിക്രം നായകനാവുന്ന ആക്ഷൻ ത്രില്ലർ ‘കോബ്ര’യിലെ രണ്ടാം ഗാനം റിലീസ് ചെയ്തു

ചിയാൻ വിക്രം വിവിധ ഗെറ്റപ്പുകളിൽ എത്തുന്ന “കോബ്ര” എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായി. ഇമൈകൾ നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ” കോബ്ര “.
സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന ചിത്രത്തിൽ കെജിഫ് ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക വേഷത്തിൽ എത്തുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനോടൊപ്പം മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
. എ. ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നുവെന്ന പ്രത്യേകതയും കോബ്രയ്ക്കുണ്ട്. ഹരീഷ് കണ്ണൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ എഡിറ്റിംഗ് നിർവഹിക്കുന്നത് ഭുവൻ ശ്രീനിവാസനാണ്. ചിത്രത്തിലെ ആദ്യ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടിയിരുന്നു.പി ആർ ഒ-എ എസ് ദിനേശ്,ശബരി.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....