Connect with us

‘സേതുരാമയ്യരെ കാണാൻ നാഗവല്ലി എത്തിയപ്പോൾ’; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി

Malayalam

‘സേതുരാമയ്യരെ കാണാൻ നാഗവല്ലി എത്തിയപ്പോൾ’; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി

‘സേതുരാമയ്യരെ കാണാൻ നാഗവല്ലി എത്തിയപ്പോൾ’; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സിബിഐ ദി ബ്രെയിൻ മേയ് ഒന്നിന് തിയേറ്ററുകളിലെത്തുകയാണ്. 34 വർഷങ്ങൾക്കു മുൻപാണ് സിബിഐ ഡയറികുറുപ്പിന്റെ ആദ്യഭാഗം ഇറങ്ങുന്നത്. ആ ചിത്രത്തിന് പിന്നെയും തുടർച്ചകളുണ്ടായി. 2022ൽ സിബിഐ സീരീസിലെ അഞ്ചാം ഭാഗം റിലീസിനൊരുങ്ങുകയാണ്. സിബിഐ 5 ദി ബ്രെയ്ന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം തൊഴിലാളി ദിനത്തിലാണ് റിലീസ് ചെയ്യുന്നത്

ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. സെറ്റിൽ ശോഭന സന്ദർശിച്ചപ്പോഴുള്ള വീഡിയോയാണ് മമ്മൂട്ടി പങ്കുവച്ചത്. ” സേതുരാമയ്യരെ കാണാൻ നാഗവല്ലി എത്തിയപ്പോൾ,” എന്ന ക്യാപ്ഷനോടു കൂടിയാണ് മമ്മൂട്ടി ഈ വീഡിയോ പങ്കുവച്ചത്. മമ്മൂട്ടിയും സംവിധായകൻ കെ.മധുവും അടക്കമുള്ളവർ ശോഭനയെ സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ സിബിഐ. സേതുരാമയ്യർ സിബിഐയുടെ അഞ്ചാം പതിപ്പിൽ മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ സായ് കുമാർ, രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, ദിലീഷ് പോത്തൻ, കനിഹ, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നു തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. എസ്.എന്‍. സ്വാമി തന്നെയാണ് അഞ്ചാം ഭാഗത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. കെ. മധുവാണ് സംവിധാനം. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് നിര്‍മാണം.

ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. വിജയചിത്രങ്ങളുടെ ഫോർമുല വീണ്ടും ആവർത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ.

More in Malayalam

Trending

Recent

To Top