
Malayalam Breaking News
ട്രാഫിക് പൊലീസായി സൂപ്പർ താരം – തരംഗമാകുന്ന വീഡിയോക്ക് പിന്നിൽ !!!
ട്രാഫിക് പൊലീസായി സൂപ്പർ താരം – തരംഗമാകുന്ന വീഡിയോക്ക് പിന്നിൽ !!!
Published on

By
ട്രാഫിക് പൊലീസായി സൂപ്പർ താരം – തരംഗമാകുന്ന വീഡിയോക്ക് പിന്നിൽ !!!
ലക്നവിലെ റോഡിലൂടെ യാത്ര ചെയ്യുന്നവർ ചിലപ്പോൾ ബോളിവുഡ് സൂപ്പർസ്റ്റാറിനെ ട്രാഫിക് പോലീസായി കണ്ട അമ്പരപ്പിലായിരിക്കും. കാരണം കഴിഞ്ഞ ദിവസം തിരക്കേറിയ റോഡില്‍ ജനങ്ങളെ വലച്ച രൂക്ഷ ട്രാഫിക് ബ്ലോകില്‍ രക്ഷകനായത് ബോളിവുഡ് താരം ജാക്കി ഷ്റോഫ് ആണ് . സ്വയം ട്രാഫിക് പോലീസിന്റെ ജോലിയേറ്റെടുത്തതോടെ ബ്ലോകില്‍ കുടുങ്ങി കിടന്ന വാഹനങ്ങള്‍ക്ക് വഴിയൊരുങ്ങി. . ട്രാഫിക് നിയന്ത്രിക്കുന്ന വീഡിയോ തന്റെ ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു.
ജാക്കിയെ അഭിനന്ദിച്ചും ട്രാഫിക് സംവിധാനത്തെ പഴിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ട്വിറ്ററില്‍ ലൈക്കുകള്‍ വാരിക്കൂട്ടുകയാണ് വിഡിയോ. ഇന്‍സ്റ്റഗ്രാമില്‍ 85000 ല്‍ അധികം പേരാണ് വീഡിയോ കണ്ടത്. സിനിമയില്‍ കൂടുതലും വില്ലന്‍ വേഷങ്ങളാണ് ചെയ്യുന്നതെങ്കിലും ജാക്കി യഥാര്‍ത്ഥ ജീവിതത്തില്‍ നായകനാണെന്നും സത്യത്തിന്റെയും നീതിയുടെയും പാതയിലാണ് അദ്ദേഹമെന്നുമാണ് ആരാധകര്‍ കുറിക്കുന്നത്. താങ്കള്‍ ഒരിക്കലും സിറ്റിയുടെ നടുവില്‍ എത്തരുതായിരുന്നു. ഇവിടെ നടക്കാന്‍ പോലും പ്രയാസമാണെന്നാണ് മറ്റൊരാള്‍ കുറിച്ചത്.
സഞ്ജയ് ദത്തിന്റെ പ്രസ്ഥാനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ജാക്കി ലക്നൗവിലെത്തിയത്. തെലുങ്ക് ചിത്രത്തിന്റെ റിമേക്കാണ് ഇത്. മനീഷാ കൊയ്!രാളയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
jacky shroff viral video
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...