ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല… എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല,ഭാര്യയേയും കുഞ്ഞുങ്ങളേയും ഓർത്ത് രണ്ടും മൂന്നും മണിക്കൂര്‍ കരഞ്ഞു; കഠിനമായ ദിവസങ്ങലെ കുറിച്ച് സഞ്ജയ് ദത്ത്

കേരളത്തിൽ കെ.ജി.എഫ് ചാപ്റ്റര്‍ ടുവിന് വമ്പൻ പ്രതികാരമാണ് ലഭിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. കാന്‍സറിന്റെ പിടിയിലായിരിക്കുമ്പോഴാണ് സഞ്ജയ് ദത്ത് കെ.ജി.എഫില്‍ അഭിനയിച്ചിരുന്നത്. കാന്‍സര്‍ പിടിപ്പെട്ട സമയത്ത് താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ പറ്റി തുറന്ന് സംസാരിക്കുകയാണ് ഇപ്പോൾ.
ഭാര്യയേയും കുഞ്ഞുങ്ങളേയും ജീവിതത്തേക്കുറിച്ചുമോര്‍ത്ത് രണ്ടും മൂന്നും മണിക്കൂര്‍ കരഞ്ഞിട്ടുണ്ടെന്നും കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്നു പോയതെന്നുമാണ് സഞ്ജയ് ദത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
‘ലോക്ക്ഡൗണ്‍ സമയത്തെ സാധാരണ ഒരു ദിവസമായിരുന്നു അത്. എഴുന്നേറ്റശേഷം ഏതാനും ചുവടുകള്‍ വച്ചെങ്കിലും എനിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. കുളിച്ച ശേഷവും ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാക്കാനായില്ല.
2020 ഓഗസ്റ്റിലാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ശ്വാസകോശാര്‍ബുദത്തിന്റെ നാലാമത്തെ സ്റ്റേജിലെത്തിയിരുന്നു രോഗം തിരിച്ചറിയുമ്പോള്‍. സഹോദരി പ്രിയയാണ് ഈ വിവരം തന്നെ അറിയിച്ചത്. അന്ന് ശ്വസിക്കാനാവുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഡോക്ടറെ വിളിച്ചു. എക്സ് റേ എടുത്തപ്പോള്‍ ശ്വാസകോശത്തില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടു. അത് പുറത്തെത്തിക്കണമായിരുന്നു. ട്യൂബര്‍ക്കുലോസിസ് ആണെന്നാണ് കരുതിയത്. പക്ഷേ അത് അര്‍ബുദമായിരുന്നു,’ സഞ്ജയ് ദത്ത് പറഞ്ഞു.
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹൻ. ലോഹിതദാസിന്റെ മോഹൻ കൃഷ്ണൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട്...
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച യുവ താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...