ഐവറി നിറമുള്ള ഒർഗൻസ സാരി.. സബ്യസാചി ഹെറിറ്റേജ് ജ്വല്ലറികൾ, സിൽക്ക് ഷെർവാണിഞ്ഞ് രൺബീർ… ബോളിവുഡിനെ ഇളക്കിമറിച്ച് താരവിവാഹം… വിവാഹ ചിത്രങ്ങൾ വൈറൽ
Published on

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറിന്റെയും വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നിച്ചത്. സബ്യസാചി ഡിസൈൻ ചെയ്ത ഐവറി നിറമുള്ള വിവാഹവസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞത്.
ഐവറി നിറമുള്ള ഒർഗൻസ സാരിയായിരുന്നു ആലിയയുടെ വിവാഹവേഷം. എബ്രോയിഡറി വർക്കുള്ള ടിഷ്യു ഷാളും വിവാഹവേഷത്തിന് മോടി കൂട്ടി. സബ്യസാചി ഹെറിറ്റേജ് ജ്വല്ലറികളാണ് ആലിയ അണിഞ്ഞത്. ആലിയയുടെ വസ്ത്രവുമായി ഇണങ്ങുന്ന ഐവറി നിറത്തിലുള്ള സിൽക്ക് ഷെർവാണിയായിരുന്നു രൺബീറിന്റെ വേഷം. സരി മറോറി എബ്രോയിഡറി വർക്കുള്ള ഷാളും സിൽക്ക് ഒർഗൻസ സഫയും രൺബീർ അണിഞ്ഞിരുന്നു. അൺകട്ട് ഡയമണ്ട്, എമറാൾഡ്, പേൾസ് എന്നിവ കോർത്തിണക്കി സബ്യസാചി ഹെറിറ്റേജ് ജ്വല്ലറി രൺബീറും അണിഞ്ഞിരുന്നു.
പാലി ഹില്‍സിലെ രണ്‍ബീറിന്റെ വീടായ വാസ്തുവില്‍ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകള്‍ നടന്നത്. പഞ്ചാബി രീതിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഞായറാഴ്ചയാണ് വിവാഹ വിരുന്ന്.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങു നടന്നത്. വളരെ കുറിച്ച് പേര് മാത്രം നടന്ന ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ കരിഷ്മ കപൂര്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന്, കരണ്‍ ജോഹര്‍, ഷാരൂഖ് ഖാന്, ദീപിക പദുകോണ്‍, സഞ്ചയ് ലീല ബന്‍സാലി, സല്മാന് ഖാന് തുടങ്ങി ബോളിവുഡിലെ മുന്‍നിര താരങ്ങളും സംവിധായകരും അംബാനി കുടുംബവും എത്തി.
ബുധനാഴ്ച ഹല്‍ദി, മെഹന്തി ചടങ്ങുകളും നടന്നിരുന്നു. പാലി ഹില്ലിലെ രണ്‍ബീറിന്റെ വാസ്തു എന്ന വീട്ടില്‍ വച്ചായിരുന്നു മെഹന്ദി-ഹല്‍ദി ആഘോഷങ്ങള്‍. കരീന കപൂര്‍, കരിഷ്മ, കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്കായി എത്തിയിരുന്നു.
ഏകദേശം നാലര വര്‍ഷമായി ആലിയയും രണ്‍ബീറും പ്രണയത്തിലാണ്. ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യുടെ ലൊക്കേഷനിലാണ് അവര്‍ പ്രണയത്തിലായത്.
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...
പ്രശസ്ത ബോളിവുഡ് – ബംഗാളി സംവിധായകൻ ആയ പാർഥോ ഘോഷ് അന്തരിച്ചു. 76 വയസായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....
ബോളിവുഡ് സംവിധായകൻ മനീഷ് ഗുപ്തയ്ക്കെതിരെ കേസ്. ഡ്രൈവറെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിലാണ് മനീഷ് ഗുപ്തയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്ധേരി വെർസോവ പൊലീസാണ് കേസ് രജിസ്റ്റർ...
റാപ്പർ മുഹമ്മദ് ബിലാൽ ഷെയ്ഖിന് വ ധ ഭീ ഷണി. എമിവേ ബൻടായി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. പ്രശസ്ത പഞ്ചാബി ഗായകൻ...
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ...