
Malayalam
മകള്‍ കമലയ്ക്കൊപ്പം ആദ്യ വിഷു ആഘോഷിച്ച് അശ്വതി ശ്രീകാന്ത്; ചിത്രങ്ങൾ വൈറൽ!
മകള്‍ കമലയ്ക്കൊപ്പം ആദ്യ വിഷു ആഘോഷിച്ച് അശ്വതി ശ്രീകാന്ത്; ചിത്രങ്ങൾ വൈറൽ!
Published on

അശ്വതി ശ്രീകാന്ത് മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ്. ടെലിവിഷന്‍ നടി, അവതാരിക, എഴുത്തുകാരി എന്നീ നിലകളിലും പ്രശസ്തയാണ് അശ്വതി. കൂടാതെ കേരളത്തില്‍ നിന്ന് ഏറെ കാഴ്ചക്കാരുള്ള ഒരു യൂടൂബര്‍ കൂടിയാണ് ഇന്ന് അശ്വതി. വിവാഹ് വെഡ്ഡിങ്ങ്സാണ് അശ്വതിയുടെയും മക്കളുടെയും വിഷു ചിത്രങ്ങള്‍ പകര്‍ത്തിയത്.
2021 സെപ്തംബറിലാണ് അശ്വതിക്ക് രണ്ടാമത്തെ മകള്‍ ‘കമല’ ജനിക്കുന്നത്. നാളെ കമലയുടെയും കോടി വിഷുവാണ്. മകളുടെ കോടി വിഷു ആഘോഷത്തിലാണ് അശ്വതി.
മകളുടെ ജനനത്തിന് ഇരട്ടി മധുരമായിരുന്നു അശ്വതിക്ക്. മകള്‍ പിറന്നതിന്റെ പിന്നേറ്റ് പ്രഖ്യാപിക്കപ്പെട്ട സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ അശ്വതി മികച്ച ടെലിവിഷന്‍ നടിക്കുള്ള പുരസ്കാരം നേടിയിരുന്നു. ഫ്ലവേഴ്സ് ടിവിയുടെ ‘ചക്കപ്പഴം’ എന്ന ടിവി പരമ്പരയിലൂടെയാണ് അശ്വതി സീരിയല്‍ രംഗത്ത് സജീവമാകുന്നത്.
ചക്കപ്പഴത്തിലെ അഭിനയത്തിനാണ് അശ്വതിക്ക് അവാര്‍ഡ് ലഭിക്കുന്നതും. അതിന് മുമ്പ് അവതാരികയായിയും അശ്വതി ശ്രദ്ധനേടിയിരുന്നു. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി ഒരു എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയാണ് അശ്വതിയുടെ പ്രത്യേകത. ‘ഠായില്ലാത്ത മുട്ടായികൾ’ എന്ന അശ്വതിയുടെ പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു.ബാലരാമപുരത്തുള്ള മംഗല്യ കസവ് എന്ന നെയ്ത്ത് സ്ഥാപനമാണ് അശ്വതിക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രം ഒരുക്കിയത്.
ഇപ്പോള്‍ മംഗല്യ കസവ് തയ്യാറാക്കുന്നത് ഡോ.നന്ദു നടേശന്റെ നേതൃത്വത്തിലാണ്.
പാരമ്പര്യമായി തന്നെ മംഗല്യ കസവ് തയ്യാറാക്കുന്ന കുടുംബമായിരുന്നു തങ്ങളുടെതെന്ന് നന്ദു നടേശന് പറയുന്നു. രണ്ട് നെയ്ത്തുകാര്‍ മൂന്ന് ദിവസം കൊണ്ട് തയ്യാറാക്കിയതാണ് അശ്വതിയുടെയും മക്കളുടെയും കസവ് വസ്ത്രങ്ങള്‍. ടെക്നോപാര്‍ക്കിലെ ജോലിക്കാരനായ സ്വരൂപും സുഹൃത്തും പാട്ണറുമായ ദീപക്കുമാണ് ഫോട്ടോഗ്രാഫര്‍മാര്‍.
സോണിയുടെ ഏറ്റവും പുതിയ ക്യാമറയായ A74 ലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. അമ്മയുടെയും മക്കളുടെയും മേക്ക് അപ്പ് ഒരുക്കിയിരിക്കുന്നത് മീരാ മാക്സാണ്. ആഭരണങ്ങള്‍ മയൂര ജ്വല്ലേഴ്സില്‍ നിന്നാണ്. സവിതാ ടോണിയാണ് സ്റ്റൈലിസ്റ്റ്.
മകളുടെ ജനനത്തിന് ഇരട്ടി മധുരമായിരുന്നു അശ്വതിക്ക്. മകള്‍ പിറന്നതിന്റെ പിന്നേറ്റ് പ്രഖ്യാപിക്കപ്പെട്ട സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ അശ്വതി മികച്ച ടെലിവിഷന്‍ നടിക്കുള്ള പുരസ്കാരം നേടിയിരുന്നു.
about aswathy
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...