
Malayalam
ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്, കേസെടുത്ത് പോലീസ്
ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്, കേസെടുത്ത് പോലീസ്

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനാകാന്‍ താരത്തിനായി. അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അജയ് കുമാര്‍ ആദ്യമായി നായകനാകുന്നത്. ഏറ്റവും പൊക്കം കുറഞ്ഞ നായകന് എന്ന ഗിന്നസ് റെക്കോര്‍ഡ് ഈ ചിത്രത്തിലൂടെ നടന് സ്വന്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരു ദുഃഖകരമായ വാര്‍ത്തയാണ് പുറത്തെത്തുന്നത്. നടന് ഗിന്നസ് പക്രുവിന്റെ വാഹനം അപകടത്തില്‍പ്പെട്ടതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ച് നടന് സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ദിശയില്‍ നിന്നും വന്ന പക്രുവിന്റെ കാറിന്റെ വശത്ത് ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു പക്രു. അതേസമയം, മറ്റൊരു കാറില്‍ പക്രു കൊച്ചിയിലേയ്ക്ക് മടങ്ങി. തിരുവല്ല പൊലീസ് കേസെടുത്തിട്ടുണ്ട്. താരത്തിന് പ്രാര്‍ത്ഥനകള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്നും ഇവര്‍ പറയുന്നു.
അതേസമയം, അടുത്തിടെ ഗിന്നസ് പക്രു ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളെ കുറിച്ചാണ് പക്രു പറഞ്ഞിരുന്നത്. തനിക്ക് ശാരീരിക വളര്‍ച്ചയില്ലെന്ന് മാതാപിതാക്കള്‍ മനസിലാക്കിയത് മുതല്‍ സ്കൂളുകളില്‍ നിന്ന് നേരിട്ട അനുഭവങ്ങള്‍ വരെ ഗിന്നസ് പക്രു തുറന്നുപറയുന്നുണ്ട്. സഫാരി ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഗിന്നസ് പക്രുവിന്റെ വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ. കുട്ടിക്കാലത്ത് അമ്മ വാങ്ങിച്ച് നല്കി സൈക്കിള്‍ അഞ്ച് വയസായിട്ടും ചവിട്ടാന്‍ സാധിക്കാതെ വന്നതോടെയാണ് തനിക്ക് ശാരീരിക വളര്‍ച്ചയ്ക്ക് എന്തോ പ്രശ്നമുണ്ടെന്ന് വീട്ടുകാര്‍ മനസിലാക്കിയതെന്ന് ഗിന്നസ് പക്രു പറയുന്നു. അതിന് ശേഷം അമ്മ തന്നെയും കൊണ്ട് കുറേ ആശുപത്രികളില്‍ പോയി. അതൊക്കെ ഞാന്‍ ഇപ്പോഴും ഓര്‍ക്കാറുണ്ട് എന്നും ഗിന്നസ് പക്രു പറഞ്ഞു.
ഡോക്ടര്‍മാര്‍ എന്റെ കൈ പിടിച്ചു നോക്കുന്നതും, എക്സ്റേ എടുക്കുന്നതും അമ്മയുമായി ഡോക്ടര്‍മാര്‍ ഡിസ്കസ് ചെയ്യുന്നതൊക്കെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഞാന്‍ ആ സമയത്തൊക്കെ വളരെ ആക്ടീവാണ്. അന്ന് എന്ത് കിട്ടിലായും അതിന്റെ മുകളില്‍ കയറി നിന്ന് കാര്യങ്ങളൊക്കെ നടത്തും എന്ന് അമ്മ പറയുന്നത് ഓര്‍മ്മയുണ്ട്. അമ്മയുടെ നാടായ കോട്ടയത്തുള്ള സ്കൂളിലേക്കാണ് ഞാന്‍ ആദ്യമായി പോകുന്നത്. കോട്ടയത്ത് ഞങ്ങള്‍ വാടക വീടിലാണ് താമസിച്ചത്. അവിടുത്തെ ഒരു കൊച്ചു സ്കൂളിലാണ് ആദ്യമായി പോകുന്നത്. അവിടെ ചെന്ന സമയത്ത് ടീച്ചര്‍മാരുടെ വാത്സല്യ കഥാപാത്രമായിരുന്നു ഞാന്‍. കാരണം, സ്കൂളിലോട്ട് ചെല്ലുമ്പോള്‍ തന്നെ ടീച്ചര്മാര് എടുക്കുക. അങ്ങനെ പ്രത്യക സ്നേഹമൊക്കെയായിരുന്നു.
അന്നൊന്നും എനിക്ക് എന്റേ ഈ കുഴപ്പത്തെ കുറിച്ചൊന്നും ധാരണയില്ലായിരുന്നു. എന്റെ ക്ലാസില്‍ പഠിക്കുന്ന ചില കുട്ടികളൊക്കെ എന്നേക്കാള്‍ ഉയരമുണ്ട്. ഇവിടെ നിന്ന് പ്രത്യേക പരിഗണനകളും സ്നേഹ വാത്സ്യങ്ങളൊക്കെ കിട്ടിത്തുടങ്ങിയപ്പോള്‍ ഞാന്‍ എന്നെ കുറിച്ച് തന്നെ ചിന്തിച്ചുതുടങ്ങി. പുറകിലിരിക്കുന്ന എന്നെ ടീച്ചേഴ്സ് മുന്നില്‍ ഇരുത്തുക. അജയനെ ആരും തട്ടിയിടരുത് എന്നൊക്കെ പറയാറുണ്ടായിരുന്നു. മറ്റ് കുട്ടികള്‍ക്ക് കിട്ടാത്ത കെയറിംഗ് എനിക്ക് കിട്ടുമ്പോള്‍ എനിക്ക് തോന്നി എന്തോ കുഴപ്പമുണ്ടെന്ന് എന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...