
Malayalam
ഐ എഫ് എഫ് കെ നാലാം ദിനം സിനിമകളാൽ സമ്പന്നം; ലോക ശ്രദ്ധ നേടിയ ഹൊറർ ചിത്രം ഉൾപ്പെടെ 71 സിനിമകൾ
ഐ എഫ് എഫ് കെ നാലാം ദിനം സിനിമകളാൽ സമ്പന്നം; ലോക ശ്രദ്ധ നേടിയ ഹൊറർ ചിത്രം ഉൾപ്പെടെ 71 സിനിമകൾ
Published on

ഐ എഫ് എഫ് കെ യുടെ നാലാം ദിവസമായ ഇന്ന് ലോക ശ്രദ്ധ നേടിയ തായ്ലൻഡ് ഹൊറർ ചിത്രം ദി മീഡിയം ഉൾപ്പടെ 71 ചിത്രങ്ങൾ പ്രദർശനത്തിന് . ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ നാലാം ദിവസമായ ഇന്ന് ചലച്ചിത്ര പ്രേമികൾ ആവേശത്തിലാണ്. എട്ടു ചിത്രങ്ങളാണ് ഇന്ന് മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
ഇവയിൽ ഫ്രഞ്ച് ചിത്രം ലെറ്റ് ഇറ്റ് ബി മോർണിംഗ്, ദിനാ അമീറിന്റെ യു റീസെമ്പിൾ മി എന്നിവയുടെ ആദ്യ പ്രദർശനമാണ്. ക്രൊയേഷ്യൻ ചിത്രം മുറിന, വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കൽ, കമീലിയ കംസ് ഔട്ട് റ്റുനൈറ്റ്, നതാലി അൽവാരസ് മെസെൻ സംവിധാനം ചെയ്ത ക്ലാരാ സോളാ,ക്യാപ്റ്റൻ വോൾക്കാനോ എസ്കേപ്പ്ഡ്,യൂനി എന്നീ മത്സര ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദർശനവും ഇന്ന് നടക്കും. ജാപ്പനീസ് സംവിധായകന്റെ ജീവിതം പ്രേമയമാക്കിയ ചിത്രം ഡ്രൈവ് മൈ കാറിന്റെ ആദ്യ പ്രദർശനം ഇന്ന് നടക്കും .
തായ്ലൻഡിലെ ഒരു ഗ്രാമീണ കുടുംബത്തിൽ ബയാൻ എന്ന ആത്മാവ് നടത്തുന്ന ഭീതി പെടുത്തുന്ന ഇടപെടലുകളുടെ ദൃശ്യ സഞ്ചാരവുമായി തായ് ചിത്രം ദി മീഡിയം രാജ്യാന്തര മേളയിൽ പ്രദര്‍ശിപ്പിക്കും നിശാഗന്ധിയിൽ രാത്രി 12 നാണു ചിത്രം പ്രദർശിപ്പിക്കുന്നത് . ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രദര്‍ശനമാണ് .
ABOUT IFFK
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...