റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റ് ലഭിച്ചില്ല, ഭൂരിഭാഗവും ഗസ്റ്റുകള്‍ക്കായി നല്കുന്നു; മമ്മൂട്ടി ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ സംഘര്‍ഷം; രണ്ടു പേര് കസ്റ്റഡിയില്‍

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘നന്‍പകല്‍ നേരത്ത് മയക്കം’. കഴിഞ്ഞ ദിവസം ചിത്രം രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയുടെ പ്രദര്‍ശനത്തിനിടെ സംഘര്‍ഷം നടന്നതായാണ് പുറത്ത് വരുന്ന വിവരം. സിനിമ കാണാന്‍ എത്തിയവര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.
റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റ് ലഭിച്ചില്ല എന്നാരോപിച്ചുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തിയേറ്ററിനുള്ളില്‍ കയറാന്‍ സാധിക്കാത്ത ഡെലിഗേറ്റുകള്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയും ഇതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാവുകയുമായിരുന്നു. തിയേറ്ററിന് മുന്പില് ഡെലിഗേറ്റുകള്‍ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്.
സിനിമക കാണാന്‍ രാവിലെ മുതല്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നും ശാന്തരാകാത്ത പ്രതിഷേധക്കാരില്‍ രണ്ടുപേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.
സീറ്റുകളില്‍ ഭൂരിഭാഗവും ഗസ്റ്റുകള്‍ക്കായി നല്‍കുന്നുവെന്ന പരാതിയും ഉണ്ട്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കടക്കം ഗസ്റ്റ് പാസ് നല്‍കുകയും ഡെലിഗേറ്റുകളെ പരിഗണിക്കുന്നില്ലെന്നുമാണ് ആരോപണം. അറിയിപ്പ് എന്ന മലയാള സിനിമ പ്രദര്‍ശിച്ചപ്പോഴും സമാനമായ രീതിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി....
മോഹൻലാലിന്റെ ഏറ്റവും വലിയ തിയറ്റർ ഹിറ്റുകളിലൊന്നാണ് പുലിമുരുകൻ. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രം എന്ന അവകാശവാദവും പുലിമുരുകനുണ്ട്. എന്നാൽ ശരിക്കും...
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകൻ എന്ന ചിത്രം നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന് ടോമിൻ...