Connect with us

ആദി കേശവ കോളേജിൽ നിന്നും സൂര്യയെ പുറത്താക്കി റാണിയമ്മ ; റാണിയ്ക്ക് നേരെ ആളിക്കത്തി ഋഷിയുടെ വാക്കുകൾ; നീതു അറസ്റ്റിലേക്ക്, ഒപ്പം റാണിയമ്മയ്ക്കും കിട്ടും മുട്ടൻ പണി; കൂടെവിടെ ത്രില്ലിംഗ് എപ്പിസോഡിലേക്ക്!

Malayalam

ആദി കേശവ കോളേജിൽ നിന്നും സൂര്യയെ പുറത്താക്കി റാണിയമ്മ ; റാണിയ്ക്ക് നേരെ ആളിക്കത്തി ഋഷിയുടെ വാക്കുകൾ; നീതു അറസ്റ്റിലേക്ക്, ഒപ്പം റാണിയമ്മയ്ക്കും കിട്ടും മുട്ടൻ പണി; കൂടെവിടെ ത്രില്ലിംഗ് എപ്പിസോഡിലേക്ക്!

ആദി കേശവ കോളേജിൽ നിന്നും സൂര്യയെ പുറത്താക്കി റാണിയമ്മ ; റാണിയ്ക്ക് നേരെ ആളിക്കത്തി ഋഷിയുടെ വാക്കുകൾ; നീതു അറസ്റ്റിലേക്ക്, ഒപ്പം റാണിയമ്മയ്ക്കും കിട്ടും മുട്ടൻ പണി; കൂടെവിടെ ത്രില്ലിംഗ് എപ്പിസോഡിലേക്ക്!

അങ്ങനെ ഇന്നത്തെ എപ്പിസോഡ് അടിപൊളിയാക്കിയത് റാണിയമ്മയാകും എന്ന് നമ്മൾ കരുതും പക്ഷെ ഇന്ന് സൂപർ ആക്കിയത് ഋഷി സാർ ആണ്. ഇപ്പോഴാണ് ക്യാമ്പസ് പ്രണയ കഥ ക്യാമ്പസ് ഉള്ള പ്രണയകഥയായി മാറിയത്. കംപ്ലീറ്റിലി കോളേജിലെ സീനുകളായിരുന്നു.

എന്നാലും ഏറെ നാളത്തെ പ്രശ്നങ്ങൾക്ക് ശേഷം സൂര്യ കൈമൾ കോളേജിലേക്ക് ചെല്ലുമ്പോൾ അവിടെ ഇത്ര അധികം സംഘർഷങ്ങൾ ഉണ്ടാകണമായിരുന്നോ എന്ന് നിങ്ങൾ ചിന്തിക്കും. ഏതായാലും സൂര്യയെ ആ കോളജിൽ ഇരുത്തി പഠിപ്പിക്കില്ല എന്ന് പറഞ്ഞു നോമ്പ് നോറ്റുകിടക്കുകയാണ് റാണിയമ്മ. അപ്പോൾ പിന്നെ ഇതെന്നല്ല ഇതിനപ്പുറവും സംഭവിക്കും./.

പിന്നെ സൂര്യയെ കോളേജിൽ നിന്നും ഇത്ര ഈസി ആയിട്ട് സസ്‌പെൻഡ് ചെയ്‌തെത്തിൽ എനിക്കും അമർഷം ഉണ്ട്. ഞാനും പ്രതിശേഷിക്കുന്നു. കേസിൽ വാസ്തവ വിരുദ്ധവുമായ ഒരു സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസിന് പോലും സൂര്യയെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ല.

അപ്പോഴാണ് കോളേജിൽ നിന്നും പുറത്താക്കുന്നത്. അതും എത്ര നാളെന്നൊന്നും പറഞ്ഞിട്ടില്ല., അപ്പോൾ ഇത് പൂർണ്ണമായും റാണിയമ്മയുടെ പ്ലാൻ ആണെന്ന് നമുക്കും മനസിലാകും. അതുതന്നെ റിഷിയ്ക്കും മനസ്സിലായിട്ടുണ്ട്.

പക്ഷെ ഋഷി ഇപ്പോഴും സൂര്യയ്ക്ക് ഒപ്പം ഉണ്ടെന്ന് റാണിയമ്മ ഓർത്തുകാണില്ല.. ഋഷി മാത്രം മതി സൂര്യയെ സപ്പോർട്ട് ചെയ്യാൻ.. ഇന്ന് സൂര്യയെ പുറത്താക്കുന്ന കാഴ്‌ച മാത്രമല്ല , മറിച്ച് ഋഷിയുടെ സൂപ്പർ പെർഫോമൻസ് ഡേ കൂടിയാണ്. എനിക്ക് ഒരു കണ്ടിന്യൂയിറ്റി പ്രോബ്ലം ഇന്നത്തെ എപ്പിസോഡിൽ തോന്നി.

സൂര്യ ബോൾഡ് ആണ് , എങ്കിലും ഋഷിയോട് കഴിഞ്ഞ ദിവസം ഫോൺ എടുക്കാത്തതിലെ നിരാശ കാണിക്കാമായിരുന്നു. സൂരജ് സാറിനെ കാണാൻ ആണ് ഋഷി പോയെതെന്ന് സൂര്യയ്ക്ക് അറിയാം. അതെന്തായി എന്നറിയാനുള്ള ടെൻഷൻ സൂര്യയിൽ ഉണ്ടായിരുന്നു. അപ്പോൾ ആ ടെൻഷൻ ഈ ഒരു സസ്‌പെൻഷൻ വന്നപ്പോൾ പോയി എന്നാണ് തോന്നുന്നത്. ഏതായാലും റാണിയമ്മയോടും സൂര്യയോടുമുള്ള ഋഷിയുടെ ഇന്നത്തെ സംസാരം,.അതുപോലെ ഋഷിയുടെ ലുക്ക് ഒക്കെ അടിപൊളിയായിട്ടുണ്ട്.

പ്രേക്ഷകർ കൊടുക്കുന്ന അഭിപ്രായങ്ങൾ പൂർണ്ണമായും കൂടെവിടെ സീരിയൽ ടീം മാനിക്കുന്നുണ്ട് എന്ന് ഞാൻ എടുത്തു പറയേണ്ടതില്ലല്ലോ.. ഒരു നല്ല വിനോദമായി കൂടെവിടെ മാറിക്കൊണ്ടിരിക്കുകയാണ്. അതുപോലെ ഒട്ടും വലിച്ചുനീട്ടാതെ പ്രേക്ഷകർ ആഗ്രഹിച്ച ആ കാഴ്‌ചയും ഇന്നുതന്നെയാണ്. നീതുവിനെ ചോദ്യം ചെയ്യാൻ സൂരജ് വിളിപ്പിക്കുന്നത്.

അത് വെറുതെ അങ്ങ് വിളിപ്പിക്കുന്നതല്ല,.നീതുവിന് നേരെയുള്ള ആ സഡൻ ആക്ഷൻ എങ്ങനെ ഉണ്ടായി എന്ന് നമുക്ക് കാണാം.. റാണിയമ്മയുടെ ഇന്നത്തെ ഒരു ജയത്തിന് അടുത്ത പരാജയം ഒപ്പം ഉടനായി.. പിന്നെ റാണിയമ്മ സൂര്യയെ കോളേജിൽ നിന്നും പുറത്താക്കി എന്ന് പറഞ്ഞ് ലക്ഷ്മിയോട് പായസം ഉണ്ടാക്കാൻ പറഞ്ഞിട്ടുണ്ടെങ്കിൽ തീർന്നു.. നീതു ജയിലിൽ ആയി എന്നറിഞ്ഞ് ആ പായസം വേസ്റ്റ് ആക്കിക്കളയും… ഇത്രയും നല്ലൊരു വില്ലത്തി തന്നെയാണ് കൂടെവിടെയുടെ മറ്റൊരു ഹൈലൈറ്റ്.. അപ്പോൾ എല്ലാവരും കാണാൻ കാത്തിരുന്നോളൂ… ഈ ആഴ്ചയും നമ്മുടെ കൂടെവിടെ ഏഷ്യാനെറ്റിൽ രാത്രി 9 30 തന്നെയാണ്…

about koodevide

More in Malayalam

Trending

Recent

To Top