വാപ്പിച്ചിയോടൊപ്പം അഭിനയിക്കാന്‍ എനിക്കും നല്ല ആഗ്രഹമുണ്ട്, പക്ഷേ, അത് അദ്ദേഹം കൂടി ചിന്തിക്കണം…ഒരുമിച്ചൊരു ചിത്രം തല്ക്കാലം വേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്; ദുല്‍ഖര്‍
വാപ്പിച്ചിയോടൊപ്പം അഭിനയിക്കാന്‍ എനിക്കും നല്ല ആഗ്രഹമുണ്ട്, പക്ഷേ, അത് അദ്ദേഹം കൂടി ചിന്തിക്കണം…ഒരുമിച്ചൊരു ചിത്രം തല്ക്കാലം വേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്; ദുല്‍ഖര്‍
വാപ്പിച്ചിയോടൊപ്പം അഭിനയിക്കാന്‍ എനിക്കും നല്ല ആഗ്രഹമുണ്ട്, പക്ഷേ, അത് അദ്ദേഹം കൂടി ചിന്തിക്കണം…ഒരുമിച്ചൊരു ചിത്രം തല്ക്കാലം വേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്; ദുല്‍ഖര്‍
മമ്മൂട്ടിയുംമകൻ ദുല്‍ഖര്‍ സൽമാനും ഒരുമിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഈ ചോദ്യത്തിന് ഉത്തരം പറയുകയാണ് ദുല്‍ഖര്‍ സല്മാന്. ഒരു പ്രമുഖ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്റെ പ്രതികരണം.
ഒരുമിച്ചൊരു ചിത്രം തല്ക്കാലം വേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദുല്‍ഖര്‍ പറയുന്നു. വാപ്പിച്ചിയോടൊപ്പം അഭിനയിക്കാന്‍ എനിക്കും നല്ല ആഗ്രഹമുണ്ട്. പക്ഷേ, അത് അദ്ദേഹം കൂടി ചിന്തിക്കണം. തല്ക്കാലം ഒരുമിച്ചൊരു ചിത്രം വേണ്ട എന്നു പറയുന്നതിനു പിന്നില്‍ നല്ല ഉദ്ദേശ്യമാണ്. രണ്ടു പേരും വേറെ വേറെ ചിത്രം ചെയ്യുമ്പോള്‍ രണ്ടു പേര്‍ക്കും സിനിമയില്‍ തനതു വ്യക്തിത്വവും കരിയറും ഉണ്ടാകുമെന്നതിനാലാണ് ആ ചിന്ത.
പക്ഷേ, എപ്പോഴെങ്കിലും, ഒരിക്കലെങ്കിലും സ്ക്രീനില്‍ അദ്ദേഹവുമായി ഒരുമിക്കാന്‍ എനിക്കും ആഗ്രഹമുണ്ട് എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്
ഭീഷ്മ പര്‍വത്തില്‍ സൗബിന് അവതരിപ്പിച്ച കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ എന്ന ആരാധകരുടെ ആഗ്രഹത്തിനും നടന് മറുപടി നല്കി.
ഭീഷ്മയിലെ അജാസ് അലിയെ സൗബിന് നല്ല അസ്സലായി ചെയ്തിട്ടുണ്ടല്ലോ. ഞാനത് ശരിക്കും ആസ്വദിച്ചു എന്നാണ് ദുല്‍ഖര്‍ പറയുന്നത്. അതേസമയം ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് ഡയറക്ട് ഒ.ടി.ടി റിലീസ് ആയി കഴിഞ്ഞ ദിവസം സോണി ലൈവില്‍ എത്തിയിരുന്നു.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ രചന ബോബി- സഞ്ജയ് ആണ്. ഒരു റോഷന് ആന്‍ഡ്രൂസ് ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായാണ് നായകനാവുന്നത്. അരവിന്ദ് കരുണാകരന് ഐപിഎസ് എന്ന പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ വേഷമിട്ടത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...