Connect with us

ലച്ചു അപ്പച്ചിയെ നടതള്ളാൻ കാരണം അപ്പുക്കിളി വെളിപ്പെടുത്തുന്നു; ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയത്തിൽ പൊതിഞ്ഞ പിണക്കത്തിനുമുണ്ട് ഒരു മാധുര്യം; സാന്ത്വനം വീണ്ടും അടിപൊളിയായി!

Malayalam

ലച്ചു അപ്പച്ചിയെ നടതള്ളാൻ കാരണം അപ്പുക്കിളി വെളിപ്പെടുത്തുന്നു; ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയത്തിൽ പൊതിഞ്ഞ പിണക്കത്തിനുമുണ്ട് ഒരു മാധുര്യം; സാന്ത്വനം വീണ്ടും അടിപൊളിയായി!

ലച്ചു അപ്പച്ചിയെ നടതള്ളാൻ കാരണം അപ്പുക്കിളി വെളിപ്പെടുത്തുന്നു; ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയത്തിൽ പൊതിഞ്ഞ പിണക്കത്തിനുമുണ്ട് ഒരു മാധുര്യം; സാന്ത്വനം വീണ്ടും അടിപൊളിയായി!

അങ്ങനെ ഏറെ സംഘർഷങ്ങളും പ്രശ്നങ്ങളും എല്ലാം കഴിഞ്ഞു സാന്ത്വനം കുടുംബം വീണ്ടും സന്തോഷത്തിന്റെ കുടുംബമായി മാറിയിരിക്കുകയാണ്. എലിയെ പേടിച്ചു ഇല്ലം ചുടുന്നത് മണ്ടത്തരമാണ്. അതുപോലെ ലച്ചു അപ്പച്ചിയെ ഭയന്ന് സാന്ത്വനം കുടുംബം തകർക്കുക എന്നതല്ല ചെയ്യണ്ടത്..ഇ തായാലും മലയാളി കുടുംബ പ്രേക്ഷകർ ഒരുപോലെ ആഗ്രഹിച്ച ആ നിമിഷം എത്തിക്കഴിഞ്ഞു. കൂട്ടുകുടുംബത്തിലെ ആ പ്രൗഢി വീണ്ടും സാന്ത്വനത്തിന് തിരികെ കിട്ടിയിരിക്കുകയാണ്‌.

അപ്പച്ചി വലതുകാൽ വച്ച് കയറിയപ്പോഴേ പ്രേക്ഷകർ പറഞ്ഞതാണ് , അപ്പച്ചിയെ ഓടിക്കണം എന്നൊക്കെ.. ദേ അത് സാധിച്ചു. അത് അപ്പുക്കിളി തന്നെ അതിനു മുൻകൈ എടുത്തതാണ് കഥയിൽ ഏറ്റവും വലിയ ട്വിസ്റ്റ് ആയത്.

ഏതായാലും ഇനി കുടുംബത്തിലേക്ക് ഒരു നിലവിളക്ക് കത്തിച്ചു വച്ച് ഐശ്വര്യമായി വീണ്ടും എല്ലാവരും വീട്ടിലേക്ക് കയറട്ടെ.. നമ്മുടെ ബാലേട്ടന്റെയും ദേവിയുടെയും സന്തോഷം ഒന്ന് കിയാണേണ്ടത് തന്നെയാണ്…

ശരിക്കും ദേഷ്യം വരും അല്ലെ ഓർക്കുമ്പോൾ.. വാഷിങ് മെഷിൻ . ഗ്യാസ് അടുപ്പ് എന്തൊക്കെയായിരുന്നു.. അതെല്ലാം ഓർത്തിട്ട് ഇന്നലത്തെ എപ്പിസോഡ് കാണുമ്പോൾ ആണ് ആവേശം കൂടുന്നത്. ഇനി അപ്പു എങ്ങനെ ഈ ഒരു തീരുമാനത്തിൽ എത്തി എന്നത് അറിയേണ്ടേ..

ഹും … ആ കഥയാണ് അപ്പു ഇനി എല്ലാവരോടുമായി പറയാൻ പോകുന്നത്.അപ്പു വെള്ളം എടുക്കാൻ വന്ന സമയത്ത് കേട്ട കാര്യങ്ങളും ലച്ചു അപ്പച്ചി അപ്പുവിനോട് പറയുന്നതൊന്നും ആയിരുന്നില്ല ഇവിടെ നടന്നത്. അതുപോലെ ലച്ചു അപ്പച്ചി ഫുഡ് മാറ്റിവച്ചു തരുന്നതിൽ അഞ്ജുവും ദേവിയേച്ചിയും സങ്കടം പറഞ്ഞതും എല്ലാം അപ്പു അറിയുന്നുണ്ട്..

അപ്പുവിനോട് അപ്പച്ചി പറഞ്ഞതും മറ്റുള്ളവരോട് അപ്പച്ചി പറഞ്ഞതും ഒരുപോലെ കേട്ടപ്പോഴാണ് അപ്പു സംഭവങ്ങൾ ഒക്കെ മനസിലാക്കുന്നത് . അതിൽ നിന്നും അപ്പു മനസിലാക്കുകയായിരുന്നു, അഞ്ജുവുമായുള്ള പ്രശ്നം പോലും ഇങ്ങനെ ആയിരിക്കാം സംഭവിച്ചത് എന്ന് അപ്പു തിരിച്ചറിയുകയായിരുന്നു. ബാലേട്ടന്റെ സങ്കടം, ഹരിയുടെ സങ്കടം അങ്ങെനെ എല്ലാം അപ്പു അവിടെ പറയുന്നുണ്ട്..

അപ്പു പറയുന്ന വാക്കുകൾ കേട്ടാൽ ഉറപ്പായും പ്രക്ഷകരുടെയും കണ്ണ് നിറയും. സാന്ത്വനം കുടുംബത്തിലെ ഓരോരുത്തരെയും അകറ്റിയിട്ടോ പിണക്കിയിട്ടോ ഒരു ജീവിതം തനിക്ക് വേണ്ട എന്നാണ് അപ്പു പറയുന്നത്. അതുപോലെ അപ്പു വളർന്ന രീതിയല്ല സാന്ത്വനത്തിൽ ഉള്ളത്. എന്നാൽ സാന്ത്വനത്തിലെ രീതിയുമായി പൊരുത്തപ്പെടാൻ സന്തോഷത്തോടെ ഒത്തുപോകാൻ തനിക്ക് സാധിക്കും എന്നെല്ലാം അപ്പു സമ്മതിക്കും/.

ഹരിയുമായി മാറിത്താമസിക്കണം എന്ന് ഒരിയ്ക്കലും താൻ ആഗ്രഹിച്ചിട്ടില്ല എന്നും അപ്പു സമ്മതിക്കുന്നുണ്ട്. അതുപോലെ കഴിഞ്ഞ ദിവസം രാത്രി ബാലേട്ടൻ സങ്കടപ്പെടുന്നതും അപ്പു കണ്ടതാണ് . അവിടേക്ക് ചന്നപ്പോൾ കണ്ണ് തുടച്ചുകൊണ്ടാണ് ബാലേട്ടൻ സംസാരിച്ചത്.. അതുപോലെ സാന്ത്വനം വീട്ടിലെ ആ ചിരിയും കളിയും ബഹളവും എല്ലാം നഷ്ടപെട്ടത്, ബഹളങ്ങളും ഉറക്കെയുള്ള സംസാരവും തുടങ്ങിയത് എല്ലാം അപ്പച്ചി കാരണം ആണ് എന്ന് നമ്മുടെ അപ്പു മനസിലാക്കിയിരുന്നു..

പിന്നെ അപ്പച്ചി പറഞ്ഞ കാര്യങ്ങളും അപ്പു ഓർത്തുനോക്കി..അതിൽ നിന്നും അപ്പു മനസിലാക്കുന്നുണ്ട്.. ഹരിയേയും അപ്പുവിനെയും ഈ വീട്ടിൽ നിന്നും മാറ്റി താമസിപ്പിക്കുകയാണ് ലക്ഷ്യം എന്നത് വരെ അപ്പു മനസിലാക്കിയിരുന്നു.

പിന്നെ കണ്ണനെ കുറിച്ചും അപ്പു മനസിലാക്കി. കണ്ണൻ തന്നെ അവിടെ സംഭവിച്ച ഓരോന്നും പറയുകയാണ്. ഇവിടെ കണ്ണൻ ആയിരുന്നല്ലോ കൂടുതൽ നാണം കേട്ടത്, തുണിയുടെ പ്രശ്നത്തിലാണെങ്കിലും ചിക്കൻ കറിയുടെ പ്രശ്നം ആയാലും കണ്ണൻ കുറെ വേദനിച്ചു. അപ്പോൾ ആ വേദനയെല്ലാം കണ്ണൻ പറഞ്ഞു.

അങ്ങനെ ഒരിക്കൽ കൂടി അപ്പു എല്ലാവരോടും മാപ്പ് പറയുന്നുണ്ട്. എന്നിട്ട് അപ്പു കത്തെക്ക് കയറിപ്പോയി.. ഈ സമയം സാന്ത്വനം വീട്ടിലെ എല്ലാവരുടെയും സന്തോഷം ഒന്ന് ഓർത്തുനോക്കിക്കെ.. പഴയ ചിരിയും കളിയും എല്ലാം സൂപർ ആയിരുന്നു.

പിന്നെ അഞ്ജുവിന്റെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ്.. അഞ്ജുവും റൂമിലേക്ക് ചെന്നു. അപ്പോൾ ശിവൻ പറയുന്നുണ്ട് അപ്പച്ചി പോയത് നാണായി എന്നൊക്കെ.. പിന്നെ രണ്ടാളും സന്തോഷത്തോടെ ഓരോന്ന് പറഞ്ഞ് ഇരിക്കുകയാണ്..

ഇനി തമ്പിയുടെ കാര്യം എന്താകും അല്ലെ.. അയാൾ നല്ല സങ്കടപ്പെട്ടാണ് പോയത്. അതിൽ എന്തയാലും ഒരു മകൾ എന്ന നിലയിൽ അപ്പുവിന് വിഷമം ഉണ്ടാകും. ഒന്നോർത്തുനോക്കിക്കെ.. ഇത്രയും പഠിത്തം ഉള്ള ഹരി., എന്നിട്ടും അയാൾ ആ ഒരു കടയിൽ തന്നെ ഇരിക്കുന്നു. അപ്പുവിനെ തമ്പി വളർത്തിയതും വിവാഹം കഴിപ്പിക്കാൻ ആഗ്രഹിച്ചതും ഇങ്ങനെ ആയിരുന്നില്ലലോ.. ഒരച്ഛൻ, പ്രത്യേകിച്ച് പണക്കാരൻ ആയ ഒരു അച്ഛന്റെ സ്വാർത്ഥത സ്വാഭാവികമാണ്. അതും അയാളുടെ മകൾക്ക് വേണ്ടിയല്ലേ..

അതെല്ലാം അപ്പുവും മനസിലാക്കുന്നുണ്ട്. അപ്പുവിന് അതിൽ വേദനയും ഉണ്ട്., ആ വേദന ഹരിയുടെ നെഞ്ചോട് ചേർന്ന് കിടന്നു അപ്പു പറയുന്നുണ്ട്…അങ്ങനെ എല്ലാം സന്തോഷത്തിൽ ആയി എന്ന് പറഞ്ഞാൽ മതിയല്ലോ..

പക്ഷെ അങ്ങനെ എല്ലാം സന്തോഷം അയാൾ കളർ ആകില്ലല്ലോ… പഴയ സ്നേഹ സാന്ത്വനം തിരികെ കിട്ടിയപ്പോൾ അവിടെ ഒരു നല്ല വഴക്കിനും കുറുമ്പ് പ്രണയത്തിനുളമുള്ള ചാൻസ് മണക്കുന്നുണ്ട്..

ശിവാജ്ഞലി തന്നെ , അവർ രണ്ടാളും വലിയ യുദ്ധത്തിലാണ്. രണ്ടാളും തമ്മിലുള്ള കുറുമ്പ് നിറഞ്ഞുള്ള
പിണക്കം കാണാൻ നല്ല ഭംഗിയാണ്.

” 24 മണിക്കൂറും കട കട എന്ന് മാത്രം ചിന്തിച്ചുകൊണ്ടിരുന്നാൽ ഒരു കാര്യം ഇല്ല.. ലോകത്ത് നടക്കുന്ന കാര്യങ്ങൾ കൂടി മനസിലാക്കണം.. അല്ലാതെ അതാണ് ശിവൻ ഇതാണ് ശിവൻ .. അങ്ങനെയാണ് ശിവൻ ഇങ്ങനെയാണ് ശിവൻ എന്ന് വീരവാദം പ്രസംഗിച്ചോണ്ട് ഒരു കാര്യവും ഇല്ല… അതുപറയുമ്പോഴുള്ള അഞ്ജുവിന്റെ മുഖം.. കേൾക്കുമ്പോഴുള്ള ശിവന്റെ മുഖവും.. അടിപൊളി സീനുകളാണ് ഇനി വരാൻ പോകുന്നത്..

ശരിക്കും ഇവരുടെ പ്രണയത്തിൽ പൊതിഞ്ഞ പിണക്കത്തിനുമുണ്ട് ഒരു മാധുര്യം അല്ലെ.. അപ്പോൾ പിണക്കവും ഇണക്കവും എല്ലാം ആയി സാന്ത്വനം അടുത്ത ആഴ്‌ച മുതൽ പൊളിക്കുകയാണ്. ലെച്ചു അപ്പച്ചി പോയ സ്ഥിതിയ്ക്ക് എല്ലാ പ്രേക്ഷകരും തിരികെ വായോ…

More in Malayalam

Trending

Recent

To Top