നിരവധി ചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് സണ്ണി ലിയോണ്‍. മലയാളത്തിലും താരത്തിനേറെ ആരാധകരുണ്ട്. ‘ജിസം 2’ എന്ന ചിത്രത്തിലൂടെയാണ് താരം മുഖ്യധാര സിനിമയുടെ ഭാഗമായത്. തുടര്‍ന്ന്, ‘ജാക്പോട്ട്’, ‘രാഗിണി എംഎംഎസ് 2’, ‘എക് പഹേലി ലീല’, ‘മസ്തിസാദെ’ തുടങ്ങി ഒരുപിടി ചിത്രങ്ങളിലും സണ്ണി വേഷമിട്ടു.
2017ല്‍ മഹാരാഷ്ട്ര സ്വദേശിയായ രണ്ട് വയസുകാരിയെ ദത്തെടുത്തതോടെ ഇവര്‍ വാര്‍ത്തകളില്‍ കൂടുതല്‍ ഇടം നേടി. ആരാധകരോടും മറ്റും നല്ലരീതിയിലുള്ള പെരുമാറ്റമാണ് സണ്ണിയുടേതെന്നാണ് ഏവരുടേയും അഭിപ്രായം.
ഇപ്പോഴിതാ സണ്ണി ലിയോണ്‍ പങ്കുവച്ച ആരാധകനൊപ്പമുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. സണ്ണി ലിയോണിന്റെ പേര് കയ്യില്‍ ടാറ്റൂ ചെയ്ത ആരാധകനാണ് താരത്തിനൊപ്പം വീഡിയോയിലുള്ളത്. ഷൂട്ടിനിടെ കണ്ടുമുട്ടിയ ആരാധകന്റെ കയ്യില്‍ ആകസ്മികമായി തന്റെ പേര് ടാറ്റൂ ചെയ്ത് കണ്ട സണ്ണിയുടെ കൗതുകവും അമ്ബരപ്പും വീഡിയോയില്‍ വ്യക്തമാണ്.
‘നിലവില്‍ ഇത് കൊണ്ട് പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെങ്കിലും, ഭാവിയില്‍ ഒരു ഭാര്യയെ കിട്ടാന്‍ ഈ ടാറ്റൂ ഒരു തടസമാകുമോ’യെന്ന അടിക്കുറിപ്പോടെയാണ് സണ്ണി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം തന്നെ വൈറലാവുകയായിരുന്നു.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...