
Malayalam
ഒന്നല്ല… രണ്ടു പേർ; ഇരട്ടക്കുട്ടികളുടെ അച്ഛനായി; സന്തോഷം പങ്കുവച്ച് അരുൺ ഗോപി
ഒന്നല്ല… രണ്ടു പേർ; ഇരട്ടക്കുട്ടികളുടെ അച്ഛനായി; സന്തോഷം പങ്കുവച്ച് അരുൺ ഗോപി

ഇരട്ട കുട്ടികളുടെ അച്ഛനായ സന്തോഷം പങ്കുവച്ച് യുവ സംവിധായകൻ അരുൺ ഗോപി. ഭാര്യ സൗമ്യക്കും തനിക്കും ഇരട്ടക്കുട്ടികൾ ജനിച്ച സന്തോഷമാണ് അരുൺ ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്. ഒരു മകളും ഒരു മകനുമാണ് ജനിച്ചതെന്ന് അരുൺ അറിയിച്ചു.
ദിലീപ് നായകനായി 2017 ൽ പുറത്തിറങ്ങിയ രാമലീല ആയിരുന്നു അരുൺ ഗോപിയുടെ സംവിധാനത്തിൽ പുറത്തു വന്ന ആദ്യ ചിത്രം. വൻ വിജയമായിത്തീർന്ന ഈ ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി 2019-ൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നൊരു ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു. ധര എന്ന ഒരു ഹൃസ്വ ചിത്രത്തിലും അരുൺ ഗോപി അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ ഇടവാ സ്വദേശിയായ അരുൺ ഗോപി, എക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയിൽ എത്തിയത്. അതിനു പിന്നിൽ സിനിമയോടുള്ള ഒടുങ്ങാത്ത പാഷൻ മാത്രമായിരുന്നു. സ്വന്തം നാട്ടുകാരനായ സജി പരവൂർ എന്ന സംവിധായകൻ വഴി കെ മധുവിന്റെ അസിസ്റ്റന്റ് ഡയറക്റ്റർ ആയാണ് സിനിമയിൽ എത്തുന്നത്. ലെനിൻ രാജേന്ദ്രൻ, വി എം വിനു തുടങ്ങിയവർക്ക് ഒപ്പവും അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...