Connect with us

സൂര്യയ്‌ക്കെതിരെ മുട്ടൻ പണി ഒരുക്കി റാണിയും ജഗനും; ഇതിനിടയിൽ ഋഷി സാർ എവിടെ ?; സൂര്യയെ രക്ഷിക്കാൻ സൂരജിന്റെ ശ്രമം ഫലം കാണുമോ?; കൂടെവിടെ പുത്തൻ വഴിത്തിരിവിലേക്ക്!

Malayalam

സൂര്യയ്‌ക്കെതിരെ മുട്ടൻ പണി ഒരുക്കി റാണിയും ജഗനും; ഇതിനിടയിൽ ഋഷി സാർ എവിടെ ?; സൂര്യയെ രക്ഷിക്കാൻ സൂരജിന്റെ ശ്രമം ഫലം കാണുമോ?; കൂടെവിടെ പുത്തൻ വഴിത്തിരിവിലേക്ക്!

സൂര്യയ്‌ക്കെതിരെ മുട്ടൻ പണി ഒരുക്കി റാണിയും ജഗനും; ഇതിനിടയിൽ ഋഷി സാർ എവിടെ ?; സൂര്യയെ രക്ഷിക്കാൻ സൂരജിന്റെ ശ്രമം ഫലം കാണുമോ?; കൂടെവിടെ പുത്തൻ വഴിത്തിരിവിലേക്ക്!

പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്യാമ്പസ് പ്രണയകഥ ഏറെ സംഘർഷങ്ങളിലേക്ക് കടക്കുകയാണ്. സൂര്യയെ രക്ഷിക്കാൻ ഇനി എന്തെങ്കിലും വഴിയുണ്ടോ എന്നാണ് ഋഷിയും സൂരജ് സാറും നോക്കുന്നത്. എന്നാൽ അതിന് പാരലൽ ആയി സൂര്യയെ കൂടുതൽ സങ്കടത്തിലാക്കാൻ , മാനസികമായി തകർക്കാൻ റാണിയും കുഞ്ഞിയും അനന്ദനും മുന്നിൽ തന്നെയുണ്ട് .

ഇതിനെല്ലാം പിന്നിൽ കളിച്ചിരുന്നത് ജഗനാണ്. എന്നാൽ റിഷിയ്ക്ക് മുന്നിലോ സൂരജ് സാറിന് മുന്നിലോ ജഗൻ വന്നിട്ടുമില്ല. ശരിക്കും കൂടെവിടെയിലെ അന്വേഷണം ഏതുരീതിയിൽ കൊണ്ടുപോകണം എന്നുള്ളതാണ് നമ്മളും ചിന്തിക്കേണ്ടത്. തെളിവുകൾ ഇല്ലാതെ സത്യം ഒരു കഥ പോലെ ആരൊക്കെ എത്ര പറഞ്ഞാലും അത് കോടതി വിശ്വസിക്കില്ല.

സൂര്യയുടെ നിരപരാധിത്വം തെളിയിക്കേണ്ടത് കോടതിയ്ക്ക് മുന്നിലാണ്. കാരണം ആദി സാർ വരെ എന്താണ് തേവർമലയിൽ സംഭവിച്ചത് എന്ന് പറയുന്നുണ്ട്. അപ്പോൾ പിന്നെ സൂര്യയെ രക്ഷിക്കാൻ വേണ്ടി എന്തുചെയ്യാം എന്നാണ് നോക്കേണ്ടത്.

ഇന്നലെ നമ്മൾ ആദ്യം കണ്ടത് തന്നെയാണ് ഇന്നത്തെ എപ്പിസോഡിലെ ഏറ്റവും വലിയ വെല്ലുവിളി. ഋഷി കണ്ട അപരിചിതൻ ആരെന്നോ എന്തെന്നോ കണ്ടത്താൻ സൂരജ് സാറും ബുദ്ധിമുട്ടുകയാണ്. റാണി ഇന്നലെ എടുത്തു ചോദിച്ചിരുന്നു, എസ് പി സൂരജ് സാർ വിചാരിച്ചാലും ഇനി ഒന്നും ചെയ്യാൻ പറ്റില്ല അല്ലെ.. എന്ന്…

പറ്റില്ലാന്ന് ജഗനും ഉറപ്പ് പറയുന്നുണ്ട്. എന്നാൽ ഫോറൻസിക് ലാബിൽ അയച്ചു ഒരു വെരിഫിക്കേഷൻ നടത്തിയാൽ കണ്ടത്താം.. എന്നാൽ അതിന് കുറച്ചു റൂൾസ് ഉണ്ട്, സി സി ടി വി ഫൂട്ടെജിൽ തിരിമറി നടന്നെന്ന് സംശയം എങ്കിലും തോന്നണം. അത്ര ശ്കതമായ എന്തെങ്കിലും ഒരു പോയ്ന്റ്റ് ഉണ്ടെങ്കിൽ മാത്രമേ അതൊക്കെ ചെയ്യാൻ സാധിക്കു. ഇവിടെ ഋഷിയുടെ മൊഴി മാത്രം ആണ് ഉള്ളത്.

പിന്നെ ഇന്നലെ സൂര്യയും ഋഷിയും തമ്മിലുള്ള സംസാരം അത് എല്ലാവര്ക്കും ഇഷ്ടം ആയോ? ഋഷി മാക്സിമം സൂര്യയെ ചേർത്തുപിടിക്കാൻ ശ്രമിക്കുന്ന വാക്കുകൾ ആയിരുന്നു അവയെല്ലാം.. മിത്രയെ കുറിച്ച് സൂര്യ പറയുന്നതും അതിന് ഋഷിയുടെ മറുപടിയും എല്ലാം വളരെ പെട്ടാണ് കാണിച്ചു നിർത്തി എങ്കിലും സൂര്യയുടെ ബോൾഡ്നെസ് അവിടെ ഉണ്ടായിരുന്നു.

പക്ഷെ മറ്റുള്ളവർ എന്ത് പറയുമെന്നുള്ള പേടിയാണെങ്കിൽ എഡോ ഞാൻ ഇല്ലേ അവിടെ , പിന്നെന്തിനാണ് ഈ ടെൻഷൻ… എന്ന് ഋഷി പറയുന്നുണ്ട്. പക്ഷെ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഋഷി ആ പറഞ്ഞതിൽ ഒരു അർഥം ഇല്ലാതെ ആയിപ്പോയി… ഋഷി വേണം ആയിരുന്നു., ഋഷിയെ കിട്ടാതെയായപ്പോഴുള്ള സൂര്യയുടെ പരിഭവവും വിഷമവും നല്ലപോലെ കാണാൻ ഉണ്ടായിരുന്നു..

പിന്നെ കഥയിലെ വില്ലന്മാർ ആണെങ്കിലും ചിരിപ്പിക്കാൻ പറ്റിയ ഒരു വില്ലൻ നമുക്കുണ്ട്,,, കുഞ്ഞി, ഇന്നലത്തെ കുഞ്ഞിയുടെ ഡയലോഗും പെരുമാറ്റവും എല്ലാം എടുത്തുപറയേണ്ടതായിരുന്നു. കുഞ്ഞിയ്ക്ക് നല്ല ദീർഘ വീക്ഷണം ആണ്. റാണി ഇതുവരെ ചെയ്തു കൂട്ടിയത് ഒന്നും ഋഷിയും ആദിയും ചോദിച്ചിട്ടില്ല..

ഈ പ്രശ്നം ഒക്കെ തുടങ്ങുന്നതിന് മുൻപ്, അതായത് സൂര്യ തേവർ മലയിൽ പോയ ശേഷം ജഗൻ വന്നു അതിഥിയെ വെല്ലുവിളിച്ചപ്പോഴും ആ യാത്രയിൽ അപകടം ഉണ്ട് എന്ന് ലക്ഷ്മി അതിഥി ടീച്ചറെ വിളിച്ചു പറഞ്ഞപ്പോൾ, അതിഥിരണ്ടും കൽപ്പിച്ചു റാണിയെ കാണാൻ ഇറങ്ങിയതാണ്,,

എന്നാൽ അതിനു മുന്നേ മറ്റൊരു വാർത്ത വന്നുകഴിഞ്ഞു..മിത്രയുടെ അപകടം. സൊ ആ യാത്ര അതിഥി അവിടെ വേണ്ട എന്ന് വച്ച്… എന്നാൽ അതിഥിയും ആദിയും ഋഷിയും കൂടി റാണിയെ കാര്യമായി തന്നെ കാണേണ്ടതുണ്ട്.. ഇനി അതിലേക്കാണ് കാര്യങ്ങൾ കടക്കുന്നത്.

പിന്നെ ഋഷി സൂരജ് സാറിനെ കാണാൻ പോകുന്നു എന്ന് പറയുമ്പോൾ സൂര്യ നന്നായി ഭയക്കുന്നുണ്ട്,. അതിന് ഒരു കാരണം കേസ് ആണെങ്കിലും മറ്റൊരു കാരണം കോളേജിൽ ഋഷി സാർ ഇല്ലാലോ എന്ന തോന്നലാണ്.. ഇന്ന് അതുതന്നെയാണ് സൂര്യയ്ക്ക് തിരിച്ചടി ആകുന്നത്… ഋഷി ഒപ്പമില്ലാത്ത സൂര്യയുടെ അവസ്ഥ… കാണാം…

about koodevide

Continue Reading
You may also like...

More in Malayalam

Trending

Recent

To Top