സിനിമ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി. ഡബ്ള്യൂസിസിയുടെ ആവശ്യത്തെ തുടർന്നാണ് ഹൈക്കോടതി അനുമതി നൽകിയത്. പരിഹാര സെൽ നടപ്പിലാക്കണമെന്ന ഹൈക്കോടതിയുടെ അനുമതി സ്വാഗതാർഹമെന്ന് ചലച്ചിത്ര പ്രവർത്തക ബീന പോൾ. ഇത് മലയാള സിനിയമയുടെ വിജയമാണ് എന്നും മറ്റു സിനിമ മേഖലകൾക്ക് ഇതൊരു മാതൃകയാണ് എന്നും ബീന പോൾ ഒരു ചാനലിനോട് പറഞ്ഞു.
ബീന പോളിന്റെ വാക്കുകൾ
ഇത് മലയാള സിനിമയുടെ വിജയം തന്നെയാണ്. ഇത് ഒരു മാതൃകയാകാൻ പോവുകയാണ്. ഇന്ത്യയിലെ തന്നെ സിനിമ വ്യവസായത്തിന് വലിയ ഒരു മാറ്റം തന്നെയാണ് ഉണ്ടാകാൻ പോകുന്നത്. ഐസിസി നടപ്പിലാക്കാൻ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം പോഷ് ആക്റ്റിൽ വളരെ വ്യക്തമായി ഐസിസിയുടെ രൂപീകരണം എങ്ങനെയായിരിക്കും ആരൊക്കെയായിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ തടയുന്നതിന് വേണ്ടി ബോധവത്കരണവും ഈ ആക്ടിന്റെ ഭാഗമാണ്.
ഇത് മലയാളം സിനിമ മേഖലയ്ക്ക് നല്ല ഒരു കാര്യമായി കാണുന്നു. പോഷ് ആക്ടിൽ പറയുന്ന മാർഗരേഖ വച്ച് ഇത് നടപ്പിലാക്കാൻ കഴിയുമെന്ന് ഡബ്ള്യൂസിസിക്ക് വിശ്വാസമുണ്ട്. ഇത് നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും സ്ത്രീകൾക്കും ഒക്കെ നല്ല ഒരു സംവിധാനമാണ്. മറ്റൊന്നിനും വേണ്ടിയല്ല. ഒരു പരാതി ഉണ്ടാക്കുകയാണ് എങ്കിൽ ആരുടെ അടുത്തു പോകാമെന്ന് ആളുകൾ അറിഞ്ഞിരിക്കണം. എന്ന് കരുതി മുഴുവൻ സമയവും ഒരു കോടതി പോലെ ഈ പരാതി സെൽ ഒരു സൈഡിൽ നടത്തുന്നതല്ല. ഒരു പ്രശ്നം താൻ നേരിടുന്നുണ്ട് എങ്കിൽ തനിക്ക് ധൈര്യവുമായി ഇവിടെ പോകാം എന്നത് ആളുകൾ അറിയണം. അതുകൊണ്ട് തന്നെ ഇത് സ്ത്രീകൾക്ക് മാത്രമല്ല എല്ലാവർക്കും നല്ലതാണ്. മലയാള സിനിമ ഇങ്ങനെയാണ് അങ്ങനെയാണ് എന്നുളള സംസാരം തന്നെ പകുതി ഇതോടെ തീരും എന്നും ബീന പോൾ അഭിപ്രായപ്പെട്ടു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...