Connect with us

പാടാനോ ഡാന്‍സ് കളിക്കാനോ അഭിനയിക്കാനോ ഒരു കഴിവും ഇത്തരക്കാര്‍ക്ക് ഇല്ല; ഇവര്‍ക്ക് സംസ്‌കാരം ഉണ്ടോ’ എന്ന് ചോദിച്ച് കൊണ്ട് അവര്‍ പച്ച തെറിയാണ് പറയുന്നത്; തുറന്നടിച്ച് രാജേഷ് ഹെബ്ബാര്‍!

Malayalam

പാടാനോ ഡാന്‍സ് കളിക്കാനോ അഭിനയിക്കാനോ ഒരു കഴിവും ഇത്തരക്കാര്‍ക്ക് ഇല്ല; ഇവര്‍ക്ക് സംസ്‌കാരം ഉണ്ടോ’ എന്ന് ചോദിച്ച് കൊണ്ട് അവര്‍ പച്ച തെറിയാണ് പറയുന്നത്; തുറന്നടിച്ച് രാജേഷ് ഹെബ്ബാര്‍!

പാടാനോ ഡാന്‍സ് കളിക്കാനോ അഭിനയിക്കാനോ ഒരു കഴിവും ഇത്തരക്കാര്‍ക്ക് ഇല്ല; ഇവര്‍ക്ക് സംസ്‌കാരം ഉണ്ടോ’ എന്ന് ചോദിച്ച് കൊണ്ട് അവര്‍ പച്ച തെറിയാണ് പറയുന്നത്; തുറന്നടിച്ച് രാജേഷ് ഹെബ്ബാര്‍!

മിനിസ്‌ക്രീനിലൂടെ മലയാളി ഹൃദയം കീഴടക്കിയ നടനാണ് രാജേഷ് ഹെബ്ബാര്‍. മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും രാജേഷ് ചുവടുറപ്പിച്ചിട്ടുണ്ട്. കഷണ്ടി കൊണ്ട് ഏറ്റവും ഗുണം ചെയ്ത ആളുകളില്‍ ഒരാള്‍ താനാണെന്നാണ് രാജേഷ് മുന്‍പ് പല അഭിമുഖങ്ങളിലൂടെയുമായി പറഞ്ഞിട്ടുള്ളത്. 20 വര്‍ഷത്തോളം നീണ്ട സിനിമ ജീവിതത്തെ കുറിച്ച് അടുത്തിടെ രാജേഷ് മനസ് തുറന്നിരുന്നു. ആദ്യ സിനിമകളിലേക്ക് തന്നെ ക്ഷണിച്ചത് കഷണ്ടി കണ്ടിട്ട് ആണെന്നാണ് അന്ന് രാജേഷ് ഹെബ്ബാര്‍ പറഞ്ഞത്.

അതേസമയം താരത്തിന്റെ പേരില്‍ ഉയര്‍ന്ന് വരുന്ന ട്രോളുകളില്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് തുറന്നുപറയുകയാണ് രാജേഷ് . മുന്‍പ് വൈറലായ തന്റെ ടൗവ്വല്‍ ഡാന്‍സിന് വന്ന കമന്റുകളെ കുറിച്ചും അത് വായിച്ച് ചിരിച്ച സാജന്‍ സൂര്യയെ പറ്റിയുമൈാക്കെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ രാജേഷ് പറയുന്നു..

താരം പങ്കിട്ട വാക്കുകൾ വായിക്കാം,

“ട്രോള്‍ ചെയ്യുക എന്നതില്‍ ഒരു തമാശയും ക്രിയേറ്റീവിറ്റിയും ഒക്കെ ഉണ്ട്. എന്നാല്‍ ആ ട്രോളുകള്‍ കണ്ടിട്ട് വേദനിപ്പിക്കുന്ന തരത്തില്‍ കമന്റുകള്‍ ഇടുന്നവരാണ് സാഡിസ്റ്റുകള്‍. മൂന്നര ലക്ഷം ജനങ്ങളില്‍ നൂറില്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ് അങ്ങനെ കമന്റിടുന്നത്. അവര്‍ക്കൊരു സുഖം കിട്ടുകയാണെങ്കില്‍ ആയിക്കോട്ടെ. ബാക്കിയുള്ളവര്‍ക്ക് അതൊരു വേദനയാണ്. ഈ കമന്റിടുന്നവര്‍ക്ക് ഇതുപോലെയുള്ളൊരു സുഖം മാത്രമേ കിട്ടുന്നുണ്ടാവുകയുള്ളൂ.

അടുത്ത വീട്ടിലുള്ളവര്‍ക്ക് പോലും അവരെ അറിയാന്‍ വഴിയില്ല. പാടാനോ ഡാന്‍സ് കളിക്കാനോ അഭിനയിക്കാനോ ഒരു കഴിവും ഇത്തരക്കാര്‍ക്ക് ഇല്ല. അപ്പോള്‍ അവര്‍ കണ്ടെത്തുന്ന സുഖമാണിത്. കുറേ വര്‍ഷങ്ങള്‍ ആയത് കൊണ്ട് എനിക്കത് വേദനിക്കാറില്ല. പക്ഷേ പുതുതലമുറയിലുള്ളവര്‍ വിഷമിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്ന് രാജേഷ് സൂചിപ്പിക്കുന്നു. മോശം കമന്റ് ഇടുന്ന ആള്‍ക്കാര്‍ ഉയര്‍ത്തി പിടിയ്ക്കുന്നത് ‘സദാചാരം’ ആണ്. എന്നിട്ട് അതിന് താഴെ ഇടുന്നത് തെറി കമന്റുകളും.

ഇത്തരത്തില്‍ തന്റെ ടൗവ്വല്‍ ഡാന്‍സിന് വന്ന കമന്റുകള്‍ കണ്ട് നടന്‍ സാജന്‍ സൂര്യ പൊട്ടി ചിരിച്ചത് ഞാന്‍ ഓര്‍ക്കുന്നതായി രാജേഷ് സൂചിപ്പിച്ചു. ‘ഇവര്‍ക്ക് സംസ്‌കാരം ഉണ്ടോ’ എന്ന് ചോദിച്ച് കൊണ്ട് അവര്‍ പച്ച തെറിയിലാണ് കമന്റ് എഴുതുന്നത്. ഞങ്ങളോട് സദാചാരം പറഞ്ഞിട്ട് കോടാനുകോടി ആളുകള്‍ വായിക്കുന്നിടത്ത് അസഭ്യ കമന്റാണ് എഴുതി വെച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് അല്ല, അത് അവര്‍ക്കാണ് കൊള്ളുന്നത്.

ആ ടൗവ്വല്‍ ഡാന്‍സിന് വന്ന കമന്റുകളില്‍ 99 ശതമാനവും പോസിറ്റീവ് ആയിരുന്നു. അഞ്ച് ലക്ഷം കാഴ്ചകാരും 400 കമന്റുകളും 80 നെഗറ്റീവ് കമന്റുകളുമാണ് ഉള്ളത്. ഇപ്പോള്‍ അത് നോക്കാതെ ആയി. കാരണം അതിലൊരു കാര്യവുമില്ല. അവര്‍ ഒരു പണിയും ഇല്ലാത്തവരാണ്. നാളെ ഒരു സിനിമ ചെയ്യാനോ പാട്ട് എഴുതാനോ എന്നും പോകുന്നവരല്ല. അവര്‍ക്ക് ആകെ കിട്ടുന്ന സുഖം ഇത് മാത്രമാണ്. അതവര് ചെയ്‌തോട്ടെ. അതിലൂടെ അവരുടെ ജീവിതം തീര്‍ന്നുവെന്നും രാജേഷ് പറയുന്നു.

about rahesh hebbar

More in Malayalam

Trending

Recent

To Top