ഇന്നത്തെ അമ്മയറിയാതെ എപ്പിസോഡ് എന്തൊക്കെയോ പുകഞ്ഞുകത്തുന്നതുപോലെയാണ് തോന്നുന്നത്. ഇന്നും സ്കോർ ചെയ്തത് ശങ്കരൻ മാമായാണ്. അതിന്റെ ഇടയിൽ പ്രൊമോ വന്നപ്പോഴാണ് അമ്പരപ്പിച്ചത് . പ്രൊമോ യുടെ ആ ടൈറ്റിൽ. “ഒരു വീട്ടിൽ അലീനയും അമ്പാടിയും, മറ്റൊരിടത്ത് അപർണ്ണയും വിനീതും… എങ്ങും പ്രണയം മാത്രം” എന്തോ എങ്ങനെ …. ഒരു വീട്ടിൽ അലീനയും അമ്പാടിയും അത് ഒക്കെ… പക്ഷെ അപർണ്ണയും വിനീതും ഏതു വഴിയ്ക്കുള്ള പ്രണയം ആണോ എന്തോ…
ഹും, അത് പോട്ടെ, അപ്പോൾ ഇന്ന് ഗജനിയുടെ റോൾ തുടങ്ങിയിട്ടുണ്ട് . ഒരു സെക്കന്റ് മാത്രമേ അല്ലെങ്കിലും ഗജനി വന്നു എന്ന് നമുക്ക് മനസിലായല്ലോ… പിന്നെ പങ്കുണ്ണിയുടെ വരവും ഇന്നാണ്.. കഴിഞ്ഞ ആഴ്ചയായിരുന്നു സൂര്യൻ അസ്തമിച്ചത് . ഇന്നലെ കുറേക്കൂടി ഇരുട്ടായി.. ഇരുട്ടിന്റെ നിറം കൂടിവന്നു. ഇന്ന് ഒന്നും കൂടി കൂടി . അങ്ങനെ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി ഇരുട്ടികൊണ്ടിരിക്കുകയാണ് അമ്മയറിയാതെയിൽ..
ഇതിപ്പോൾ ഗേറ്റ് ചാടാൻ ഒരു എപ്പിസോഡ് കതക് തുടക്കാൻ ഒരു എപ്പിസോഡ് , അകത്തേക്ക് കാൽ എടുത്തു വെക്കാൻ ഒരു എപ്പിസോഡ് എന്ന അവസ്ഥ ആയല്ലോ… പിന്നെ ശങ്കരൻ മമ്മയുടെ ഡയലോഗ് ആണ് ഏക ആശ്വാസം. പക്ഷെ അതും ആസ്ഥാനത്തൊക്കെ വെറുതെ കൊണ്ടിട്ട് വെറുപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
വെറുപ്പിക്കാൻ വേറെ ആരും ഇനി കഥയിൽ വേണ്ട, അതിന് പങ്കുണ്ണിയും അപർണ്ണയും വിനീതും ഉണ്ടല്ലോ.. അത് തന്നെ ധാരാളം… ഇനി നാളെ വിനീത് അപർണ്ണയുടെ വീട്ടിൽ നിന്ന് ഇറങ്ങുന്നതാകും കാണിക്കുക.
ഏതായാലും ഇന്ന് കണ്ണും കണ്ണും നോക്കി ഇരിക്കുന്ന അലീന അമ്പാടി സീൻ ഉണ്ട്.. പ്രത്യേകിച്ച് റൊമാൻസ് ഒന്നും പ്രതീക്ഷിക്കണ്ട… വെറുതെ രണ്ടാളെയും സ്ക്രീനിൽ ഒന്നിച്ചു കാണാം അത്രതന്നെ.. റൈറ്ററോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇനി ഈ രാത്രിയുടെ ക്ലൈമാക്സ് അടുത്ത ആഴ്ചയാകും നിങ്ങൾ കാണിക്കുക എന്ന് അറിയാം . അപ്പോൾ അപ്പോഴെങ്കിലും പ്രേക്ഷകർക്ക് സന്തോഷിക്കാൻ പാകത്തിന്ന് എന്തെങ്കിലും, വേറെ ഒന്നും വേണ്ട ഗജനി അപർണ്ണയെ കിഡ്നാപ്പ് ചെയ്തോട്ടെ…
അങ്ങനെ കിഡ്നാപ്പ് ചെയ്യുന്നത് ആദ്യമാരും അറിയാൻ പാടില്ല. അറിഞ്ഞാൽ വിവാഹ നിശ്ചയം മുടങ്ങും., അപ്പോൾ അപർണ്ണ അലീനയുടെ എൻഗേജ് മെന്റിന് വരില്ല എന്ന് ആൾറെഡി പറഞ്ഞിട്ടുള്ളതുകൊണ്ട് ആരും സംശയിക്കില്ല. വിനീത് പിന്നെ അറിഞ്ഞാലും പറയില്ല. എങ്ങാനും പറഞ്ഞാൽ അവരുടെ നാടകം പൊളിഞ്ഞാലോ എന്ന പേടി വിനീതിന് കാണും. അപർണ്ണയെ ആര് എന്ത് ചെയ്താലും പറഞ്ഞാലും കുഴപ്പമില്ല വിനീതിന് ആപത്ത് വരരുത് എന്ന് വിചാരിക്കുന്ന സ്വാർത്ഥനായ ഭർത്താവ്..
അപ്പോൾ അപർണ്ണയെ തട്ടിക്കൊണ്ട് പോകുന്നതറിയാതെ അലീന അമ്പാടി വിവാഹ നിശ്ചയം . ശേഷം അപർണ്ണയെ കാണാത്തതിൽ വിഷമിക്കുന്ന വീട്ടുകാർ.. അങ്ങനെ അപർണ്ണയെ വച്ച് വിലപേശുന്ന ഗജനി . ഇനി എങ്ങാനും ഗജനിയ്ക്ക് അപർണ്ണയോട് പ്രണയം തോന്നിയാൽ അതും സൂപ്പർ .
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള് ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...