Connect with us

ആ തിരിച്ചു വരവിനു പിന്നിലും മഞ്ജു ;ലേഡി സൂപ്പർസ്റ്റാർ ഞെട്ടിച്ചു ! മഞ്ജുവിനോടുള്ള സ്നേഹത്തിനു കാരണം ഇത്

Malayalam

ആ തിരിച്ചു വരവിനു പിന്നിലും മഞ്ജു ;ലേഡി സൂപ്പർസ്റ്റാർ ഞെട്ടിച്ചു ! മഞ്ജുവിനോടുള്ള സ്നേഹത്തിനു കാരണം ഇത്

ആ തിരിച്ചു വരവിനു പിന്നിലും മഞ്ജു ;ലേഡി സൂപ്പർസ്റ്റാർ ഞെട്ടിച്ചു ! മഞ്ജുവിനോടുള്ള സ്നേഹത്തിനു കാരണം ഇത്

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷങ്ങൾക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകർ നൽകിയത്. മടങ്ങിവരവിൽ രൂപത്തിലും ലുക്കിലും മാറിയ മഞ്ജുവിനെയാണ് ആരാധകർ പിന്നെ കണ്ടത് .മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ നിരന്തരം ആഘോഷമാക്കുന്നത്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്.

കലോത്സവവേദികളിലെ താരമായി പിന്നീട് സിനിമയുടെ ലോകത്തെത്തിയ അഭിനേത്രിയാണ് മഞ്ജു വാര്യർ. നൃത്തത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമാണ് മഞ്ജു വാര്യർ അഭിനയത്തിലേക്ക് എത്തുന്നത്. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലക പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തെത്തിയത്. പിന്നീട് ‘സല്ലാപം’ എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിക്കുകയായിരുന്നു.

മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലും സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് മഞ്ജു വാര്യർ. പതിനാലു വർഷത്തോളം അഭിനയത്തിൽ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവും നൃത്തത്തിലൂടെയായിരുന്നു. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം ചെയ്തുകൊണ്ടാണ് മഞ്ജു കലാരംഗത്തേക്ക് തിരിച്ചെത്തിയത്. നൃത്തത്തോട് ഏറെ പാഷനുള്ള മഞ്ജു അഭിനയ തിരക്കിനിടയിലും നൃത്തപരിപാടികൾക്ക് സമയം കണ്ടെത്താറുണ്ട്. രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു. സിനിമയിലേക്കുള്ള തിരിച്ചുവരവിന് പ്രചോദനമായത് മഞ്ജു വാര്യര്‍ ആണ് എന്ന് പലപ്പോഴും നടിമാർ പറഞ്ഞിട്ടുണ്ട് . ഇപ്പോഴിതാ രാധിക തന്റെ തിരിച്ചു വരവിന് കാരണമായത് മഞ്ജു വാര്യര്‍ ആണ് എന്ന് പറയുകയാണ് .

ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചു പറ്റിയ നടിയാണ് രാധിക. ഇന്നും റസിയ എന്ന കഥാപാത്രത്തിലൂടെയാണ് രാധികയെ മലയാളികള്‍ ഓര്‍ക്കുന്നത്. വിവാഹ ശേഷം അഭിനയ ലോകത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു രാധിക മഞ്ജു വാര്യര്‍ നായികയാകുന്ന ബഹുഭാഷാ ചിത്രമായ അയിഷയിലൂടെ തിരിച്ചെത്തുകയാണ്. താന്‍ സിനിമയിലേക്ക് മടങ്ങി വരാനുള്ള കാരണങ്ങളെ കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാധിക സംസാരിക്കുകയുണ്ടായി
.
താനിയ്ക്ക് സിനിമയിലേക്കുള്ള തിരിച്ചുവരവിന് പ്രചോദനമായത് മഞ്ജു വാര്യര്‍ ആണെന്ന് കഴിഞ്ഞ ദിവസം നവ്യ നായര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ നവ്യയ്ക്ക് പിന്നാലെ മറ്റൊരു താരവും മഞ്ജു വാര്യര്‍ കാരണം സിനിമയിലേക്കെത്തുന്നു. മഞ്ജു ചേച്ചിക്കൊപ്പം ഉള്ള സിനിമ ആയതാണ് രാധിക അയിഷ കമ്മിറ്റ് ചെയ്യാനുള്ള ഒരു കാരണം അത്രെ.

മഞ്ജു ചേച്ചിയ്ക്ക് ഒപ്പമുള്ള അഭിനയാനുഭവം പങ്കുവയ്ക്കാന്‍ വാക്കുകള്‍ക്ക് സാധിക്കില്ല. ശരിയ്ക്കും ലേഡി സൂപ്പര്‍സ്റ്റാര്‍ തന്നെയാണ് മഞ്ജു ചേച്ചി. അവര്‍ക്കൊപ്പം കുറച്ച് സ്‌ക്രീനുകള്‍ പങ്കിടാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. അയിഷയിലെ എന്റെ കഥാപാത്രം രസകരമാണ് എന്നും രാധിക പറഞ്ഞു.

വിവാഹ ശേഷം യുഎഇയില്‍ സെറ്റില്‍ഡ് ആയ രാധികയ്ക്ക് സിനിമ ഏറ്റെടുക്കാനുള്ള മറ്റൊരു കാരണം, ഈ സിനിമ ഭൂരിഭാഗവും ചിത്രീകരണം നടന്നത് യുഎഇയില്‍ ആണ് എന്നതാണ്. ബഹുഭാഷ ചിത്രം എന്നതും, ബിഗ് സെകെയില്‍ ചിത്രമാണ് എന്നതും സിനിമ ഏറ്റെടുക്കാനുള്ള കാരണമായി രാധിക പറയുന്നു. വളരെ രസകരമായിരുന്നുവത്രെ സെറ്റിലുള്ള ഓരോ ദിവസവും. ചെറുപ്പക്കാരായ മള്‍ട്ടി നാഷണല്‍ ക്രൂ ആണ് സിനിമയ്ക്ക് പിന്നില്‍ പ്രവൃത്തിച്ചിരിയ്ക്കുന്നത്.

മഞ്ജു വാര്യരുടെ ബഹുഭാഷ ചിത്രത്തിന് വേണ്ടി ഇന്ത്യയുടെ മൈക്കിള്‍ ജാക്‌സണ്‍ എന്നറിയപ്പെടുന്ന പ്രഭുദേവ ഡാന്‍സ് കൊറിയോഗ്രാഫി നിര്‍വ്വഹിയ്ക്കുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഈ ഒരു ഭാഗത് കുറച്ച് സെക്കന്റുകള്‍ തനിയ്ക്കും ഭാഗമാകാന്‍ കഴിഞ്ഞു എന്നതാണ് രാധിക തിരിച്ചുവരവില്‍ സന്തോഷിക്കുന്ന മൂന്നാമത്തെ കാര്യം. കുറച്ച് സെക്കന്റുകള്‍ മാത്രമേ ഉള്ളൂവെങ്കിലും ആ അനുഭവം തനിയ്ക്ക് രോമാഞ്ചമുണ്ടാക്കി എന്നാണ് രാധിക പറഞ്ഞത്. ആമിര്‍ പള്ളിക്കല്‍ ആണ് അയിഷ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യമായി മലയാളത്തിലും അറബിയിലും എടുക്കുന്ന സിനിമ എന്ന പ്രത്യേകത അയിഷയ്ക്കുണ്ട്. ആഷിഫ് കക്കോടിയുടേതാണ് തിരക്കഥ. എം ജയചന്ദ്രന്‍ സംഗീത സംവിധാനവും വിഷ്ണു ശര്‍മ്മ ഛായാഗ്രഹണവും നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് അപ്പു എന്‍ ഭട്ടതിരിയാണ്.

about manjuwarrier

More in Malayalam

Trending

Recent

To Top