മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി രാജ്യസഭയിലേയ്ക്ക് എന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും സിപിഎം സീറ്റില്‍ രാജ്യസഭാ മത്സരത്തിനൊരുങ്ങുന്നവരില് ഒരാള്‍ മമ്മൂട്ടിയാകുമെന്നാണ് ഉയര്‍ന്നു വരുന്ന വാര്‍ത്തകള്‍. കേരളത്തില്‍ നിന്ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ വിജയ സാധ്യതയുള്ള രണ്ടു സീറ്റുകളും ഏറ്റെടുക്കാനൊരുങ്ങി നില്ക്കുന്ന സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമായിട്ടില്ല.
ഇതിനിടെയാണ് രാജ്യസഭയിലേക്ക് സിപിഎം നോമിനികളിലൊരാള് നടന് മമ്മൂട്ടിയാവും എന്ന് റിപോര്‍ട്ടുകള്‍ വരുന്നത്. മമ്മൂട്ടിയെ ഇത്തവണ പരിഗണിക്കാന്‍ സാധ്യതയെന്ന് സൂചന. ഇതില്‍ ഒരു സീറ്റില്‍ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന് തന്നെ മത്സരിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.
മറ്റൊരു സീറ്റ് യുവനേതാക്കളില്‍ ആരെങ്കിലുമൊരാള്‍ക്ക് നല്‍കുകയും ചെയ്യും. ഇക്കൂട്ടത്തില്‍ യുവാക്കള്‍ക്കുള്ള സീറ്റിലേക്ക് പരിഗണിക്കുന്ന ആളിന്റെ പേര് പല ഊഹാപോഹങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറി റഹീമിന്റെ പേരും ഈ സ്ഥാനത്തേക്ക് പലരും പറയുന്നുണ്ട്.
എന്നാല്‍ അതിനിടെ ഏറെ കൗതുകകരമായി ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടേത്. പാര്‍ട്ടി സഹയാത്രികനായ നടന് മമ്മൂട്ടി രാജ്യസഭയിലേക്ക് മത്സരിക്കുന്നു എന്ന സാധ്യതകള്‍ ഒളിഞ്ഞും തെളിഞ്ഞും കേള്‍ക്കുന്നുണ്ട്. ഇടക്കാലത്ത് മമ്മൂട്ടിയുടെ പേര് സിപിഎം രാജ്യസഭയിലേക്ക് പരിഗണിച്ചിരുന്നു. ഈയാഴ്ചതന്നെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും എന്നാണ് അറിയാനാവുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...