Connect with us

സിനിമ സംബന്ധിച്ചുള്ള തീരുമാനങ്ങൾ ശരിയാണോ തെറ്റാണോ എന്നൊന്നും പറയാൻ കഴിയില്ല; ചങ്ക്‌സ് എന്ന സിനിമക്ക് ശേഷമാണ് ഞാൻ വലിയ ഒരു ബ്രേക്ക് എടുത്തിരുന്നു: ഹണി റോസ് പറയുന്നു

Malayalam

സിനിമ സംബന്ധിച്ചുള്ള തീരുമാനങ്ങൾ ശരിയാണോ തെറ്റാണോ എന്നൊന്നും പറയാൻ കഴിയില്ല; ചങ്ക്‌സ് എന്ന സിനിമക്ക് ശേഷമാണ് ഞാൻ വലിയ ഒരു ബ്രേക്ക് എടുത്തിരുന്നു: ഹണി റോസ് പറയുന്നു

സിനിമ സംബന്ധിച്ചുള്ള തീരുമാനങ്ങൾ ശരിയാണോ തെറ്റാണോ എന്നൊന്നും പറയാൻ കഴിയില്ല; ചങ്ക്‌സ് എന്ന സിനിമക്ക് ശേഷമാണ് ഞാൻ വലിയ ഒരു ബ്രേക്ക് എടുത്തിരുന്നു: ഹണി റോസ് പറയുന്നു

2005 ൽ ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തി, വർഷങ്ങൾക്കിപ്പുറം മലയികൾക്കു പ്രിയപ്പെട്ട നടിയായി മാറിയ ഒരാളാണ് ഹണി റോസ്. ഇടക്കിടെ ഇൻഡസ്ട്രിയിൽ നിന്ന് ഒരു ബ്രേക്ക് എടുത്താലും വീണ്ടും എല്ലാവരുടെയും മനസ്സിൽ സ്ഥാനം നേടുന്ന ഒരു കഥാപാത്രവുമായി താരം ശക്തമായ തിരിച്ചു വരവ് നടത്തുകയും ചെയ്യും. ഇപ്പോഴിതാ ബാലകൃഷ്ണക്കൊപ്പം തെലുങ്കിൽ ഒരു അടിപൊളി സിനിമയുടെ തയാറെടുപ്പിലാണ് താരം. ഹണിയുടെ പുതിയ വിശേഷങ്ങൾ.

എത്ര പേർക്ക് അറിയാം ഹണി റോസ് ഒരു തെലുങ്ക് സിനിമ ചെയ്തിരുന്നു എന്ന്? എന്തായാലും ആ സിനിമ റിലീസ് ആയില്ല. അതുകൊണ്ട് തന്നെ പിന്നെ ഒരു തെലുങ്ക് സിനിമ എന്നത് ഹണിയുടെ മനസിലും ഉണ്ടായില്ല. എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ബാലകൃഷ്ണനൊപ്പം പുതിയൊരു തെലുങ്ക് സിനിമ ചെയ്യാനുള്ള തയാറെടുപ്പിലാണ് താരം. തന്റെ ഭാഗ്യമാണ് ഈ അവസരം എന്നാണു ഹണി പറയുന്നത്.

“നല്ലൊരു ടീമിനൊപ്പം ഒരു തെലുങ്ക് സിനിമ ചെയ്യുക എന്നത് ഭാഗ്യം തന്നെയാണ്. സിനിമയുടെ ഷൂട്ട് ഹൈദരാബാദിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബാലകൃഷ്ണ സാറിന്റെ ഭാഗങ്ങളാണ് ഇപ്പോൾ ഷൂട്ട് ചെയ്യുന്നത്. ഞാനും ഉടനെ ജോയിൻ ചെയ്യും. കഥാപാത്രത്തെക്കുറിച്ചു കൂടുതലൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. പേര് മീനാക്ഷി. ബാലകൃഷ്ണ സാറിന്റെ പെയർ ആണ്. ഒന്ന് മാത്രം പറയാം, പെർഫോം ചെയ്യാൻ ഒരുപാട് സാധ്യതയുള്ള ശക്തമായ ഒരു കഥാപാത്രമാണിത്,” ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഹണി പറഞ്ഞു.
തെലുങ്ക് സിനിമക്ക് വേണ്ടിയുള്ള പരിശീലനങ്ങൾ നടക്കുമ്പോഴും ഹണി പറയുന്നു താൻ അത്രമേൽ തെലുങ്ക് സിനിമകൾ കണ്ടിട്ടില്ല എന്ന്. “വളരെ കുറച്ചു സിനിമകളെ ഞാൻ കണ്ടിട്ടുള്ളു. ബാലകൃഷ്ണ സാറിന്റെ ലെജൻഡ് പിന്നെ അല്ലു അർജുൻ സിനിമകളുടെ മലയാളം ഡബ്ബിങ് അങ്ങനെ ഒക്കെ. ഞാൻ ഈ ഭാഷക്ക് പുതിയതാണ്. ഞാൻ ഇപ്പോൾ സുരേഷ് എന്ന ഇൻസ്ട്രക്ടറുടെ കീഴിൽ പഠിക്കുകയാണ്. തെലുങ്ക് ഡയലോഗുകൾ മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുന്ന ആളാണ് അദ്ദേഹം, അതിലൂടെ എന്റെ ഡയലോഗുകൾ എനിക്ക് ശരിയായി പറയാൻ കഴിയും. വളരെ ഫൺ ആണ് ഈ പ്രോസസ്സ്,” എന്നും താരം.

തെലുങ്ക് സിനിമക്ക് പുറമെ, തമിഴിൽ ജയ്‌ക്കൊപ്പം പട്ടാംപൂച്ചി, മലയാളത്തിൽ മോഹൻലാലിനൊപ്പം മോൺസ്റ്റർ തുടങ്ങിയ സിനിമകളും ഹണി ചെയ്തു. “80 കാലഘട്ടത്തിലെ ഒരു മാധ്യമപ്രവർത്തകയുടെ കഥാപാത്രമാണ് പട്ടാംപൂച്ചിയിൽ ഞാൻ ചെയുന്നത്. അഞ്ചാം പാതിര പോലെ ഒരു സിനിമ എന്ന് പറയാം. ഈ കഥാപാത്രത്തിനായി ഒരുപാട് ചലഞ്ചുകൾ ഞാൻ അഭിമുഖീകരിച്ചു, പ്രത്യേകിച്ച് സെക്കന്റ് ഹാഫിൽ. ഒരുപാട് വര്ഷങ്ങളായി അടഞ്ഞു കിടന്ന പൊടിപിടിച്ച ഒരു പഴയ കെട്ടിടത്തിൽ ഞങ്ങൾ ഷൂട്ട് ചെയ്തു. അതൊരു വലിയ അനുഭവം തന്നെയായിരുന്നു,” എന്നും ഹണി.

ഇത്പോലെ തന്നെ മോൺസ്റ്ററിലും തന്റെ കഥാപാത്രം വളരെ വ്യത്യസ്തമാണെന്ന് നടി പറയുന്നു. മോഹൻലാലിനൊപ്പമാണ് തന്റെ കൂടുതൽ സീനുകളും എന്ന് താരം ത്രില്ലോടെ പറയുന്നു.

“എന്റെ കഥാപാത്രം ഭാമിനി ഒരുപാട് അനുഭവങ്ങളിൽ കൂടെ കടന്നു പോകുന്ന ഒരു ആളാണ്. ഒരു പ്രത്യേക ഷെയിഡിൽ മാത്രം ഒതുക്കാൻ കഴിയില്ല. ഞാൻ ഇതുവരെ ചെയ്തതിൽ മികച്ച ഒന്ന് തന്നെയാണ് ഈ കഥാപാത്രം,” ഹണി പറയുന്നു. ഓരോ സിനിമകൾക്ക് ശേഷവും ഹണി എപ്പോഴും ഒരു ബ്രേക്ക് എടുക്കുവാൻ ശ്രദ്ധിക്കാറുണ്ട്, എന്താണ് അതിനുള്ള കാരണം എന്ന് ചോദിച്ചാൽ താരത്തിന്റെ ഉത്തരം ഇങ്ങനെ. “സിനിമ സംബന്ധിച്ചുള്ള തീരുമാനങ്ങൾ ശരിയാണോ തെറ്റാണോ എന്നൊന്നും പറയാൻ കഴിയില്ല. ചങ്ക്‌സ് എന്ന സിനിമക്ക് ശേഷമാണ് ഞാൻ വലിയ ഒരു ബ്രേക്ക് എടുത്തത്. എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ആ കഥാപാത്രം, പക്ഷെ അൽപ്പം ഗ്ലാമറസ് ആയത് കൊണ്ട് ഒരുപാട് നെഗറ്റീവ് റിവ്യൂകൾ കിട്ടിയിരുന്നു. എന്നാൽ ആ സമയത്ത് തന്നെയാണ് എനിക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ വന്നതും. കാര്യങ്ങൾ പതുക്കെ ചെയ്യാം എന്ന് ഞാൻ തീരുമാനിച്ചു, കാമ്പുള്ള സീരിയസ് കഥാപാത്രങ്ങളിലേക്കു ശ്രദ്ധ മാറ്റുകയും ചെയ്തു,” താരം പറഞ്ഞു.

about honey rose

More in Malayalam

Trending

Recent

To Top