
Malayalam Breaking News
അതിനു കാരണം അവളായിരിക്കാം എന്ന് മമ്ത !! കുറിക്കു കൊള്ളുന്ന മറുപടിയുമായി റിമ കല്ലിങ്കൽ
അതിനു കാരണം അവളായിരിക്കാം എന്ന് മമ്ത !! കുറിക്കു കൊള്ളുന്ന മറുപടിയുമായി റിമ കല്ലിങ്കൽ
Published on

അതിനു കാരണം അവളായിരിക്കാം എന്ന് മമ്ത !! കുറിക്കു കൊള്ളുന്ന മറുപടിയുമായി റിമ കല്ലിങ്കൽ
സ്ത്രീകൾ അക്രമിക്കപെടുന്നതിന് കാരണം അവർ തന്നെയാണെന്നുള്ള മംമ്ത മോഹൻദാസിന്റെ പ്രസ്താവനക്ക് മറുപടിയുമായി റിമ കല്ലിങ്ങൽ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിമ മമ്ത മോഹൻദാസിന്റെ പ്രസ്താവനക്ക് മറുപടി നൽകിയത്.
“സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍ക്കൂടി ആണ്. അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തുന്നത്. നമ്മളുടെ നിലപാടുകള്‍ വിളിച്ചു പറയാന്‍ WCC പോലൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സ്ത്രീകള്‍ മാത്രമുള്ള ഒരു സംഘടനയുടെ ആവശ്യം എന്താന്നെന്ന് മനസ്സിലാകുന്നില്ല” എന്നായിരുന്നു മംമ്തയുടെ പ്രസ്താവന.
നിങ്ങള്‍ക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ നിങ്ങളല്ല മറിച്ച് വേട്ടക്കാര്‍ തന്നെയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നു പറഞ്ഞ റിമ പോസ്റ്റിൽ മമ്തയെ ടാഗ് ചെയ്യാനും മറന്നില്ല. മംമ്തയുടെ പ്രസ്താവന അടങ്ങിയ വാർത്തയുടെ ചിത്രവും റിമ പോസ്റ്റിൽ നൽകിയിട്ടുണ്ട്.
“മറ്റൊരാളുടെ പ്രവൃത്തിയില്‍ നിങ്ങൾക്ക് കുറ്റബോധം തോന്നേണ്ടതില്ല. നിങ്ങൾ ആക്രമിക്കപ്പെട്ടാൽ അത് തുറന്ന് പറയുക തന്നെ വേണം, അത് തുടരുക. നിശബ്ദതയുടേയും അവഗണനയുടേയും മതിലുകൾ തകർക്കുക”. റിമ ഫേസ്ബുക്കിൽ കുറിച്ചു.
Rima kallinkal’s reply for Mamtha on Facebook
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...