Malayalam Breaking News
അമ്മയുടെ വിവാദ തീരുമാനങ്ങളില്‍ നിലപാട് അറിയിച്ച് നസ്രിയ
അമ്മയുടെ വിവാദ തീരുമാനങ്ങളില്‍ നിലപാട് അറിയിച്ച് നസ്രിയ
അമ്മയുടെ വിവാദ തീരുമാനങ്ങളില്‍ നിലപാട് അറിയിച്ച് നസ്രിയ
ദിലീപ് വിഷയവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് ഒടുവില്‍ നസ്രിയ നയം വ്യക്തമാക്കുന്നു. അമ്മയിലെ വിവാദ വിഷയത്തില്‍ പ്രതികരിച്ച് നസ്രിയ രംഗത്തെത്തിയിട്ടുണ്ട്. സിനിമയിലെ ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ രമ്യമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് നസ്രിയ.
അമ്മയില്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും നസ്രിയ പറയുന്നു. സിനിമയിലെ ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ രമ്യമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും നസ്രിയ. താര സംഘടനയായ എ.എം.എം.എയില്‍ അംഗമാണെങ്കിലും സജീവമല്ലാത്തതിനാല്‍ ഡബ്യൂ.സി.സി പോലുള്ള മറ്റൊരു സംഘടനയിലും ചേരാനില്ലെന്ന് നസ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു. നടി പാര്‍വ്വതിക്കെതിരായി നടന്ന സൈബര്‍ ആക്രമണം ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതല്ലെന്നും നസ്രിയ പറയുന്നു.
കൂടെയുടെ ഷൂട്ടിംഗ് സമയത്താണ് ഇതുണ്ടായതെന്നും അതുകൊണ്ട് തന്നെ അവര്‍ നേരിടേണ്ടി വന്ന മോശമായ അവസ്ഥ മനസ്സിലാക്കിയെന്നും നസ്രിയ വ്യക്തമാക്കി. വളര കരുത്തുള്ള വ്യക്തിയായതിനാല്‍ പാര്‍വ്വതിയെ ഇതൊന്നും ബാധിക്കില്ലെന്നും നമ്മളെ നമ്മളാക്കിയ ജനങ്ങളെ മാനിക്കണമെന്നും എന്നാല്‍ ഇത്തരം ആക്രമണങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും നസ്രിയ പറയുന്നു.
Nazriya Nazim reacts Amma Dileep issue