ശ്രീ റെഡ്ഢിയുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളിൽ ആർക്കുമെതിരെ കേസ് എടുക്കാൻ സാധിക്കില്ല – നടൻ കാർത്തി
തെലുങ്ക് സിനിമ ലോകത്തെ പിടിച്ചു കുലുക്കിയതിനു ശേഷം തമിഴിലേക്കും വിവിധങ്ങൾ വ്യാപിപ്പിക്കുകയാണ് ശ്രീ റെഡ്ഢി . രാഘവ ലോറൻസ്, ശ്രീകാന്ത് . സുന്ദർ സി തുടങ്ങിയ തമിഴ് താരങ്ങൾക്കെതിരെ ശ്രീ റെഡ്ഢി ആരോപണം ഉന്നയിച്ചത്. ലൈംഗീക ആരോപണങ്ങൾ ഉന്നയിച്ച ശ്രീ റെഡ്ഡിക്കെതിരെ നടന്മാർ രംഗത്തെത്തുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു.
അതിനിടെയാണ് നടനും തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ ഭാരവാഹിയുമായ കാർത്തി പ്രതികരണവുമായി എത്തിയത്. ശ്രീ റെഡ്ഢിയുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളിൽ ആർക്കും നടപടിയെടുക്കാൻ സാധ്യമല്ല. അവർക്കതെിരെ കൗൺസിലിലെ അംഗങ്ങൾ പരാതി നൽകിയാൽ നമുക്ക് നടപടിയെടുക്കാമെന്നും കാർത്തി പറഞ്ഞു. കാർത്തിയുടെ ഏറ്റവും പുതിയ ചിത്രമായ കടക്കുട്ടി സിങ്കത്തിന്റെ പ്രചരണ പരിപാടിക്കിടെയാണ് ഇക്കാര്യം പങ്കുവെച്ചത്. നടി ശ്രീറെഡ്ഢി തമിഴ് ലീക്ക്സ് എന്ന ഹാഷ്ടാഗോടു കൂടിയാണ് ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങിയത്.
ഇനിയും പലരുടേയും മുഖംമൂടി അഴിയാനുണ്ടെന്നും ശ്രീ റെഡ്ഢി വെളിപ്പെടുത്തിയിട്ടുണ്ട്. തമിഴ് സിനിമയിലുള്ള മുൻനിര നായികമാരുടെ എണ്ണം തന്റെയിനേക്കാളും വലുതാണെന്നും ശ്രീറെഡ്ഢി പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...