Connect with us

മഞ്ജു വാര്യരും അമിതാഭ് ബച്ചനും അഭിനയിച്ച പരസ്യം വിവാദത്തിൽ !!

Malayalam Breaking News

മഞ്ജു വാര്യരും അമിതാഭ് ബച്ചനും അഭിനയിച്ച പരസ്യം വിവാദത്തിൽ !!

മഞ്ജു വാര്യരും അമിതാഭ് ബച്ചനും അഭിനയിച്ച പരസ്യം വിവാദത്തിൽ !!

മഞ്ജു വാര്യരും അമിതാഭ് ബച്ചനും അഭിനയിച്ച പരസ്യം വിവാദത്തിൽ !!

അമിതാഭ് ബച്ചൻ,മഞ്ജു വാര്യർ തുടങ്ങിയവർ അഭിനയിച്ച കല്യാൺ ജൂവല്ലേഴ്സിന്റെ പുതിയ പരസ്യം വിവാദത്തിൽ. വിവിധ ഭാഷകളിലായി ശ്വേതാ ബച്ചൻ , പ്രഭു , നാഗാർജുന തുടങ്ങിയവർ അഭിനയിച്ച പരസ്യമാണ് വിവാദം സൃഷ്ടിച്ചത്.

പരസ്യം, ഒരു ബാങ്കിന്റെ പശ്ചാത്തലത്തില്‍ ഉള്ളതാണ്. പ്രായമായ അച്ഛനൊപ്പം ബാങ്കില്‍ എത്തുന്ന മകള്‍ ബാങ്ക് ജീവനക്കാരോട് അച്ഛന്റെ പെന്‍ഷനുമായി ബന്ധപ്പെട്ട ഒരു കാര്യം പറയാന്‍ തുടങ്ങുമ്പോള്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ കൂട്ടാക്കാതെ മാനേജറുടെ അടുത്തേക്ക് പറഞ്ഞു വിടുന്നു. ഒടുവില്‍ മാനേജറുടെ അടുത്തെത്തുമ്പോള്‍ അറിയുന്നു, അച്ഛന്റെ പെന്‍ഷന്‍ മുടങ്ങിയതല്ല, മറിച്ച് രണ്ടു തവണ ക്രെഡിറ്റ് ആയതാണ് വിഷയം എന്ന്. അത് നിങ്ങള്‍ തന്നെ കൈവശം വച്ചോളൂ, ആരും അറിയില്ലല്ലോ എന്ന് മാനേജര്‍ പറയുമ്പോള്‍ അത് തെറ്റാണ് താന്‍ അത് ചെയ്യില്ല എന്ന് അച്ഛന്‍ പറയുന്നു.

ഈ പ്രമേയത്തിന് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് ഓള്‍ ഇന്ത്യാ ബാങ്കേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എഐബിഒസി) രംഗത്ത് വന്നിട്ടുണ്ട്. 3,20,000 ബാങ്ക് ഓഫീസര്‍മാരുള്ള ഈ സംഘടന പരസ്യ പ്രചാരകരായ കല്യാണ്‍ ജുവലേഴ്‌സിനെതിരെ നിയമപരമായ നടപടി എടുക്കും എന്ന് പ്രസ്താവിച്ചു. തങ്ങളുടെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വലിയ വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് പരസ്യം ചെയ്യുന്നത് എന്നും അവര്‍ ആരോപിച്ചു.

തങ്ങളുടെ വ്യാപാര ലാഭത്തിലായി ബാങ്കിങ് സംവിധാനത്തില്‍ അവിശ്വാസം ഉണ്ടാക്കുകയും, അതിനെ അധിക്ഷേപിക്കുകയുമാണ് പരസ്യം ചെയ്തത് എന്ന് എഐബിഒസി ജനറല്‍ സെക്രട്ടറി സൗമ്യ ദത്ത പറഞ്ഞു. കല്യാണ്‍ ജുവലേഴ്‌സ് നിരുപാധികം മാപ്പ് പറയണം എന്നും പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ സംഘടനാപരമായ ആക്ഷന്‍ ലിറ്റിഗേഷന്‍, ധര്‍ണ്ണ ഉള്‍പ്പടെയുള്ളവയുമായി മുന്നോട്ട് പോകുമെന്നും എഐബിഒസി അറിയിച്ചു. എഐബിഒസി കേരള യൂണിറ്റ് സെക്രട്ടറി അബ്രഹാം ഷാജി ജോര്‍ജും പരസ്യം ബാങ്ക് ജീവനക്കാരെ അധിക്ഷേപിക്കുന്നതായി ചൂണ്ടിക്കാട്ടി.

ബാങ്ക് ജീവനക്കാരെ മോശമായി വരച്ചു കാണിച്ചു എന്ന സംഘടനയുടെ തോന്നലിനെ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇത് വെറും ഫിക്ഷന്‍ മാത്രമാണ് എന്ന് ഔദ്യോഗികമായി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ബാങ്ക് ജീവനക്കാരെ മൊത്തമായി പ്രതിനിധീകരിക്കണം എന്ന് പരസ്യ നിര്‍മ്മാണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ചിന്തിച്ചിട്ടില്ല, കല്യാണ്‍ ജുവലേഴ്‌സ് സൗമ്യ ദത്തയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

മേല്‍പ്പറഞ്ഞതിന് ഞങ്ങള്‍ നിരുപാധികം മാപ്പ് പറയുന്നു. മൂന്ന് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതില്‍ കാണിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ ഫിക്ഷണല്‍ ആണ് എന്നൊരു അറിയിപ്പ് പരസ്യത്തില്‍ ചേര്‍ക്കും. വ്യക്തികളെയോ കമ്മ്യൂണിറ്റികളെയോ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല, എന്നും കത്തില്‍ വിശദമാക്കുന്നു

ഉണ്ണിമുകുന്ദന്റെ ഭാര്യയായി വരുന്ന പെൺകുട്ടിക്ക് വേണ്ട ഗുണങ്ങൾ എന്തൊക്കെ ?! ഈ ഗുണങ്ങളുള്ള പെൺകുട്ടികൾ ശ്രദ്ധിച്ചോളൂ..

bank association against kalyan jewellers ad

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top