ക്രിസ്റ്യാനോയുടെ യുവന്റസിലേക്കുള്ള ട്രാൻസ്ഫർ കാരണം ലോട്ടറിയടിച്ചത് മെസ്സിക്ക് !! ഇനി ഈ മൂന്നു റെക്കോർഡുകൾ മെസ്സിക്ക് ഈസിയായി തകർക്കാം
ലോകത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു ഫുട്ബോൾ താരങ്ങളാണ് മെസ്സിയും ക്രിസ്റ്യാനോയും. ഫുട്ബോളിലെ മിക്കവാറും റെക്കോർഡുകളും ഈ രണ്ട് പേരും പങ്കിട്ടെടുത്തിരിക്കുകയാണ്. സ്പാനിഷ് ലീഗിൽ ഫുട്ബോൾ ജീവിതം ആരംഭിച്ച് ഒരുപാട് കാലത്തിന് ശേഷമാണ് ക്രിസ്റ്റ്യാനോ വന്നതെങ്കിലും റെക്കോർഡുകൾ ഒരുപാട് തന്റെ പേരിലാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡിൽ നിന്ന് ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്ക് ക്രിസ്റ്റ്യാനോ ചുവടുമാറിയതോടെ ഏറ്റവും കൂടുതൽ കോളടിച്ചത് മെസ്സിക്ക് തന്നെയാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയതോടെ ക്രിസ്റ്യാനോയുടെ പേരിൽ ഉണ്ടായിരുന്ന മൂന്ന് റെക്കോർഡുകൾ തന്റെ പേരിലാക്കാൻ ഒരുങ്ങുകയാണ് ലയണൽ മെസ്സി. സ്പാനിഷ് ലീഗിൽ ഏറ്റവും കൂടുതൽ ഹാട്രിക്ക് നേടുന്ന താരം എന്ന റെക്കോർഡാണ് ഇതിൽ ആദ്യത്തേത്. 34 ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ ആയിരുന്നു ഒന്നാമത്. 30 ഹാട്രിക്കുമായി രണ്ടാം സ്ഥാനത്തുള്ള മെസ്സിക്ക് ഇനി ഈ റെക്കോർഡ് തകർക്കാൻ കഴിയും.
ചാമ്പ്യൻസ് ലീഗിൽ ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് ആണ് രണ്ടാമത്തേത്. 106 ഗോളുകളാണ് റയലിനായി ക്രിസ്റ്റ്യാനോ സ്കോർ ചെയ്തത്. 100 ഗോളുകൾ ബാഴ്സക്കായി നേടിയ മെസ്സി രണ്ടാം സ്ഥാനത്താണ്.
യുവേഫ ടീം ഓഫ് ദി ഇയറിൽ ഒരു ക്ലബ്ബിൽ നിന്ന് കൊണ്ട് ഏറ്റവും കൂടുതൽ തവണ അംഗമായ റെക്കോർഡാണ് മൂന്നാമതായി മെസ്സിക്ക് തകർക്കാൻ കഴിയുക. 9 തവണ യുവേഫ ടീം ഓഫ് ദി ഇയറിൽ അംഗമായി മെസ്സിയും റൊണാൾഡോയും ഇപ്പോൾ ഒപ്പത്തിനൊപ്പമാണ്.
Cristiano’s transfer to Juventus: Messi can break 3 records easily
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...