ലൂസിഫറില്‍ വില്ലനായി മോഹന്‍ലാലോ, ടൊവിനോയോ ഇന്ദ്രജിത്തോ! അതോ മലയാളിയുടെ പ്രമുഖ സംവിധായകനോ….? ലൂസിഫര്‍ ലൊക്കേഷനിലെ വിശേഷങ്ങള്‍
നാളേറെയായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന പൃഥ്വിരാജ് മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂറിന്റെ നിര്‍മ്മാണത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണ് ലൂസിഫര്‍. മഞ്ജുവാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് ഉള്‍പ്പെടെ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിവേക് ഒബ്റോയ് ആണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്.
എന്നാല്‍ ചിത്രത്തില്‍ ടൊവിനോ തോമസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും ടൊവിനോയുടെ കഥാപാത്രത്തിന് നെഗറ്റീവ് ഷെയ്ഡ് ഉണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഒരു പ്രമുഖ സംവിധായകന്റെ പേരും ഇതിലേയ്ക്ക് വരികയാണ്. മറ്റാരുമല്ല ഏഴ് വര്‍ഷമായി സിനിമയില്‍ നിന്നും വിട്ട് നില്ക്കുന്ന ഫാസിലാണ് താരം. ഒരു പള്ളീലച്ചന്റെ വേഷത്തിലാണ് ചിത്രത്തില്‍ ഫാസിലെത്തുന്നത്. ഇതിന് മുമ്പും ഫാസില്‍ ശ്രദ്ധിക്കപ്പെടാത്ത വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഹലോ മൈഡിയര്‍ റോം നമ്പര്‍, നോക്കെത്താദൂരത്ത് കണ്ണും നട്ട് തുടങ്ങീ മോഹന്‍ലാല്‍ ചിത്രങ്ങളിലാണ് ഫാസില്‍ വേഷമിട്ടിട്ടുള്ളത്. ലൂസിഫര്‍ ഫാസിലിന്റെ അഞ്ചാമത്തെ ചിത്രമാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഔദ്യോഗിക ഫെസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. കലിപ്പ് ലുക്കിലാണ് ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. സംവിധായകന് ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത വില്ലന്‍ സമാനമായ ലുക്കാണ് ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാലിന്. അതുകൊണ്ട് തന്നെ ലൂസിഫറിലും മോഹന്‍ലാല്‍ വില്ലനായാണോ എത്തുന്നതെന്ന ആകാംഷയിലാണ് ആരാധകര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി ചിത്രമൊരുക്കുന്നു എന്ന വാര്‍ത്തയോട് നല്ല പ്രതികരണമായിരുന്നു തുടക്കം മുതല്‍ക്കെ ലഭിച്ചിരുന്നത്.
വന്‍ ഹൈപ്പില്‍ തിയേറ്ററില്‍ എത്തിയ ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാല്‍ ചിത്രം ‘മലൈകോട്ടൈ വാലിബന്’ സമ്മിശ്ര പ്രതികരണങ്ങള്‍. എല്‍ജെപിയുടെ മാജിക് ആണ്, മികച്ച...
വിവാഹ വിമോചിതരാകുന്നു എന്ന വാർത്തയെത്തുടർന്ന് മാധ്യമങ്ങളിൽ ഏറെ ചർച്ചയായ താര ദമ്പതികളായിരുന്നു നാഗചൈതന്യയും നടി സമാന്ത റൂത്ത് പ്രഭുവും. നാല് വർഷത്തോളമാണ്...
ആദ്യ വാരാന്ത്യത്തിൽ നേടിയ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രമുഖ തിയറ്ററായ ഏരീസ്പ്ലക്സ്. മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി...