ഈ ഒരാഴ്ച അമ്മയറിയാതെയുടെ ത്രില്ലിംഗ് വീക്ക് ആയിരുന്നു. ഒരാഴ്ച തീർന്നത് അറിഞ്ഞില്ല എന്നാണ് അമ്മയറിയാതെ പ്രേക്ഷകർ പറയുന്നത്. കഴിഞ്ഞ ദിവസം ഹൈലൈറ്റായത് അലീനയുടെ വാക്കുകളായിരുന്നു. അമ്പാടിയും അനുപമയ്ക്കും കാതോർത്തു നിന്ന് കേട്ട ആ വാക്കുകൾ പകയുടെ പ്രതികാരത്തിന്റെ ചോരത്തിളപ്പാണ് കാണിച്ചുതരുന്നത്.
കഴിഞ്ഞ ഒരൊറ്റ ആഴ്ച കൊണ്ട് , വളരെ വേഗത്തിൽ തന്നെ കഥ മുന്നോട്ട് പോയി. അമ്പാടി ട്രെയിനിങ് ക്യാമ്പിൽ നിന്നും വന്നതും ആ യാത്രയ്ക്കിടയിൽ അനുപമ സത്യങ്ങൾ തിരിച്ചറിഞ്ഞതും തിരിച്ചറിഞ്ഞ രീതിയും പിന്നുണ്ടായ സംഭവങ്ങളും വളരെ വേഗം തന്നെ കാണിച്ചു.
തുടർന്ന് അലീന അമ്പാടി പിണക്കം ഒരു ചെറിയ ആശങ്കയുണ്ടാക്കിയെങ്കിലും വളരെ മികച്ച രീതിയിൽ തന്നെ ആ പിണക്കവും കാണിച്ചു ശേഷം അവരുടെ ഇണക്കവും. ഇന്നലെയായിരുന്നു ഈ ഒരു ഭാഗം പൂര്ണമായത്.
ഇനി നടക്കുക അലീനയുടെ അടുത്ത നീക്കങ്ങളാണ്. എന്നാൽ ആ ഒരു പ്രചോദനം നമ്മൾ ക്ക് ഇന്നലെ കിട്ടി.
” മരണത്തോട് പോയി പണി നോക്കാൻ പറ , മരണത്തിനു മുൻപുള്ള ജീവിതമാണ് നമ്മൾ മുൻപിൽ കാണേണ്ടത് . അങ്ങനെ ഒരു മാനസികാവസ്ഥയിൽ സഞ്ചരിക്കുമ്പോൾ ഏതു കരുത്തനായ ശത്രുവും ദുര്ബലനായി പോകും ” അലീനയുടെ ഈ വാക്കുകൾ അനുപമയ്ക്കും അച്ഛനും ഒരു ആശ്വാസമാണ് .
അതിനുശേഷം അനുവിനോട് അലീന സോറി പറയുന്നുണ്ട്… എന്നാൽ അനു ആ സോറി അമ്പാടിയോടാണ് പറയേണ്ടത് എന്ന് പറയുകയാണ്.
ശരിക്കും ഇവിടെ ആരാണ് സോറി പറയേണ്ടത് ?
അലീനയും അമ്പാടിയും പോയ ശേഷം , “അനുപമയുടെ ഒരു തീപ്പൊരി ഡയലോഗ് വേറെ,
” ഇനിയവന്റെ ഒക്കെ അന്ത്യ യാത്രയാണ്… രാഷ്ട്രീയത്തിൽ നിന്നും ഭയന്നൊഴിഞ്ഞ സച്ചിയുടെ ശ്മശാനത്തിലേക്കുള്ള പോക്ക് …. ” അത് കലക്കി
പിന്നെ അമ്പാടി അലീന കാർ യാത്ര. അലീന നല്ല ചൂടിൽ തന്നെ വണ്ടി ഒന്ന് നിർത്തിയെ…
പിന്നെ യുള്ള ആ മ്യൂസിക്ക് ആണ്, അവർക്ക് രണ്ടാൾക്കും ചേരുന്ന ബിജിഎം…
“പിന്നെ അമ്പാടി പറയുന്നുണ്ട്..”ഈ ലോകത്തിന്റെ ഏതു കോണിൽ പോയാലും ടീച്ചറുടെ മുഖം അല്ലാതെ മറ്റൊരു മുഖം എന്റെ മനസ്സിൽ ഇല്ല . നാളെ ടീച്ചർ കണ്മുന്നിൽ നിന്നും മാറിനിന്നാലും എന്റെ മനസ്സിൽ പതിഞ്ഞ ടീച്ചറുടെ മുഖം അതേപടി നിലനിർത്തും … ഇനി ഒരു പെണ്കുട്ടിയ്ക്കും അതിനപ്പുറം എന്റെയുള്ളിൽ സ്ഥാനമില്ല .. ”
അതുകഴിഞ്ഞുള്ള അലീനയുടെ ആ കൈ കൂപ്പിയുള്ള മാപ്പ് പറച്ചിൽ അത്ര സുഖിച്ചില്ല. ഹും ഒരു കുലസ്ത്രീ എവിടെയോ ഒളിഞ്ഞുകിടക്കുന്നുണ്ട്. ഇനി അടുത്ത ആഴ്ച അലീനയുടെ എഴുത്തുകളാണ് ആളിക്കത്താൻ പോകുന്നത്. വിനയൻ പോയ വഴിയേ ഇനി ആരാകും പോവുക? അതോ അതിനിടയിൽ സച്ചിയ്ക്ക് മറ്റൊരു ആയുധം കിട്ടുമോ? ഒരുപക്ഷെ ജിതേന്ദ്രൻ എത്തും. എന്നാൽ, ജിതേന്ദ്രൻ വന്നിട്ട് ഇനി എന്ത് ചെയ്യാനാണ്… ?
അപ്പോൾ കാത്തിരിക്കാം, അടികൊണ്ടു പിടഞ്ഞവർ വീണ്ടും ഗുണ്ടായിസം ആരംഭിക്കും എന്നല്ലേ പറഞ്ഞിരിക്കുന്നത് . അപ്പോൾ ഉറപ്പായും കാത്തിരിക്കണം..
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...