Connect with us

ദേവിയെ സങ്കടപ്പെടുത്തിയ ആ വാക്കുകൾ ; ഒഴിയാ ബാധയായി ലെച്ചു അപ്പച്ചി അവിടെ തുടരുമ്പോൾ ഇനി സംഭവിക്കുന്നത് ! അടിപൊളി ട്വിസ്റ്റുമായി സാന്ത്വനം !

Malayalam

ദേവിയെ സങ്കടപ്പെടുത്തിയ ആ വാക്കുകൾ ; ഒഴിയാ ബാധയായി ലെച്ചു അപ്പച്ചി അവിടെ തുടരുമ്പോൾ ഇനി സംഭവിക്കുന്നത് ! അടിപൊളി ട്വിസ്റ്റുമായി സാന്ത്വനം !

ദേവിയെ സങ്കടപ്പെടുത്തിയ ആ വാക്കുകൾ ; ഒഴിയാ ബാധയായി ലെച്ചു അപ്പച്ചി അവിടെ തുടരുമ്പോൾ ഇനി സംഭവിക്കുന്നത് ! അടിപൊളി ട്വിസ്റ്റുമായി സാന്ത്വനം !

സാന്ത്വനത്തിലെ ഇപ്പോഴത്തെ എപ്പിസോഡിൽ എല്ലാം പരദൂഷണവും കുത്തിത്തിരിപ്പും കുത്തി നിറച്ചിരിക്കുകയാണ് . ജയന്തിയെ ഏട്ടത്തി ലെച്ചുവിനോട് ഓരോന്ന് പറഞ്ഞു കൊടുക്കുന്നതും എരികേറ്റുന്നതും നമ്മൾ കണ്ടതാണ്. ദേവിക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തതുകൊണ്ട് അപ്പുവിനോട് അസൂയ ഉണ്ട് അത് കൊണ്ട് നന്നായി നോക്കില്ല എന്ന് പലതു പറഞ്ഞ എരിപിരി കേറ്റുന്നുണ്ട്. ഇതൊക്കെ നമ്മൾ കണ്ടതാണ്. ഇതിനിടയിൽ അപ്പു വോമിറ്റ് ചെയ്യുന്നതും അപ്പച്ചി അത് പ്രശ്നം ആകുന്നതും കഴിഞ്ഞ എപ്പിസോഡിൽ കണ്ടു . അത് ദേവി കൊടുത്ത മുന്തരി ജ്യൂസ് കുടിച്ചതുകൊണ്ടാണ് എന്നൊക്കെ പറഞ്ഞു വാൻ സീൻ ആയിരുന്നു. പിന്നെ എല്ലാത്തിനും കൂടെ കൂടെകൂടാൻ ജയന്തിയും ഉണ്ടായിരുന്നു. ദേവി നീ എന്ത് അവൾക്ക് കൽക്കി കൊടുത്തത്. അപ്പുവിന്റെ ഡാഡിയോട് സമാധാനം പറയേണ്ടി വരും എന്നൊക്കെ പറയുന്നുണ്ട്. അല്ല ഒന്ന് വോമിറ്റ് ചെയ്യ്തതിന് ഇത്ര പ്രശ്നം ഉണ്ടാകേണ്ട കാര്യം എന്താണ് . അപ്പു ഗർഭിണയാണ് ,അത് കൊണ്ട് തന്നെ ഇതൊക്കെ സാധാരണമാണ് ….. എന്തായാലും ഇത് മുതലാക്കി അപ്പച്ചി തന്റെ കുടുംബം കലാക്കുന്ന പരുപാടി പുറത്തെടുക്കുകയാണ്. ഉടനെ അത് തമ്പിയെ വിളിച്ചു പറഞ്ഞു തമ്പി സാർ ഓടി എത്തുന്നുണ്ട്. പക്ഷെ തമ്പി എത്തുന്നത് നല്ലതാണ്. കാരണം ഇപ്പൊ ജയന്തിയും അവിടെ യുണ്ട് അത് കൊണ്ട് തന്നെ ജയന്തിയുടെ കള്ളത്തരങ്ങൾ
പൊളിയാനുള്ള സാധ്യതകൾ ഉണ്ട്. ഇന്നത്തെ എപ്പിസോഡിൽ എന്തായാലും അപ്പുവിനെ കാണാൻ വന്ന തമ്പിയോട് ജയന്തി പറഞ്ഞതൊക്കെ പറഞ്ഞു പ്രശ്നം ഉണ്ടാക്കാനാണ് സാധ്യത . ദേവിയുടെ സ്വാഭാവം നല്ലതല്ല എന്നൊക്കെ വരുത്തി തീർക്കാൻ ശ്രെമിക്കും . അപ്പുവിനെ എങ്ങനെയും പറഞ്ഞു തിരിക്കാൻ രണ്ടും കൂടെ ശ്രെമിക്കും . പക്ഷെ അപ്പു അതിൽ ഒന്നും വീഴാൻ സാധ്യതയില്ല. ദേവിയേട്ടത്തിയുടെ സ്നേഹം കള്ളം അല്ല . ജയന്തി ദേവിയോടുള്ള അസൂയ കൊണ്ട് പറയുന്നതാണ് ഇതൊക്കെ എന്നായിരിക്കും പറയുന്നത്.

അതുമാത്രമല്ല ലെച്ചു അപ്പച്ചി എന്ന ഒഴിയ ബാധ ഉടനെ ഒന്നും സാന്ത്വനം വിട്ടു പോകും എന്ന് തോന്നുന്നില്ല, കുറച്ചു ദിവസം കൂടെ നിന്ന് സാന്ത്വനം മൊത്തത്തിൽ കൂട്ടിച്ചോറാക്കിട്ടെ പോകു എന്ന് തോന്നുന്നു. കാരണം എന്തൊക്കെ പറഞ്ഞിട്ടും അപ്പുവിന്റെ മനസ്സ് ഇളകുന്നില്ല എന്നതുകൊണ്ട് തന്നെ കുറച്ചു ദിവസം കൂടെ നിന്ന അപ്പുവിനെ അവിടെയുള്ളവരുമായി തെറ്റിക്കാം എന്നായിരിക്കും അപ്പച്ചിയുടെ മനസിൽ. പിന്നെ അതി എല്ലാം തമ്പിസാറിന്റെ പിന്തുണയും ഉണ്ടാകും.

പിന്നെ തമ്പി സാറിനെ കണ്ടത് മുതൽ പേടിച്ചു നിൽക്കുകയാണ് ജയന്തി അത് കൊണ്ട് തന്നെ തമ്പി സാറിനെ കാണാതെ മുങ്ങാൻ ജയന്തി നോക്കും . പക്ഷെ നമ്മുടെ അഞ്ചു അതിന് സമ്മതിക്കില്ല. പിടിച്ചു നിർത്തും . എന്തായാലും അതൊക്കെ അടിപൊളിയാണ് ഇന്നത്തെ എപ്പിസോഡ് കാണുമ്പൊൾ മനസ്സിലാകും . പക്ഷെ ഇന്നത്തെ എപ്പിസോഡിലും ജയന്തിയുടെ കള്ളത്തരങ്ങൾ ഒന്നും പൊളിയും എന്ന് തോന്നുന്നില്ല. ഇനി അത് കാണാൻ എത്ര നാൾ കാത്തിരിക്കണ്ടി വരുമോ എന്തോ ?

പിന്നെ ലെച്ചു അപ്പച്ചി ദേവിയെ കുറ്റപ്പെടുത്തും ദേവിക്ക് ഗർഭിണിയുടെ ആഗ്രഹങ്ങളെ കുറിച്ച ഒന്നും അറിയില്ല ,എങ്ങനെയാ നോക്കേണ്ടത് എന്ന് അറിയില്ല .അതിന് അങ്ങനെ ഒരു അനുഭവം ദേവിക്ക് ഇല്ല . ദേവിക്ക് കുഞ്ഞുങ്ങൾ ഇല്ലതിനെ കുറിച്ച് ഒക്കെ പറഞ്ഞ ദേവിയെ വേദനിപ്പിക്കും .ലച്ചു നല്ല വെറുപ്പിക്കൽ ആവുന്നുണ്ട്. വിട്ടിൽ വന്ന അതിഥി മോശമായി ആ വീട്ടുകാരോട് പെരുമാരുമോ. കുറച്ച് ലോജിക്ക് ഉണ്ടാകാം. സാന്ത്വനം വീട്ടുകാർക്ക് അപ്പച്ചിയുടെ അഹങ്കാരം സഹിക്കണ്ട കാര്യമില്ല.

എന്തായാലും അപ്പച്ചി ഇങ്ങനെ ഒക്കെ പോകുന്നത് എങ്കിൽ എല്ലാവരും കൂടെ അപ്പച്ചിയെ ചവിട്ടി പുറത്താകാനാണ് സാധ്യത. ഹരിയും ശിവനും ഒക്കെ ഇത് അറിയുകന്നെങ്കിൽ അപ്പച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനം ആകും. എല്ലാദേവിയെ എന്തെങ്കിലും പറഞ്ഞാൽ ഇവർക്ക് ആർക്കും അത് സഹിക്കാൻ കഴിയില്ല . അതുകൊണ്ടു തന്നെ അപ്പച്ചിയുടെ കുതന്ത്രങ്ങൾ ഒന്നും ഏൽക്കില്ല. പിന്നെ തമ്പി കരുതിയിരിക്കുന്നത് സാന്ത്വനത്തിൽ ഉള്ളവർ എല്ലാവരും തമ്പിയുടെ അന്നത്തെ ലോക്ക് അപ്പ് നാടകത്തിൽ വീണിയിരിക്കുകയാണ് എന്നാണ് . എല്ലാവരുടെയും മനസ്സിൽ തമ്പിയെ കുറിച്ച നല്ല സംശയം ഉണ്ട് അതുകൊണ്ടു തന്നെ അപ്പച്ചിയുടെ കൂടുതൽ കുത്തിത്തിരിപ്പ് എടുക്കാതിരിക്കുന്നതായിരിക്കും നല്ലത്. കാര്യം പാര ആണെങ്കിലും സാന്ത്വനത്തിൽ പെറ്റു കിടക്കാനോന്നും ജയന്തി നോക്കില്ല.. പക്ഷേ എവിടെനിന്നോ വന്നേക്കുന്ന ഒരു ലച്ചു അവിടെ കേറി കിടക്കുന്നു പോരാഞ്ഞിട്ട് അവിടെയുള്ളവരുടെ മെക്കിട്ടു കേറുന്നു ഇതൊക്കെ സഹിച്ചു നില്കാൻ എങ്ങനെ സാധികുന്നു.. അപ്പുവിനെ വേണേൽ അങ്ങോട്ട് കൊണ്ടുപോകട്ടെ അതാകുമ്പോൾ നന്നായി നോക്കാമല്ലോ ഇത്ര ബുദ്ധിമുട്ടി ഇവിടെ എന്തിനാണോ നിർത്തുന്നത് ഇനി എന്തൊക്കയാണ് നടക്കുന്നത് എന്ന് കണ്ടു തന്നെ അറിയാം.

about santhwanam

More in Malayalam

Trending

Recent

To Top