ദേശീയ അവാര്‍ഡ് ജേതാവും സംവിധായകനുമായ സുവീരന്റെ വീട്ടില്‍ അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്ത 20 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. സുവീരന്റെ പരാതിയില്‍ കുറ്റ്യാടി പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സ്ത്രീകളെ കയ്യേറ്റം ചെയ്യല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ബുധനാഴ്ച രാത്രി 11.30നാണ് ഒരു സംഘം വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതിന് ശേഷം അതിക്രമിച്ച് കയറിയത്. സുവീരനും ഭാര്യ അമൃതയ്ക്കും നേരെ നടന്ന ആര് എസ് എസ് ആക്രമണത്തില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ വേളത്തുള്ള വീട്ടില്‍ കയറിയാണ് സംഘപരിവാര്‍ ക്രിമിനലുകള്‍ സുവീരനെയും അമൃതയേയും ആക്രമിച്ചത്.
തന്റെ ജീവിതത്തിലും, കലയിലും എല്ലാ കാലവും മാനുഷികതയും, മതനിരപേക്ഷതയും ഉയര്‍ത്തി പിടിച്ച കലാകാരന്മാരാണിവര്‍. മാനവികതയുടെ പക്ഷത്തു നില്ക്കുന്ന കലാകാരന്മാര്ക്കും, എഴുത്തുകാര്‍ക്കും നേരെ രാജ്യമെമ്ബാടും സംഘപരിവാര്‍ നടത്തുന്ന വേട്ടയുടെ തുടര്‍ച്ചയാണിത്.
സംഘപരിവാര്‍ ഭീകരതക്കെതിരെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും ജനാധിപത്യ ഐക്യനിര ഉയര്‍ന്നു വരേണ്ടതുണ്ട്. സുവീരനെയും, അമൃതയേയും ആക്രമിച്ച കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും പുരോഗമന കലാസാഹിത്യ സംഘം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...