Connect with us

എന്റെ മനുഷ്യാ നിങ്ങൾ വേറെ ലെവലാണ് ; ഒറ്റ മിനിറ്റിൽ സൂരജ് പറഞ്ഞത് ഒരു വലിയ സിനിമാക്കഥ; സൂരജ് സൺ പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ!

Malayalam

എന്റെ മനുഷ്യാ നിങ്ങൾ വേറെ ലെവലാണ് ; ഒറ്റ മിനിറ്റിൽ സൂരജ് പറഞ്ഞത് ഒരു വലിയ സിനിമാക്കഥ; സൂരജ് സൺ പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ!

എന്റെ മനുഷ്യാ നിങ്ങൾ വേറെ ലെവലാണ് ; ഒറ്റ മിനിറ്റിൽ സൂരജ് പറഞ്ഞത് ഒരു വലിയ സിനിമാക്കഥ; സൂരജ് സൺ പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ!

മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. ‘പാടാത്ത പൈങ്കിളി’യിലെ ദേവയെ അവതരിപ്പിച്ചുകൊണ്ട് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടിരുന്നത്. ഒറ്റ ഒരു പരമ്പരയിലൂടെ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ പലരും സൂരജിനെ ഏറ്റെടുത്തു. ചില വ്യക്തിപരമായ കാരണങ്ങളാൽ താരം സീരിയലിൽ നിന്ന് വിട്ടു നിന്നപ്പോഴും ഏവരും ഒപ്പം നിന്നു. മോട്ടിവേഷനൽ വീഡിയോയും മറ്റുമായി സോഷ്യൽമീഡിയയിലും സജീവമാണ് സൂരജ്.

ഹോണററി ഡോക്ടറേറ്റ് ലഭിച്ച സന്തോഷവുമായി പ്രണയദിനത്തിൽ സൂരജ് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . ശേഷം പഴയ ഒരു ടിക് ടോക്ക് വീഡിയോ വൈറലാകുകയാണ്. സൂരജ് തന്നെയാണ് ഇന്ന് വീഡിയോ ഫേസ്ബുക്കിൽ പങ്കിട്ടത്.

അടുക്കളയാണ് സൂരജ് പറയുന്ന വിഷയം. “അടുക്കള ജോലി ഗവൺമെന്റ് ജോലി കിട്ടിയ പോലെയാണ് പക്ഷേ ഒരു വ്യത്യാസമുണ്ട്..എന്ന് കുറിച്ചുകൊണ്ടാണ് സൂരജ് വീഡിയോയിലൂടെ സംസാരിക്കുന്നത് .

ആൺകുട്ടികൾ അടുക്കളയിൽ കയറിയാൽ പെട്ടന്നുതന്നെ ഫുഡ് ഉണ്ടാക്കും . ശേഷം നല്ലത് ആണോ അല്ലയോ എന്ന് നോക്കും എന്നിട്ട് അത് എടുത്തുകൊണ്ട് പോകും. പക്ഷെ, അതിനു ശേഷമുള്ള അടുക്കളയുടെ അവസ്ഥ പഴയ രീതിയിലേക്ക് ആക്കണമെങ്കിൽ വളരെയേറെ ബുദ്ധിമുട്ടാകും. അത് എല്ലാവരെയും കൊണ്ടും സാധിക്കില്ല..

ആൺകുട്ടികൾ ഒരു ദിവസം അല്ലെങ്കിൽ രണ്ടുദിവസം എന്ജോയ് ചെയ്യാൻ വേണ്ടി അടുക്കളയിൽ കയയും. പക്ഷെ അതൊരു ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കി വച്ചിരിക്കുന്ന വ്യക്തിയ്ക്ക് അതൊരു ഗവൺമെന്റ് ജോലി കിട്ടിയപോലെയാണ് . പക്ഷെ ഗവണ്മെന്റ് ജോലിയ്ക്ക് ഒരു പ്രശ്നം ഉണ്ട്.. ഇതുകിട്ടും അതുകിട്ടും പക്ഷെ , ഇവിടെ അതൊന്നും കിട്ടില്ല..

ആകെ കിട്ടുന്നത് , രണ്ടുനല്ല വാക്കാണ്… പക്ഷെ നമ്മൾ അതുകൊടുക്കില്ല… അതുകൊടുത്താൽ നമ്മുടെ അടുത്തുന്നു എന്തൊക്കെയോ നശിച്ചു പോകുമല്ലോ..അങ്ങനെ രസകരമായിട്ടാണ് സൂരജ് ഒരു വലിയ വിശേഷം പങ്കിടുന്നത്.

അതേസമയം, സൂരജ് പറഞ്ഞ വാക്കുകൾ പെട്ടന്നു കണക്റ്റ് ചെയ്യാൻ സാധിക്കുന്ന സിനിമയാണ് ജിയോ ബേബിയുടെ സംവിധാനത്തിൽ പിറന്ന ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിനകത്തെ സ്ത്രീയുടെ ജീവിതമാണ് ജിയോ ബേബിയുടെ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ചര്‍ച്ച ചെയ്യുന്നത്.

അടുക്കളയാണ് സിനിമയിലെ പ്രധാന ഭാഗം. പലരും പറഞ്ഞു സിനിമ പരമ ബോർ ആണെന്ന്, അതെ സിനിമയിൽ കാണുന്നതൊക്കെ പരമ ബോറാണ്.. കാരണം സിനിമയിലെ ഹൈലൈറ്റ് അടുക്കളയാണല്ലോ? സൂരജ് സൺ പറയുമ്പോലെ അടുക്കള ജീവിതം അത്ര സുഖകരമാകില്ല. രണ്ടുമണിക്കൂറുകൊണ്ട് സിനിമയിൽ ചിത്രീകരിച്ചത് ഒരു മിനിറ്റുകൊണ്ട് വളരെ മനോഹരമായി സൂരജ് വീഡിയോയിലൂടെ പറയുന്നുണ്ട്.

ABOUT SOORAJ SUN

Continue Reading

More in Malayalam

Trending

Recent

To Top