സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്ന ഉപചാരപൂര്‍വ്വം ഗുണ്ടജയന്. അരുണ്‍ വൈഗ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണക്കമ്പനിയായ വേഫെറെര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിൽ എം.പി എ.എം. ആരിഫും അഭിനയിക്കുന്നുണ്ട്
ചിത്രം വരുന്ന ഫെബ്രുവരി ഇരുപത്തിയഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ആരിഫ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.
ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചത് ഇങ്ങനെയാണ്
‘കഴിഞ്ഞ കൊവിഡ് കാലത്തിന് തൊട്ടുമുമ്പ് ഷൂട്ടിംഗ് ആരംഭിച്ചതാണ് ഉപചാരപുര്‍വ്വം ഗുണ്ടജയന്. മലയാള ചലച്ചിത്ര രംഗത്ത് ഒട്ടേറെ സിനിമകളില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഗ്രഹീതനായ നടനാണ് സൈജു കുറുപ്പ്.
അദ്ദേഹത്തിന്റെ കുടുംബം ആലപ്പുഴ ജില്ലയിലെ പാണാവള്ളിയില്‍ അച്ഛനും അമ്മയും എല്ലാം അവിടെ ആയിരുന്നു താമസം. അച്ഛന് വാഹന അപകടത്തില്‍ പെട്ടു മരിച്ചു. അദ്ദേഹം നായകനായ നമുക്കെല്ലാം പ്രിയങ്കരനായ യുവ സംവിധായകന് അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യത്തെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത് ഞാന്‍ ആയിരിന്നു.
കൊവിഡ് കാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കിലും സമയത്ത് റിലീസ് ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. നല്ല രസകരമായ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഒരു സിനിമയാണ് ഗുണ്ടജയന്. ഷൂട്ടിംഗ് വേളയില്‍ ഞാനും പലതവണ ലൊക്കേഷനുകളില്‍ വരികയും ചെയ്തു.ഈ സിനിമ പ്രേക്ഷക സമൂഹം ഏറ്റെടുക്കും എന്ന് എനിക്ക് ഉറച്ച പ്രതീക്ഷ ഉണ്ട്. നല്ല വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു,’ അദ്ദേഹം കുറിച്ചു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...