Connect with us

40 മണിക്കൂര്‍ പാലക്കാടിന്റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവത്തില്‍ മോഹാലസ്യപ്പെടാതെ നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്റെതാണ് ഈ ദിവസം; ഷെയ്ന്‍ നിഗം

Malayalam

പാലക്കാട് മലമ്പുഴയിലെ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലമുകളിൽ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയപ്പോൾ തെളിഞ്ഞത് ഇന്ത്യൻ സൈന്യത്തിന്റെ കരുത്താണ്. 48 മണിക്കൂര്‍ വെള്ളവും ഭക്ഷണവുമില്ലാതെ മലയിടുക്കില്‍ കുടുങ്ങിയിട്ടും ആത്മവിശ്വാസം കൈവിടാത പിടിച്ചു നിന്ന ബാബുവാണ് ഈ ദിവസത്തെ താരമെന്ന് നടന്‍ ഷെയ്ന്‍ നിഗം. ആര്‍മി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങള്‍ ബാബുവിനെ സുരക്ഷിതമാക്കിയെന്നും ഷെയ്ന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”ഒടുവില്‍ സന്തോഷ വാര്‍ത്ത, ബാബുവിനെ ആര്‍മി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങള്‍ സുരക്ഷിതമാക്കി. 40 മണിക്കൂര്‍ പാലക്കാടിന്റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവത്തില്‍ മോഹാലസ്യപ്പെടാതെ നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്റെയും ആണ് ഈ ദിവസം” എന്നാണ് ഷെയ്ന്‍ കുറിച്ചിരിക്കുന്നത്.

തിങ്കളാഴ്ചയാണ് മലമ്പുഴ ചെറാട് സ്വദേശിയായ ബാബു കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്. ബാബുവും മൂന്ന് സുഹൃത്തുക്കളും കൂടിയാണ് മല കയറിയത്. ഇതിനിടെ ബാബു കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബാബുവിനെ രക്ഷിക്കാനായി വടിയും മറ്റും ഇട്ടു നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

ബാബുവിന്റെ സുഹൃത്തുക്കള്‍ മലയിറങ്ങിയ ശേഷം പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. 45 മണിക്കൂറിലധികമാണ് ബാബു മലയിടുക്കില്‍ കുടുങ്ങി കിടന്നത്. തുടര്‍ന്ന് സേന സുരക്ഷിതമായി ബാബുവിനെ രക്ഷപ്പെടുത്തി മലമുകളില്‍ എത്തിക്കുകയായിരുന്നു.

ശരീരത്തില്‍ സുരക്ഷാ ബെല്‍റ്റും, ഹെല്‍മറ്റും ഘടിപ്പിച്ച ശേഷം സേനാംഗത്തിനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു. 9.30 ഓടെ ബാബുവിന്റെ അടുത്തെത്തിയ സംഘം ഏകദേശം 40 മിനിറ്റോളം മല കയറിയാണ് മുകളിലെത്തിയത്. ബാബുവിനെ എയര്‍ ലിഫ്റ്റ് ചെയ്ത് താഴെ എത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top