പുക കാരണം ഇന്നസെന്റ് ശ്രദ്ധിച്ചിരുന്നില്ല… മോഹന്‍ലാല്‍ ഇത് ശ്രദ്ധിക്കുകയും ഞൊടിയിടയില്‍ ഇന്നസെന്റിനെ മാറ്റുകയും ചെയ്തു, ‘ഇല്ലെങ്കില്‍ അന്ന് ഡോര്‍ ദേഹത്ത് പതിച്ച് അദ്ദേഹം മരിച്ചുപോയേനെ…

മോഹൻലാൽ നായകനായ പിൻഗാമി എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ നടന്ന ഒരു അപകടത്തെ കുറിച്ച് ചിത്രത്തിന്റെ സഹസംവിധായകനായിരുന്ന ഷിബു ലാല്‍. ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
ബോംബ് ബ്ലാസ്റ്റില്‍ നിന്നും നടന് ഇന്നസെന്റ് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവത്തെ കുറിച്ചാണ് ഷിബു ലാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 1994ല്‍ പുറത്തിറങ്ങിയ പിന്‍ഗാമിയിലെ പ്രധാന വില്ലന്മാരില് ഒരാളായ അഡ്വക്കറ്റ് അയ്യങ്കാര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്നസെന്റ് അവതരിപ്പിച്ചത്.
ചിത്രത്തിലെ പ്രധാന വില്ലനായ എഡ്വിന് തോമസ് എന്ന കഥാപാത്രത്തെ മോഹന്‍ലാലിന്റെ കഥാപാത്രം കാറില്‍ ബോംബ് സെറ്റ് ചെയ്ത് റിമോട്ട് വഴിയാണ് കൊലപ്പെടുത്തുന്നത്. ബോംബ് ബ്ലാസ്റ്റ് നടക്കുന്നത് ഇന്നസെന്റിന്റെ കഥാപാത്രവും മോഹന്‍ലാലിന്റെ കഥാപാത്രത്തിനൊപ്പം നിന്ന് കാണുന്നത് പിന്‍ഗാമിയുടെ ക്ലൈമാക്സില്‍ കാണിക്കുന്നുണ്ട്. ആ ബോംബ് ബ്ലാസ്റ്റ് നടക്കുമ്പോള്‍ പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കാറിന്റെ ഡോര്‍ പറന്നുയര്‍ന്ന് ഇന്നസെന്റിന് നേര്‍ക്ക് വന്നു. പുക കാരണം ഇന്നസെന്റ് ഇത് ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ മോഹന്‍ലാല്‍ ഇത് ശ്രദ്ധിക്കുകയും ഞൊടിയിടയില്‍ ഇന്നസെന്റിനെ മാറ്റുകയും ചെയ്തു.’
‘ഇല്ലെങ്കില്‍ അന്ന് ഡോര്‍ ദേഹത്ത് പതിച്ച് ഇന്നസെന്റ് മരിച്ചുപോയേനെ. ആ ഡോര്‍ പറന്ന് വരുന്നത് ക്ലൈമാക്സിലും ശ്രദ്ധിച്ചാല്‍ കാണാം’ ഷിബു ലാല്‍ പറയുന്നു.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...