മണിച്ചിത്രത്താഴിട്ട് വിനീതിനെ പൂട്ടി പങ്കുണ്ണി ; അമ്പാടിയെ തീർക്കാനുള്ള പ്ലാനുമായി സച്ചി, കുലസ്ത്രീ പരമ്പര അവാർഡ് വാങ്ങാനൊരുങ്ങി അമ്മയറിയാതെ!! വീണ്ടും അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് കയറാനൊരുങ്ങി നീരുവമ്മ
മണിച്ചിത്രത്താഴിട്ട് വിനീതിനെ പൂട്ടി പങ്കുണ്ണി ; അമ്പാടിയെ തീർക്കാനുള്ള പ്ലാനുമായി സച്ചി, കുലസ്ത്രീ പരമ്പര അവാർഡ് വാങ്ങാനൊരുങ്ങി അമ്മയറിയാതെ!! വീണ്ടും അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് കയറാനൊരുങ്ങി നീരുവമ്മ
മണിച്ചിത്രത്താഴിട്ട് വിനീതിനെ പൂട്ടി പങ്കുണ്ണി ; അമ്പാടിയെ തീർക്കാനുള്ള പ്ലാനുമായി സച്ചി, കുലസ്ത്രീ പരമ്പര അവാർഡ് വാങ്ങാനൊരുങ്ങി അമ്മയറിയാതെ!! വീണ്ടും അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് കയറാനൊരുങ്ങി നീരുവമ്മ
ഏഷ്യാനെറ്റിലെ ഏറ്റവും വലിയ ത്രില്ലെർ സ്റ്റോറി അമ്മയറിയാതെ, ഏറ്റവും നല്ലൊരു കുലസ്ത്രീ പരമ്പര എന്ന അവാർഡും നേടാൻ പോകുകയാണ്. ഒരു പെണ്കുട്ടിയെങ്ങനെ ആകണം, ഭർത്താവിനെ സ്നേഹിക്കേണ്ടത് എങ്ങനെ എന്നൊക്കെ ഇന്ന് നിങ്ങൾക്ക് കാണിച്ചു തരും. ഏഷ്യാനെറ്റില് സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരകളിലൊന്നാണ് അമ്മയറിയാതെ. റേറ്റിങ്ങിലും മൂന്നാം സ്ഥാനം നിലനിർത്തുന്ന അമ്മയറിയാതെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്.
എന്നാൽ കഥയിൽ വരുത്തിയ മാറ്റം ആരാധകരെ അക്ഷരാർത്ഥത്തിൽ അമ്പരിപ്പിച്ചു . ഏറ്റവും പുതിയതായി സീരിയലില് നിന്നും പുറത്ത് വന്ന പ്രൊമോ വീഡിയോയ്ക്ക് വമ്പന് സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
മലയാള ടെലിവിഷൻ ചരിത്രത്തിൽ ഇതുപോലൊരു സീരിയൽ ആദ്യമാണെന്ന് തന്നെ പറയേണ്ടി വരും. അതായത് കുടുംബവിളക്ക് പരിശോധിച്ചാൽ സുമിത്ര എന്ന നായികാ അടുക്കളയിൽ നിന്നും അരങ്ങത്തേക്കായിരുന്നു. എന്നാൽ അമ്മയറിയാതെയിൽ നീരജ ‘അമ്മ കഥാപാത്രം അരങ്ങിൽ നിന്നും അടുക്കളയിൽ മരുമകന് ചോറുവെച്ചുകൊടുക്കുന്ന തിരക്കിലാണ്. അവസാനം ഡൈവേഴ്സായപ്പോഴാണ്, അതിനൊരു അന്ത്യം വന്നത്.. എന്നാലും പറയാതിരിക്കാൻ കഴിയില്ല.. ഹൈലൈറ്റായ വിനുമോന്റെ മീൻകറി.
ഇപ്പോഴിതാ, ടിപ്പിക്കൽ കുടുംബകഥയിൽ നിന്നും വഴിമാറി അമ്മയറിയാതെ ക്രൈം ത്രില്ലർ സീരിയലിലേക്ക് കടന്നുവരികയാണ്. അതിനുള്ള പ്രധാന കാരണം അമ്പാടി തിരികെ നാട്ടിലേക്ക് വരുന്നത് തന്നെയാണ്. ഏതാണ്ട് ഒരു മാസം കൊണ്ട് ഉപ്ലൂ പറ്റിക്കുകയാണ് അമ്പാടി നാട്ടിലേക്ക് തിരികെ വരുന്നു എന്നും പറഞ്ഞ്, എല്ലാവരും അതും വിശ്വസിച്ച് അമ്പാടിയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസം കുറേയെ ആയി. ഇപ്പോഴത്തെ വിശ്വാസം ഈ ആഴ്ചയിൽ അമ്പാടി തിരികെ വരുമെന്നാണ്. എന്തായാലും എല്ലാവർക്കും ഈ വീക്കിൽ തന്നെ അമ്പാടിയെ കാണാൻ കഴിയും. മിക്കവാറും അതിന് വ്യാഴമോ, വെള്ളിയോ ആയിരിക്കും എന്ന് മാത്രമേയുള്ളു…
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് തോന്നിയത്, അപർണയുടെയും വിനീതിന്റേയും കള്ള പ്രേമമം ഉടൻ തന്നെ പുറത്താകുമെന്നാണ്. ആരും അറിയാതെ ഒരു ദിവസം വീട്ടിൽ അപർണയുമായി അടിച്ചുപൊളിക്കാൻ വന്ന അപർണയ്ക്കും വിനീതിനും എട്ടിന്റെ പണിയല്ലേ… കിട്ടിയിരിക്കുന്നത്.
എങ്ങനെയൊക്കെ പുറത്ത് ചാടാൻ നോക്കിയാലും അവിടെയെല്ലാം പങ്കുണ്ണി കാണും ഒന്നും ചെയ്യാനും പറയാനും കഴിയാതെ ആയിരിക്കുകയാണ്. പുറത്ത് കടക്കാൻ ശ്രമിക്കുന്ന അവസാനത്തെ ആഗ്രഹവും പാഴാക്കുന്ന അവസ്ഥയാണ്,വിനീതിന്. അതോടെ രാവിലെ മുതൽ കട്ടിലിന്റെ അടിയിൽ കിടക്കുന്ന അപർണ രാത്രിയും അവിടെ കിടക്കുന്ന അവസ്ഥയാണ് വരുന്നത്.
പിന്നെ, സച്ചി പുതിയ തന്ത്രങ്ങൾ മെനഞ്ഞ് തുടങ്ങിയിട്ടുണ്ട്. നരസിംഹന്റെ എല്ലാ സന്ദേശങ്ങളും കറക്റ്റ് സമയത്ത് തന്നെ എത്തുന്നതുകൊണ്ട്, വേറെ പ്രശ്നങ്ങൾ ഒന്നുമില്ലാതെ.. അതും നാണായിട്ട് തന്നെ നടക്കുന്നുണ്ട്. കൂട്ടാളികളുമായി ചേർന്ന് അമ്പാടിയെ കൊല്ലാനുള്ള അവസാനത്തെ പ്ലാനുമായി സച്ചി രംഗത്ത് ഇറങ്ങുമ്പോൾ, അതിലും കിടിലൻ ട്വിസ്റ്റുമായിട്ട് തന്നെയാകും അമ്പാടിയുടെ എൻട്രി.. കഥാനായകനല്ലേ.. അപ്പോൾ, കുറച്ചു ദിവസത്തിന് ശേഷമുള്ള മടങ്ങി വരവിന് കിടിലനൊരു എൻട്രി കൊടുക്കാതിരിക്കില്ല. ഏതായാലും അമ്പാടിയും സച്ചിയും തമ്മിലുള്ള വാക്ക് തർക്കവും തുടർന്നുള്ള സംഘടനവുമൊക്കെ ഉടനെ തന്നെ സ്ക്രീനിൽ കാണാം.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...