Connect with us

പണം കൊയ്യാൻ പുതിയ ജാലവിദ്യ ഇറക്കി പ്രകാശൻ; മൊബൈലും വാങ്ങി മന്ത്രം ചൊല്ലാനിറങ്ങി മുത്തശ്ശി, സത്യം എന്താണെന്നറിയാതെ കണ്ണുതള്ളി വിക്രം: നിറകണ്ണുകളോടെ കല്യാണി

Malayalam

പണം കൊയ്യാൻ പുതിയ ജാലവിദ്യ ഇറക്കി പ്രകാശൻ; മൊബൈലും വാങ്ങി മന്ത്രം ചൊല്ലാനിറങ്ങി മുത്തശ്ശി, സത്യം എന്താണെന്നറിയാതെ കണ്ണുതള്ളി വിക്രം: നിറകണ്ണുകളോടെ കല്യാണി

പണം കൊയ്യാൻ പുതിയ ജാലവിദ്യ ഇറക്കി പ്രകാശൻ; മൊബൈലും വാങ്ങി മന്ത്രം ചൊല്ലാനിറങ്ങി മുത്തശ്ശി, സത്യം എന്താണെന്നറിയാതെ കണ്ണുതള്ളി വിക്രം: നിറകണ്ണുകളോടെ കല്യാണി

കാര്യം കാണാൻ കഴുതക്കാലും പിടിക്കുമെന്ന് പറഞ്ഞു കേട്ടിട്ടില്ലേ… അതുപോലൊരു അവസ്ഥയിലാണ് മൗനരാഗം സീരിയലിൽ നടക്കുന്നത്. പിന്നെ, പ്രകാശന്റെയും കൂട്ടാളികളുടെയും കാലുപിടിക്കാൻ മടിയായതുകൊണ്ട് സി എസ് കണ്ടെത്തിയ വഴിയാണ് കാശ് കൊടുത്ത് കുപ്പിയിലാക്കുക എന്നത്. എന്തായാലും പ്രകാശനെ പോലുള്ളവരെ ഇങ്ങനെ കൈയിലാക്കാനേ കഴിയൂ.

ഇന്നത്തെ എപ്പിസോഡിൽ പ്രകാശനെ കൈയ്യിലാക്കാൻ ഒരുകിടിലൻ പണി സി എസ് കൊടുക്കുന്നുണ്ട്. കല്യാണിയെ സംബന്ധിച്ചെസത്തോളം ഇത് സി എസിന്റെ നല്ലൊരു സമ്മാനം എന്ന് വേണം പറയാൻ. പക്ഷെ, മറു വശത്തു നിന്ന് ചിന്തിക്കുമ്പോൾ, ഒരു കാര്യം പറയാതിരിക്കാൻ വയ്യ.

ഈ സീരിയലിൽ ഉള്ളവർക്ക് മാത്രം ഇത്രയും പണവും സ്വർണവും എവിടെ നിന്നാണ് കിട്ടുന്നത്. ഇന്നും പ്രകാശന് ചെറിയൊരു കാര്യത്തിന് വേണ്ടി ഒരുപാട് പണം കൊടുക്കുന്നുണ്ട്. കുഞ്ഞിന്റെ നൂലുകെട്ടിന് കൊടുത്ത അരഞ്ഞാണത്തിന് കമെന്റ് ബോക്സിൽ നല്ലൊരു ചർച്ച നടന്നതാണ്, അതൊന്നു കഴിയുന്നതിന് മുൻപ്  അടുത്ത സംഭവവുമായി എത്തി വിക്രമിന് മൂന്നു കോടി.. ഈ കോടികളുടെ കണകൊക്കെയുള്ളൂ.. മൗനരാഗം ടീമിന്.

ഏതായാലും പറയാതിരിക്കാൻ വയ്യ ഇവരുടെ സ്വർണത്തിന്റെയും പണത്തിന്റെയും കണക്കുകൾ. ഒരാൾക്ക് വെറുതെ പൈസ കൊടുക്കുന്നതിന് ഒരു പരിധിയൊക്കെ വേണ്ടേ.. ഈ റൈറ്റർ സാറിനെങ്കിലും അക്കാര്യത്തിൽ ഒന്ന് മാറിയെങ്കിലും ചിന്തിക്കാമായിരുന്നു.  

പക്ഷെ, മറ്റൊരു രീതിയിൽ ചിന്തിക്കാമെങ്കിൽ ഇതുപോലെ സ്വഭാവമുള്ളവരെ കൈയ്യിലാക്കണമെങ്കിൽ പണം കൊണ്ടുള്ള എന്തെങ്കിലും വിദ്യയൊക്കെ നടത്തിയാൽ മാത്രമേ.. ചില കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയൂ. അതിന്ന് സംഭവിക്കുന്നുമുണ്ട്, വർഷങ്ങളായി കല്യാണിയുടെ മനസ്സിലുണ്ടായിരുന്ന സ്വപ്നം ഇന്ന് സഫലീകരിക്കും. അതൊക്കെ കാണുമ്പോൾ, കല്യാണി നിറകണ്ണുകളോടെ നിൽക്കുന്നതുമൊക്കെ കാണാം,അവിടെയും പണമില്ലാത്തവർക്ക് സമൂഹത്തിൽ ജീവിക്കേണ്ടയോ?? എന്നൊരു ചിന്ത വരുവാനുള്ള സാധ്യത ഏറെയാണ്.

എന്തായാലും, പണം അക്കൗണ്ടിലെത്താൻ പ്രകാശനെകൊണ്ട് മറ്റൊരു കാര്യം പറയിപ്പിക്കുകയാണ്, ചിത്രസേനൻ. ഇത് എന്തോ മന്ത്ര വിദ്യ ആണെന്നും കരുതി. പുതിയ ഫോണും വാങ്ങി മന്ത്രം ചൊല്ലാനുള്ള തയ്യാറെടുപ്പിൽ തന്നെയാണ് മുത്തശ്ശി. പുതിയ ജാലവിദ്യ ഇനി വിക്രമും പരിശോധിക്കുമോ എന്നുള്ള കാര്യം കണ്ടറിയാം. പിന്നെ, പണം കണ്ട് കണ്ണ് മഞ്ഞളിച്ച പ്രകാശൻ ചെയ്യുന്ന കോമഡികളെല്ലാം കണ്ടറിയുന്നതാണ് നല്ലത്. 

More in Malayalam

Trending

Recent

To Top