അമ്മയ്ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച കന്നഡ റിയാലിറ്റി ഷോ ബാലതാരം സമന്വി രൂപേഷ് (6) അപകടത്തില്‍ മരിച്ചു. കനകപുരററോഡിലെ വജറഹള്ളി ക്രോസില്‍ 223-ാം നമ്ബര്‍ മെട്രോ തൂണിനു സമീപം ടിപ്പര്‍ സ്കൂട്ടറിലിടിച്ചാണ് അപകടം.വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടമുണ്ടായത്.
ഷോപ്പിങ്ങിനു ശേഷം അമൃതയും സമന്‍വിയും സ്കൂട്ടറില്‍ വീട്ടിലേക്കു പോവുകയായിരുന്നു. ഈ സമയം കൊനനകുണ്ഡെ ക്രോസില്‍നിന്ന് നൈസ് റോഡിലേക്ക് അതിവേഗത്തില്‍ പോയ ട്രക്ക്, സ്കൂട്ടറിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. ശേഷം ഇരുവരും റോഡില്‍ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമന്‍വിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ടെലിവിഷന്‍ താരമായ അമ്മ അമൃത നായിഡു (34) പരിക്കുകളോടെ ആശുപത്രിയിലാണ്. സമന്‍വിയുടെ അച്ഛന് രൂപേഷ് ഹുളിമാവില്‍ ട്രാഫിക് വാര്‍ഡനാണ്. ടിപ്പര്‍ ഡ്രൈവര്‍ മഞ്ജെ ഗൗഡയെ കുമാരസ്വാമിലേ ഔട്ട് ട്രാഫിക് പോലീസ് അറസ്റ്റുചെയ്തു. .’നന്നമ്മ സൂപ്പര്‍ സ്റ്റാര്‍’ റിയാലിറ്റിഷോയിലെ മികച്ച മത്സരാര്‍ഥിയായിരുന്നു സമന്വി…….പ്രമുഖ ഹരികഥ കലാകാരന് ഗുരുരാജുലുവിന്റെ കൊച്ചുമകളാണ് സമന്വി……
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...