വിഖ്യാതയായ ഗായിക ലതാ മങ്കേഷ്കര്‍ ഐസിയുവില്‍ തുടരുന്നുവെന്ന് വിവരം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലതാ മങ്കേഷ്കറിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന് പിന്നാലെ ലതാ മങ്കേഷ്കറിന് ന്യുമോണിയയും ബാധിച്ചിരുന്നു. ഐസിയുവില്‍ തുടരുമെന്നും ലതാ മങ്കേഷ്കറിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഡോ. പ്രതീത് സംദാനി പറയുന്നു.
എന്നാല്‍ ലതാ മങ്കേഷ്കറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ബന്ധു പ്രതികരിച്ചു. കുടുംബം ഇതില്‍ സന്തുഷ്ടരാണെന്നും എല്ലാവരും പ്രാര്‍ത്ഥനകള്‍ ഫലം കാണുന്നുവെന്നും കുടുംബം വ്യക്തമാക്കി.
നൈറ്റിംഗേല്‍ ഓഫ് ഇന്ത്യ എന്നഖിയപ്പെടുന്ന ലതാ മങ്കേഷ്കര്‍ ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്.
ഭാരതരത്ന, പത്മവിഭൂഷന്, പത്മഭൂന്‍, ദാദാസാഹെബ് ഫാല്‍കെ പുരസ്കാരം, നിരവധി ദേശിയ പുരസ്കാരങ്ങള്‍ എന്നിവ ലഭിച്ച ഈ അനുഗ്രഹീത ഗായികയുടെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ആല്‍ബം 2004 ലെ വീര്‍ സാറ എന്ന ചിത്രത്തിലേതായിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നാടകീയ രംഗങ്ങളായിരുന്നു ഇന്ന് നടന്നത്. കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്നും ജാമ്യം റദ്ദാക്കണം എന്നും...
നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസവും പുറത്ത വരുന്ന വിവരങ്ങൾ നടക്കുന്നതാണ് .സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തി വരുന്ന അന്വേഷണം...
ബോളിവുഡിലെ ഏറ്റവും മികച്ച അഭിനേത്രിമാരിലൊരാലാണ് കങ്കണ റണൗട്ട്.2006ല്‍ പുറത്ത് വന്ന ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച കങ്കണ അഭിനയത്തില്‍...
ബോളിവുഡിലെ പ്രിയ നടിയായിരുന്നു ഒരുകാലത്ത് നീന ഗുപ്ത. വ്യക്തിത്വമികവും പോസിറ്റീവ് മനോഭാവവും നീനയെ മറ്റുള്ള അഭിനേത്രികളില്‍ നിന്നും ഏറെ വ്യത്യസ്തയാക്കി. യാഥാസ്ഥിതിക...