Connect with us

നോയിഡയില്‍ ഓട്ടോ ഡ്രൈവറായി കുഞ്ചാക്കോ ബോബന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Malayalam

നോയിഡയില്‍ ഓട്ടോ ഡ്രൈവറായി കുഞ്ചാക്കോ ബോബന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

നോയിഡയില്‍ ഓട്ടോ ഡ്രൈവറായി കുഞ്ചാക്കോ ബോബന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ ഓട്ടോറിക്ഷ ഓടിക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

‘വൈറ്റില വൈറ്റില’ എന്ന് വിളിച്ചു പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന അറിയിപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ രസകരമായ വീഡിയോയാണ് കുഞ്ചാക്കോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

നോയിഡയില്‍ വെച്ചാണ് അറിയിപ്പിന്റെ ചിത്രീകരണം നടക്കുന്നത്. ടേക്ക് ഓഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് അറിയിപ്പ്. ഷെബിന്‍ ബെക്കറാണ് സിനിമയുടെ നിര്‍മ്മാണം. സനു വര്‍ഗീസ് ഛായാഗ്രഹണം.

അതേസമയം, ഭീമന്റെ വഴിയാണ് കുഞ്ചാക്കോ ബോബന്റെതായി അവസാനം തിയേറ്ററുകളില്‍ എത്തിയ ചിത്രം. പട, രെണ്ടഗം, പകലും പാതിരവും, ന്നാ, താന്‍ കേസ് കൊട്, എന്താടാ ഷാജി, പദ്മിനി, ആറാം പാതിര, ഗര്‍ര്‍, മറിയം ടൈലേഴ്സ് എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

Continue Reading

More in Malayalam

Trending

Recent

To Top