
Malayalam
ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രണ്ട് ഡോസ് വാക്സിന് എടുത്തതില്‍ സന്തോഷിക്കുന്നുവെന്ന് നടി
ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രണ്ട് ഡോസ് വാക്സിന് എടുത്തതില്‍ സന്തോഷിക്കുന്നുവെന്ന് നടി

നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ശോഭന തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്സിന് എടുത്തതില്‍ സന്തോഷിക്കുന്നുവെന്നും നടി കുറിക്കുന്നു. ഈ വകഭേദം കൊവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന കുറിച്ചു.
ശോഭനയുടെ വാക്കുകള്‍
ലോകം മാന്ത്രികമായി ഉറങ്ങുമ്പോള്‍ ! മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് ഒമിക്രോണ്‍ ബാധിച്ചു. സന്ധി വേദന, വിറയല്‍, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങള്‍, അതിനെ തുടര്‍ന്ന് ചെറിയ തൊണ്ടവേദനയും. അത് ആദ്യ ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് വാക്സിനുകളും എടുത്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
ഇത് രോഗത്തെ 85 ശതമാനം പുരോഗതിയില്‍ നിന്ന് തടയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ വാക്സിന് സ്വീകരിച്ചില്ലെങ്കില്‍ എത്രയും വേഗം എടുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
പിന്നാലെ നിരവധി പേരാണ് എത്രയും വേഗം സുഖം പ്രാപിച്ച് തുരിച്ചുവാരാന് ശോഭനയ്ക്ക് ആശംസയുമായി രംഗത്തെത്തിയത്. സിനിമയില്‍ സജീവമല്ലെങ്കിലും തന്റെ നൃത്ത വീഡിയോകളും വിശേഷങ്ങളും പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശോഭന. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളതും.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...