Connect with us

ഒന്നാം പ്രതിയുടെ പത്മസരോവരം വീട്ടിലെ ഹാളില്‍ വച്ച് കുറ്റകരമായ ഗൂഢാലോചന നടത്തി, എഫ് ഐ ആര്‍ വിവരങ്ങള്‍ പുറത്ത്; ദിലീപിന് കസ്റ്റഡിയില്‍ വെച്ച് തല്ല് കിട്ടി!?

Malayalam

ഒന്നാം പ്രതിയുടെ പത്മസരോവരം വീട്ടിലെ ഹാളില്‍ വച്ച് കുറ്റകരമായ ഗൂഢാലോചന നടത്തി, എഫ് ഐ ആര്‍ വിവരങ്ങള്‍ പുറത്ത്; ദിലീപിന് കസ്റ്റഡിയില്‍ വെച്ച് തല്ല് കിട്ടി!?

ഒന്നാം പ്രതിയുടെ പത്മസരോവരം വീട്ടിലെ ഹാളില്‍ വച്ച് കുറ്റകരമായ ഗൂഢാലോചന നടത്തി, എഫ് ഐ ആര്‍ വിവരങ്ങള്‍ പുറത്ത്; ദിലീപിന് കസ്റ്റഡിയില്‍ വെച്ച് തല്ല് കിട്ടി!?

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിര്‍ണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപിന് എതിരെ കേസെടുത്തു എന്നാണ് പുറത്ത് വരുന്ന വിവരം. ഒരു ചാനല്‍ പുറത്ത് വിട്ട ശബ്ദ രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ മറ്റെന്നാള്‍ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘എസ്.പി കെ.എസ് സുദര്‍ശന്റെ കൈ വെട്ടണം’ എന്ന ദിലീപിന്റെ പരാമര്‍ശത്തിലാണ് കേസ്.

അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്തണമെന്ന് ദിലീപും സംഘവും പറയുന്ന ശബ്ദരേഖകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമ്പോള്‍ വ്യക്തമാകുന്നത് ദിലീപിന് അന്വേഷണ ഉദ്യോഗസ്ഥരോട് കടുത്ത പകയുണ്ടെന്ന് ശബ്ദരേഖകളില്‍ നിന്ന് വ്യക്തമാണ്. കേസിന്റെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യലില്‍ പൊലീസ് മര്‍ദ്ദനമേറ്റതാണ് ദിലീപിന്റെ വൈരാഗ്യത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചനള്‍. തന്റെ ദേഹത്ത് കൈ വെച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ സുദര്‍ശന്റെ കൈ വെട്ടണം എന്ന് അന്വേഷണ സംഘത്തിന് ലഭിച്ച ഒരു ശബ്ദരേഖയില്‍ ദിലീപ് തന്നെ പറയുന്നതില്‍ കസ്റ്റഡിയില്‍ തല്ലു കിട്ടിയെന്ന സൂചനയുമുണ്ട്.

‘സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ. എന്നെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ എനിക്കെല്ലാം പറയാമായിരുന്നു. മാര്‍പാപ്പ ബൈജു തുണിയില്ലാതെ നിര്‍ത്തി ചെകിടത്ത് രണ്ടെണ്ണം തന്നപ്പോള്‍ ചേട്ടന്‍ ഒരു വിധം എല്ലാം പറഞ്ഞില്ലേ. എന്നെയും വീജീഷിനെയും പൊലീസ് സല്‍ക്കാരത്തിന് വിളിച്ചതല്ല. വിജീഷിനും എനിക്കും ശരിക്കും കിട്ടിയിട്ടും ഒന്നും പറഞ്ഞില്ല. വിജീഷ് പറയുമോയെന്ന് എനിക്കും പേടിയുണ്ടായിരുന്നു. പക്ഷെ ചേട്ടനെ പറ്റി ഒന്നും പറഞ്ഞില്ല. വിജീഷ് എന്നോട് ചോദിച്ചു നമ്മളെ ദിലീപേട്ടന്‍ രക്ഷിക്കില്ലേയെന്ന്. നമുക്ക് ചേട്ടന്‍ ഒരു വഴി കാണിച്ചു തരും ചേട്ടന്റെ പേര് പറയരുതെന്ന് ഞാന്‍ പറഞ്ഞു. ചേട്ടന്‍ ഞങ്ങള്‍ക്കെതിരെ പരാതി കൊടുക്കുന്നത് വരെ വിജീഷ് ഒന്നും പൊലീസിനോട് പറഞ്ഞില്ല,’ കത്തില്‍ പറയുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ എടുത്ത പുതിയ കേസിന്റെ എഫ്ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയ പുതിയ കേസിലെ വിശദാംശങ്ങളാണ് പുറത്തുവരുന്നത്. ദിലീപിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റിരുന്നു എന്ന് കൂടി സംശയിക്കുന്നതാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ എഫ്ഐആറില്‍ ഉള്ളത്.

ദിലീപ് ഉള്‍പ്പെടെ ആറ് പ്രതികളാണ് കേസിലുള്ളത്. ആറാം പ്രതിയുടെ പേര് എഫ്ഐആറില്‍ ഇല്ല. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുമെന്ന് പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. എ വി ജോര്‍ജിന്റെ ദൃശ്യങ്ങള്‍ യു ട്യൂബില്‍ കണ്ട ദിലീപ് വധഭീഷണി മുഴക്കിയെന്നും തന്റെ ദേഹത്ത് കൈ വച്ച എസ് പി സുദര്‍ശന്റെ കൈ വെട്ടുമെന്ന് ദിലീപ് പറഞ്ഞതായും എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ബി സന്ധ്യ, സോജന്‍, സുദര്‍ശന്‍, ബൈജു, എ വി ജോര്‍ജ് എന്നിവര്‍ക്കെതിരെ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആര്‍ വ്യക്തമാക്കുന്നു.

എഫ്‌ഐആറിന്റെ ഉള്ളടക്കം ഇങ്ങനെയാണ്, ‘ഒന്നാം പ്രതിയെ നെടുമ്പാശ്ശേരി പി. എസ്. കം. 297/2017 നമ്പര്‍ കേസിലെ 8-ആം നമ്പര്‍ പ്രതിയാക്കി അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ക്ക് വിധേയമാക്കിയതിന്റെ വിരോധത്താല്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആവലാതിക്കാരനെയും കേസില്‍ മേല്‍നോട്ടം വഹിച്ച മറ്റ് മേലുദ്യോഗസ്ഥരെയും അപായപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി 1 മുതല്‍ 6 വരെ പ്രതികള്‍ ചേര്‍ന്ന് 15.11.2017-ആം തീയതി ആലുവ കൊട്ടാരക്കടവിലുള്ള ഒന്നാം പ്രതിയുടെ പത്മസരോവരം വീട്ടിലെ ഹാളില്‍ വച്ച് കുറ്റകരമായ ഗൂഢാലോചന നടത്തി.

കേസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന എസ്പി എവി ജോര്‍ജ്ജിന്റെ വീഡിയോ യൂടൂബില്‍ ഫ്രീസ് ചെയ്തു വച്ച് ദൃശ്യങ്ങളില്‍ ജോര്‍ജ്ജിനു നേരെ ഒന്നാം പ്രതി കൈചൂണ്ടി ‘നിങ്ങള്‍ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കാന്‍ പോവുകയാണ്. സോജന്‍,സുദര്‍ശന്‍, സന്ധ്യ, ബൈജു പൗലോസ്, പിന്നെ നീ, പിന്നെ ഇതില്‍ എന്റെ ദേഹത്ത് കൈവച്ച സുദര്‍ശന്റെ കൈവെട്ടണം’ എന്ന് ഒന്നാം പ്രതി പറയുന്നതും ബൈജു പൗലോസിനെ നാളെ പോകുമ്പോള്‍ ഏതെങ്കിലും വല്ല ട്രക്കോ അല്ലെങ്കില്‍ വല്ല ലോറിയോ വന്ന് സൈഡിലിടിച്ചാല്‍… ഒന്നരക്കോടി നോക്കേണ്ടിവരും അല്ലേ’ എന്ന് മൂന്നാം പ്രതി പറഞ്ഞും 1 മുതല്‍ 6 വരെ പ്രതികള്‍ ഗൂഢാലോചന നടത്തി ഭീഷണി മുഴക്കുന്നതും ബാലചന്ദ്രകുമാര്‍ എന്നയാള്‍ നേരിട്ട് കാണാനും കേള്‍ക്കാനും ഇടയാക്കി പ്രതികള്‍ മേല്‍ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നുള്ളത്’

വധഭീഷണി മുഴക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് പുതിയ കേസെടുത്തിരിക്കുന്നത്. നടന്‍ ദിലിപിനെക്കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, അനൂപിന്റെ ഭാര്യാ സഹോദരന്‍ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും പ്രതികളാണ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. അന്വേഷണ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐ ജി എ വി ജോര്‍ജ് അന്വേഷണസംഘത്തെ നയിച്ച എസ് പിമാരായ സോജന്‍, സുദര്‍ശന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രുകുമാറിന്റെ മൊഴി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top