ഇന്ന് പ്രണയം തോന്നിയവര്‍ക്ക് നാളെ വെറുപ്പ് തോന്നാം…തിരിച്ചും, 2022 ല്‍ ഈ തള്ളൊക്കെ നിറുത്തി അഭിനയിക്കാനറിയാമെന്ന് നിങ്ങളെക്കൊണ്ടൊക്കെ പറയിക്കണമെന്നേ എനിക്കുള്ളൂ; പോസ്റ്റുമായി അനാര്‍ക്കലി മരക്കാറുടെ അമ്മ ലാലി
ഇന്ന് പ്രണയം തോന്നിയവര്‍ക്ക് നാളെ വെറുപ്പ് തോന്നാം…തിരിച്ചും, 2022 ല്‍ ഈ തള്ളൊക്കെ നിറുത്തി അഭിനയിക്കാനറിയാമെന്ന് നിങ്ങളെക്കൊണ്ടൊക്കെ പറയിക്കണമെന്നേ എനിക്കുള്ളൂ; പോസ്റ്റുമായി അനാര്‍ക്കലി മരക്കാറുടെ അമ്മ ലാലി
ഇന്ന് പ്രണയം തോന്നിയവര്‍ക്ക് നാളെ വെറുപ്പ് തോന്നാം…തിരിച്ചും, 2022 ല്‍ ഈ തള്ളൊക്കെ നിറുത്തി അഭിനയിക്കാനറിയാമെന്ന് നിങ്ങളെക്കൊണ്ടൊക്കെ പറയിക്കണമെന്നേ എനിക്കുള്ളൂ; പോസ്റ്റുമായി അനാര്‍ക്കലി മരക്കാറുടെ അമ്മ ലാലി
മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് കുമ്പളങ്ങി നൈറ്റ്സിലെ അമ്മ വേത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലാലിയുടേത്. താരത്തിന്റെ മകളായ അനാര്‍ക്കലി മരക്കാറിനെയും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ പുതുവര്‍ഷാശംസകള്‍ നേരുന്നതിനൊപ്പം പോയ വര്‍ഷത്തിന്റെ ഓര്‍മകള്‍ കൂടി പങ്കുവെച്ചിരിക്കുകയാണ് നടി ലാലി.
ലാലി എഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു;
2021 എനിക്ക് നല്ല വര്‍ഷമായിരുന്നു. കുറച്ച് പൈസയൊക്കെ കയ്യില്‍ വന്നു. കുറേ പൈസ കയ്യീന്ന് പോകുകേം ചെയ്തു. എന്നാലും ഞാന്‍ സന്തോഷവതിയാണ്. സ്വാതന്ത്ര്യമെന്നാല്‍ എനിക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യലാണ് എനിക്ക്. ഒരു ബാഹ്യ ഇടപെടലുകളുമില്ലാതെ ഞാന്‍ വീട്ടില്‍ വെറുതേയിരുന്നു. കുറച്ച് സിനിമകള്‍, ഷോര്‍ട്ട് ഫിലിം ഒക്കെ അഭിനയിച്ചു. കുറച്ച് നാളായി ആഗ്രഹിച്ചിരുന്ന വീടിന്റെ അറ്റകുറ്റപണികള്‍ക്ക് തുടക്കമിട്ടു. എല്ലാം നന്നായിരുന്നു.
എനിക്കിങ്ങനെയൊക്കെയങ്ങ് ജീവിച്ചാല്‍ മതി. എഫ്ബി ജീവിതം ബഹുരസമായിരുന്നു. അടുപ്പമുണ്ടെന്ന് കരുതിയിരുന്ന പലരും അണ് ഫ്രണ്ട് ചെയ്തു. പലരേം ഞാനും. അതു കൊണ്ട് ‘ഞാന്‍ നിങ്ങള്‍ക്കാരാണ്’ എന്ന ചോദ്യമൊക്കെ എടുത്ത് വേസ്റ്റ് കൊട്ടയിലിട്ടു. കാരണം ആരും ആര്‍ക്കും ആരുമല്ല. ഇന്ന് പ്രണയം തോന്നിയവര്‍ക്ക് നാളെ വെറുപ്പ് തോന്നാം. തിരിച്ചും. ഒരൊറ്റ വാക്കില്‍ റദ്ദ് ചെയ്യാവുന്ന ബന്ധമേ നമ്മള് തമ്മിലൊക്കെയുള്ളു. അതില്‍ കൂടുതലുണ്ടെന്ന് നമുക്ക് വെറുതേ തോന്നുന്നതാ.
ഏറ്റവും പ്രധാനം ഓരോ ദിവസവും ഉറങ്ങും മുന്‍പേ ഞാന്‍ ആരെയെങ്കിലും വിഷമിപ്പിച്ചോയെന്ന് സ്വന്തം മനസിനോട് ആരായലാണ്. മനുഷ്യരോട് സത്യസന്ധരായിരുന്നോയെന്ന്. 2022 ല്‍ ഈ തള്ളൊക്കെ നിറുത്തി അഭിനയിക്കാനറിയാമെന്ന് നിങ്ങളെക്കൊണ്ടൊക്കെ പറയിക്കണമെന്നേ എനിക്കുള്ളു.
അതിന് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം (നിങ്ങള്‍ക്കും എന്തേലും മാര്‍ഗ്ഗമൊക്കെ എനിക്ക് വേണ്ടി സജസ്റ്റ് ചെയ്യാം) പിന്നെ ഒരു പുസ്തകമെഴുതണംന്നുണ്ട്. അതിനീ ഫോണൊന്ന് താഴ്തിവക്കണം. ഡാന്‍സ് പഠിക്കണം പാട്ട് പഠിക്കണം. അത്രേയുള്ളു വിഷ് ലിസ്റ്റ് …. അപ്പോ എല്ലാര്ക്കും ഹാപ്പി ന്യൂ ഇയര്‍.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...