Connect with us

രണ്ടു പോലീസ്‌കാര്‍ക്കൊപ്പം ഒരു സ്ലിപ്പര്‍ ചെരുപ്പും സാധ മുണ്ടും ഷര്‍ട്ടും ധരിച്ച് ഒരാള്‍ നടന്നു പോയി…, ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെ പോലുള്ളവരെ മന്ത്രി പദവികളില്‍ കാണുമ്പോള്‍ ആണ് ആശ്വാസകരമായി മാറുന്നത്, കുറിപ്പുമായി അരുണ്‍ ഗോപി

Malayalam

മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് അരുണ്‍ ഗോപി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ കൃഷി മന്ത്രി പി പ്രസാദിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് അരുണ്‍ ഗോപി.

പേരിനൊപ്പം മാത്രം ഔദ്യോഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി പ്രസാദ് എന്ന് അരുണ്‍ ഗോപി പറയുന്നു. അദ്ദേഹത്തെ ഒരു പരിചയവുമില്ല ആദ്യമായാണ് കാണുന്നത് പോലും. തികഞ്ഞ ആദരവ് തോന്നി.. ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെ പോലുള്ളവരെ മന്ത്രി പദവികളില്‍ കാണുമ്പോള്‍ ആണ് ആശ്വാസകരമായി മാറുന്നത്..- അരുണ്‍ ഗോപി കുറിച്ചു.

അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു;

ഇന്ന് ഞാനൊരു കാഴ്ച കണ്ടു. രാവിലെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയില്‍ നില്‍ക്കുമ്പോള്‍ രണ്ടു പോലീസ്‌കാര്‍ക്കൊപ്പം ഒരാള്‍ നടന്നു പോയി, വാതിക്കല്‍ നിന്ന എസ്‌ഐ ആരോ പോകുന്നു എന്ന രീതിയില്‍ നിന്നപ്പോള്‍. (ഒരുപക്ഷേ ശ്രദ്ധിക്കാത്തതു കൊണ്ടാകാം) സിഐ ഓടി വന്നു ആ പോലീസ് ഓഫീസറെ വഴക്കു പറഞ്ഞു ‘എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്’ എന്ന്. ചെയ്ത തെറ്റു മനസിലാകാതെ മിഴിച്ചു നിന്ന എസ്‌ഐ, അറിയാതെ ചോദിച്ചു പോയി ‘അതിനാരാണ് അദ്ദേഹം.’

സിഐ ഒരല്‍പ്പം ഈര്‍ഷ്യയോട് പറഞ്ഞു ‘എടോ അത് മന്ത്രിയാടോ’. കണ്ടു നിന്ന എനിക്ക് അത്ഭുതം തോന്നി. ഗസ്റ്റ് ഹൗസില് നിന്നു സമാധി വരെ കാല്‍ നടയായി വരിക ഒരു സ്ലിപ്പര്‍ ചെരുപ്പും സാധ മുണ്ടും ഷര്‍ട്ടും ധരിക്കുക ഇതല്ലല്ലോ കീഴ് വഴക്കം. സാധരണ ആഡംബരങ്ങളുടെ പാരമ്യതയില്‍ അതിമാനുഷികനായ മറ്റാരോ ആണ് സ്റ്റേറ്റ് കാറില്‍ സഞ്ചരിച്ചു ഭരണ ചക്രത്തിന്റെ അമരത്തു ഇരിക്കുന്നതെന്നു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകള്‍ക്കിടയില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ അദ്ഭുതമായിരുന്നു.

പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി പ്രസാദ് ആയിരുന്നു അത്. അദ്ദേഹത്തെ ഒരു പരിചയവുമില്ല ആദ്യാമായാണ് കാണുന്നത് പോലും. തികഞ്ഞ ആദരവ് തോന്നി.. ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെ പോലുള്ളവരെ മന്ത്രി പദവികളില്‍ കാണുമ്പോള്‍ ആണ് ആശ്വാസകരമായി മാറുന്നത്. ലാല്‍ സലാം സഖാവെ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top