ഒരുപാട് കഥകള്‍ കേട്ടു, എടുത്തു ചാടി ഒന്നും തീരുമിനിക്കുന്നില്ല; എന്തായാലും കുറച്ച് നാള് കൂടി കാത്തിരിക്കണം; പുതുവര്‍ഷത്തില്‍ പുത്തന്‍ വിശേഷവുമായി മണിക്കുട്ടന്
ഒരുപാട് കഥകള്‍ കേട്ടു, എടുത്തു ചാടി ഒന്നും തീരുമിനിക്കുന്നില്ല; എന്തായാലും കുറച്ച് നാള് കൂടി കാത്തിരിക്കണം; പുതുവര്‍ഷത്തില്‍ പുത്തന്‍ വിശേഷവുമായി മണിക്കുട്ടന്
ഒരുപാട് കഥകള്‍ കേട്ടു, എടുത്തു ചാടി ഒന്നും തീരുമിനിക്കുന്നില്ല; എന്തായാലും കുറച്ച് നാള് കൂടി കാത്തിരിക്കണം; പുതുവര്‍ഷത്തില്‍ പുത്തന്‍ വിശേഷവുമായി മണിക്കുട്ടന്
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് മണിക്കുട്ടന്. മലയാളികള്‍ക്ക് കഴിഞ്ഞ 16 വര്‍ഷങ്ങളായി അറിയാം എങ്കിലും ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയില്‍ എത്തിയതിനു ശേഷമാണ് മണിക്കുട്ടനെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. ഒരുപക്ഷേ.., നടന് എന്ന നിലയില്‍ മാത്രം അറിഞ്ഞിരുന്ന മണിക്കുട്ടന് പ്രേക്ഷകര്‍ക്കിപ്പോള്‍ പ്രിയങ്കരനായ ‘എംകെ’ ആണ്. നിരവധി ആരാധകരെയാണ് താരം ഈ ഷോയിലൂടെ സ്വന്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ ലൈവിലെത്തി താരം പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പുതുവത്സര ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് താരം എത്തിയത്. കോവിഡ് കാരണം സര്‍ക്കാരും പോലീസും നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തന്നെ ആഘോഷങ്ങള്‍ നടത്തണമെന്നും എല്ലവരും സേഫ് ആയി ഇരിക്കണമെന്നും താരം ആവശ്യപ്പെട്ടു.
കുറച്ച് നേരം ആരാധകരോട് സംസാരിച്ചിരുന്ന താരം തന്റെ പുതിയ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. പുതിയ ചിത്രങ്ങളെ കുറിച്ചാണ് താരം പറഞ്ഞത്. ഒരുപാട് കഥകള്‍ കേട്ടെന്നും എന്നാല്‍ എടുത്ത് ചാടി ഒന്നും തീരുമാനിക്കുന്നില്ലെന്നും എന്നാല്‍ ഉറപ്പായും ഈ വര്‍ഷം സിനിമ വരുമെന്നും താരം പറഞ്ഞു. ശ്രദ്ധ വേണമെന്ന് പലരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും താരം പറയുന്നു.
അതേസമയം തന്റെ വിവാഹത്തെ കുറിച്ച് ഒന്നും തന്നെ മണിക്കുട്ടന് പറഞ്ഞിരുന്നില്ല. എപ്പോഴും ആരാധകര്‍ മണിക്കുട്ടനോട് ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണിത്. കഴിഞ്ഞ നാല് വര്‍ഷമായി ഏത് പ്രോഗ്രാമില്‍ പോയാലും എന്റെ വിവാഹത്തെക്കുറിച്ച് ഭയങ്കര ചര്‍ച്ചയാണ്. വിവാഹം വന്നുചേരട്ടെ എന്നേ ഞാന്‍ ചിന്തിച്ചിട്ടുള്ളൂ. ഇനിയൊരു പ്രണയമുണ്ടായാല്‍ അത് വിവാഹമായിരിക്കും. സിനിമയില്‍ അടുത്ത ചുവട് വെക്കാനുള്ള ശ്രമത്തിലാണ്. വന്നാല്‍ നോക്കാമെന്നല്ലാതെ അതിനിടെ വിവാഹത്തെക്കുറിച്ച് ഒരു പദ്ധതിയും മനസ്സില്‍ ഇല്ല. ബിഗ് ബോസിലേക്ക് പോകുന്നതിനു മുന്‍പത്തേതുപോലെതന്നെയാണ് ഞാന്‍ ജീവിതത്തില്‍ ഇപ്പോഴും നില്‍ക്കുന്നത്. കരിയറിലായിരിക്കും ശ്രദ്ധ എന്നുമായിരുന്നു താരം മുമ്പ് പറഞ്ഞിരുന്നത്.
16 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ തന്റെ അമ്മയായി അഭിനയിച്ച ആളാ ഇപ്പോഴും പതിനേഴിന്റെ സൗന്ദര്യത്തില്‍ ലക്ഷ്മി എന്നാണ് മണിക്കുട്ടന് പറയുന്നത്. ‘ബോയ് ഫ്രണ്ട് സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു പതിനാറു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പതിനേഴിന്റെ സൗന്ദര്യത്തില്‍ ലക്ഷ്മി ചേച്ചിയോടൊപ്പം’, എന്നാണ് മണിക്കുട്ടന് കുറിച്ചത്.
അമ്മയുടേയും മകന്റേയും ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന സിനിമയായിരുന്നു. ബോയ് ഫ്രണ്ട്. വിനയന് സംവിധാനം ചെയ്ത ചിത്രം ഹരികൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിദ്യാസാഗര്‍ ആണ് നിര്‍മ്മിച്ചത്. 2005ലാണ് ചിത്രം റിലീസ് ചെയ്തത്. അതേസമയം, മരക്കാര്‍: അറബിക്കടലിന്റെ സിംഹമാണ് മണിക്കുട്ടന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
അടുത്തിടെ തന്റെ വലിയ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷവും താരം പങ്കുവെച്ചിരുന്നു. പലപ്പോഴും മണിക്കുട്ടന് പറഞ്ഞിട്ടുള്ള ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായൊരു വീട് എന്നത്. ഫിനാലെ വേദിയില്‍ കീ സമ്മാനിച്ചെങ്കിലും പിന്നീട് അത് സംബന്ധിച്ച വിളികളൊന്നും വന്നില്ലെന്ന് മണിക്കുട്ടന് പറഞ്ഞിരുന്നു. സഹമത്സരാര്‍ത്ഥിയായ അനൂപ് വീട്ടിലെത്തിയപ്പോഴായിരുന്നു പുതിയ വിവരങ്ങളൊന്നും അറിയില്ലെന്ന് മണിക്കുട്ടന് പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ നിന്ന് വിളിയെത്തിയെന്നും ഉടനെ വീട് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മണിക്കുട്ടന് അറിയിച്ചിരുന്നു.
ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പില്‍ ആരാധകര്‍ക്ക് ഒരിക്കല്‍ കൂടി നന്ദി പറയുകയും ചെയ്യുന്നുണ്ട് താരം. ‘എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായിട്ടൊരു വീട്. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ്സ് മത്സരത്തില്‍ എന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ട് വിജയത്തിലേക്കുള്ള വോട്ടുകള്‍ നല്കിയ എന്റെ പ്രിയപ്രേക്ഷകരോട്, കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്നെ വിളിച്ച സന്തോഷം അറിയിക്കുന്നു. ഉടനെ തന്നെ എനിക്കു വീട് കൈ മാറുമെന്ന വിവരം അറിയിച്ചു.
നിങ്ങള്‍ തന്ന ‘സ്നേഹസമ്മാനമാണ്’ ഈ വീട്, അതിനാല്‍ അതിന്റെ പേരും അങ്ങനെ തന്നെ ആയിരിക്കും’-,എന്നും മണിക്കുട്ടന് കുറിക്കുന്നു. അനൂപ് വീട്ടിലെത്തിയപ്പോള്‍ എടുത്ത ചിത്രവും മണിക്കുട്ടന് അടുത്തിടെ പങ്കുവച്ചിരുന്നു. ‘എന്നെപ്പോലെ ബിഗ് ബോസ് ഹൗസില്‍ അമ്മയ്ക്ക് ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാള്‍’, എന്നായിരുന്നു മണിക്കുട്ടന് ചിത്രത്തിനൊപ്പം കുറിച്ചത്. കൊവിഡ് മൂലം നിര്‍ത്തിവച്ച ഷോയില്‍ വോട്ടെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. മണിക്കുട്ടന് വിജയി ആയപ്പോള്‍ സായ് വിഷ്ണുവായിരുന്നു രണ്ടാമനായത്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...