Connect with us

ഒരു അച്ഛനെന്ന നിലയിൽ അത് തീരാവേദനയാണ്, കൊടുംകുറ്റവാളികൾക്ക് പോലും സംഭവിക്കുന്നത്! ഇരയോട്‌ വേട്ടക്കാരൻ കാണിക്കാത്ത മനുഷ്യാവകാശം, വേട്ടക്കാരനോട്‌ നിയമവും സമൂഹവും എന്തിനുകാണിക്കണം… ദിലീപിന്റെ ആ വാക്കുകൾ

Malayalam

ഒരു അച്ഛനെന്ന നിലയിൽ അത് തീരാവേദനയാണ്, കൊടുംകുറ്റവാളികൾക്ക് പോലും സംഭവിക്കുന്നത്! ഇരയോട്‌ വേട്ടക്കാരൻ കാണിക്കാത്ത മനുഷ്യാവകാശം, വേട്ടക്കാരനോട്‌ നിയമവും സമൂഹവും എന്തിനുകാണിക്കണം… ദിലീപിന്റെ ആ വാക്കുകൾ

ഒരു അച്ഛനെന്ന നിലയിൽ അത് തീരാവേദനയാണ്, കൊടുംകുറ്റവാളികൾക്ക് പോലും സംഭവിക്കുന്നത്! ഇരയോട്‌ വേട്ടക്കാരൻ കാണിക്കാത്ത മനുഷ്യാവകാശം, വേട്ടക്കാരനോട്‌ നിയമവും സമൂഹവും എന്തിനുകാണിക്കണം… ദിലീപിന്റെ ആ വാക്കുകൾ

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാനിക്കാൻ ഇരിക്കെയാണ് ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഓരോരുത്തർ രംഗപ്രവേശം ചെയ്യുന്നത്. കാറിനുള്ളിൽ നടിയുടെ ദൃശ്യങ്ങൾ പകർത്തിയതും ആ ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നും തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ സമയത്ത് ഇതാ ദിലീപ് 2016ൽ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച ഒരു കുറുപ്പ് വളരെയധികം ശ്രദ്ധേയമാവുകയാണ്. സോഷ്യൽ മീഡിയ ആ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ്.

ആ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

നമ്മുടെ നാട്‌ എങ്ങോട്ടാണു പോകുന്നത്‌? ഓരോ ദിനവും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ ഭയപ്പെടുത്തുന്ന കഥകളാണ്‌ പുറത്ത്‌ വരുന്നത്‌, ഒരമ്മയുയുടെ മകൻ എന്ന് നിലയിൽ , ഒരു സഹോദരിയുടെ ഏട്ടൻ എന്ന നിലയിൽ, ഒരു പെൺകുട്ടിയുടെ അച്‌ഛൻ എന്ന നിലയിൽ ഇതെന്നെ ഭയപ്പെടുത്തുകയും, അസ്വസ്ഥനാക്കുകയുംചെയ്യുന്നു.

സ്വന്തം വീടിന്റെ ഉള്ളിൽപ്പോലും ഒരു പെൺക്കുട്ടി സുരക്ഷിതയല്ല എന്ന തിരിച്ചറിവ്‌ എന്നെപ്പോലെ പെണ്മക്കളുള്ള എല്ലാ അച്‌ഛനമ്മമാരുടേയും തീരാവേദനയാണ്. ദൽഹിയും, പെരുമ്പാവൂരും അത്ര ദൂരെയല്ലെന്ന് നമ്മൾ അറിയുന്നു. ആരെയാണു നമ്മൾ രക്ഷകരായ്‌ കാണേണ്ടത്‌? ഗോവിന്ദച്ചാമിമാർ തിന്നുകൊഴുത്ത്‌ ജയിലുകളിൽ ഇന്നും ജീവനോടെ ഇരിക്കുന്നതിന് ആരാണു കാരണക്കാർ, നമ്മൾ തന്നെ, നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം! അതെ കൊടുംകുറ്റവാളികൾ പോലും നമ്മുടെ നിയമവ്യവസ്ഥയുടെ “ലൂപ്പ്‌ ഹോൾസി”ലൂടെ ആയുസ്സ്‌ നീട്ടിക്കൊണ്ടു പോകുന്നു, അതുകൊണ്ടുതന്നെ കൊടുംക്രൂരതകൾ വീണ്ടും അരങ്ങേറുന്നു, ഇതിനൊരു മാറ്റം വേണ്ടെ? കാലഹരണപ്പെട്ട നിയമങ്ങൾമാറ്റിയെഴുതപ്പെടണം. കൊടും കുറ്റവാളികൾ എത്രയും പെട്ടന്ന് തന്നെ ശിക്ഷിക്കപ്പെടണം,

ആ ശിക്ഷ ഓരോകുറ്റവാളിയും ഭയപ്പെടുന്നതാവുകയും വേണം, ഇരയോട്‌ വേട്ടക്കാരൻ കാണിക്കാത്ത മനുഷ്യാവകാശം, വേട്ടക്കാരനോട്‌ നിയമവും സമൂഹവും എന്തിനുകാണിക്കണം.
നിയമങ്ങൾ കർക്കശമാവണം, നിയമം ലംഘിക്കുന്നവന്‌ ശിക്ഷിക്കപ്പെടുമെന്ന ഭയം ഉണ്ടാവണം എങ്കിലെ കുറ്റങ്ങൾക്കും, കുറ്റവാളികൾക്കും കുറവുണ്ടാവൂ. എങ്കിലെ സൗമ്യമാരും, നിർഭയമാരും, ജിഷമാരും ഇനിയും ഉണ്ടാവാതിരിക്കൂ. അതിന്‌ ഒറ്റയാൾ പോരാട്ടങ്ങളല്ല വേണ്ടത്‌ എല്ലാ രാഷ്ട്രീയപ്പാർട്ടികളും, സാമൂഹ്യ, സാംസ്കാരികപ്രവർത്തരും ചേർന്നുള്ള ഒരു മുന്നേറ്റമാണ്‌. ഇത്‌ ഞാൻ പറയുന്നത്‌ എനിക്കുവേണ്ടി മാത്രമല്ല, പെണ്മക്കളുള്ള എല്ലാ അച്‌ ഛനമ്മമാർക്കും വേണ്ടിയാണ്.

ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്

അതേസമയം ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ ഒരുക്കിയ ‘കേശു ഈ വീടിന്റെ നാഥൻ; ഒ ടി ടി യിൽ എത്തിയിരിക്കുകയാണ്. 67കാരനായ കേശുവായി ദിലീപ് എത്തിയ ചിത്രത്തിൽ നായികയായി എത്തിയത് ഉവർവശിയായിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണം നേടുകയാണ്.. നടി ആക്രമിക്കപ്പെട്ട കേസും അതിനെ തുടർന്ന് ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുമാണ് ഇപ്പോൾ മാധ്യമങ്ങളിലെ ചർച്ച വിഷയം. ഈ ഒരു അവസരത്തിലാണ് ദിലീപിന്റെ ചിത്രം റിലീസ് ചെയ്തത് എന്നൊരു മറ്റൊരു ശ്രദ്ധേയമായ കാര്യം.

More in Malayalam

Trending

Recent

To Top