
Malayalam
സംഗീതത്തിന്റെ ഉത്സവം തീർത്ത് വിനീത് ശ്രീനിവാസൻ; സ്റ്റാർ സിങ്ങർ സീസൺ 8 റീ-ലോഞ്ച് ഇവന്റ് പ്രൗഢഗംഭീരം!
സംഗീതത്തിന്റെ ഉത്സവം തീർത്ത് വിനീത് ശ്രീനിവാസൻ; സ്റ്റാർ സിങ്ങർ സീസൺ 8 റീ-ലോഞ്ച് ഇവന്റ് പ്രൗഢഗംഭീരം!

പ്രേക്ഷകരെ പാട്ടുകൾകൊണ്ട് വിസ്മയിപ്പിച്ച സ്റ്റാർ സിങ്ങർ സീസൺ 8 ഏഷ്യാനെറ്റിൽ വീണ്ടും സംപ്രേക്ഷണം ചെയ്യുന്നു. അതിനു മുന്നോടിയായി ജനുവരി 2 ഞായറാഴ്ച വൈകുന്നേരം 7 മണിമുതൽ ഒരു പുതുവത്സരസമ്മാനമായി മെഗാ സ്റ്റേജ് ഇവന്റ് സ്റ്റാർ സിങ്ങർ സീസൺ 8 റീ-ലോഞ്ച് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
ഈ വേദിയിൽവച്ച് മലയാളത്തിന്റെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രനെ പ്രശസ്തഗായിക പി സുശീല ആദരിച്ചു. കൂടാതെ പി സുശീലയ്ക്കും പി ജയചന്ദ്രനും സ്റ്റാർ സിംഗേഴ്സിലെ മത്സരാർത്ഥികളും വിധികർത്താക്കളായ കെ എസ് ചിത്ര , ശരത് , ജി വേണുഗോപാൽ , സ്റ്റീഫൻ ദേവസ്സി , മഞ്ജരി തുടങ്ങിയവർ സംഗീതാർച്ചനയും അർപ്പിച്ചു. കൂടാതെ ഇവർ ഒരുമിച്ചുള്ള പാട്ടുകളും വിവിധ പാട്ടുകളെ കുറിച്ചുള്ള അഭിപ്രായങ്ങളും പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.
സ്റ്റാർ സിങ്ങർ സീസൺ 8 റീ-ലോഞ്ച് ഇവന്റിൽ പി സുശീലയും പി ജയചന്ദ്രനും വിധികർത്താക്കളും മത്സരാത്ഥികളും സംഗീതവിസ്മയം തീർക്കുമ്പോൾ പ്രശസ്ത താരങ്ങളായ ഗ്രേസ് ആന്റണിയും സസ്തികയും നൃത്തത്തിന്റെ വശ്യതയുമായി എത്തുന്നു.
ഈ പ്രൗഢഗംഭീരമായ ചടങ്ങിൽവച്ച് സ്റ്റാർ സിങ്ങർ സീസൺ 8 റീ-ലോഞ്ച് ഔദ്യോഗികമായി നിർവഹിച്ചത് സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസനാണ് . വിനീതും ഹിഷാമും വേദിയിൽ സംഗീതത്തിന്റെ മറ്റൊരു ഉത്സവം തീർത്തു. ഇവരോടൊപ്പം അജു വർഗീസും വേദിയിൽ സന്നിഹിതനായിരുന്നു . പുതിയ റൗണ്ടുകളും പുതുമകളുമായി സ്റ്റാർ സിങ്ങർ സീസൺ 8 ശനി ,ഞായർ ദിവസങ്ങളിൽ ജനുവരി 8 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.
about asianet
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....